അന്ധകാരം -1 [Lonewolf] 101

ഞാൻ പിന്നെ എണീറ്റത് റൂമിലുള്ള തണുപ്പ് കൂടിയപ്പോൾ ആണ്. പക്ഷെ അതല്ല എന്നെ ഉണർത്തിയത് അത് റൂമിലുള്ള അഴുകിയ മാംസത്തിന്റെ മണമാണ്. ജീവികൾ ചത്തു ചീഞ്ഞാലുള്ള അതെ വാസന പക്ഷെ അതിനേക്കാൾ വളരെ സ്ട്രോങ്ങ്‌ ആയത്. ഞാൻ എണീറ്റ അപ്പൊ തന്നെ ഒരു തലയിണ എടുത്ത് മൂക്കിൽ അമർത്തി വച്ചു. എവിടെ നിന്നാണ് ആ മണം വരുന്നത് എന്നെനിക്കു മനസിലായില്ല പക്ഷെ ഞാൻ ബാത്‌റൂമിൽ നിന്നും ഫീൽ ചെയ്ത അതെ ഫീലിംഗ് എനിക്ക് വരാൻ തുടങ്ങി. ഞാൻ ചരിഞ്ഞാണ് കിടക്കുന്നത് എന്നാൽ എന്റെ മാറിൽ കണ്ണനെ ഫീൽ ചെയ്തില്ല ഞാൻ പതിയെ കണ്ണ് തുറന്നു നോക്കി എന്റെ അതെ സൈഡിൽ തന്നെ അവന് കിടക്കുന്നുണ്ടായിരുന്നു.എന്നാൽ അവന് നേരെയാണ് കിടക്കുന്നത്. സാധാരണ മനുഷ്യന്മാർ കിടക്കുന്ന പോലെ എന്നാൽ എന്നെ പേടിപ്പിച്ചത് അതല്ല അവന് കിടക്കുന്നത് മരിച്ചവർ കിടക്കുന്ന പോലെയാണ് സ്റ്റഡി ആയി. എന്റെ കണ്ണൻ ഒരിക്കലും അങ്ങനെ കിടക്കില്ല. വേറൊരു കാര്യം ശ്രദ്ധിച്ചത് അവന്റെ നെഞ്ചിന്റെ മേലെ നിന്നും ആരോ എന്നെ തറപ്പിച്ചു നോക്കുന്നതായി ഫീൽ ചെയ്തു. പെട്ടെന്ന് അവൻ കിടന്നു തല അങ്ങോട്ടും ഇങ്ങോട്ടും ഇളക്കാൻ തുടങ്ങി എന്തോ ഭാരം അവന്റെ നെഞ്ചിൽ ഉള്ളത് പോലെ അവന് ശ്വാസം എടുക്കാൻ കഴിയാത്തത് പോലെ അവന്റെ മുഖം നീല കളർ ആകാൻ തുടങ്ങിയപ്പോൾ എനിക്ക് പിന്നെ നോക്കി നിൽക്കാൻ സാധിച്ചില്ല പെട്ടെന്ന് കൈ നീട്ടി അവന്റെ മുഖത്തു ആഞ്ഞോരടി കൊടുത്തു. അവൻ പെട്ടെന്ന് തന്നെ ഞെട്ടി ഉണർന്നു. അവന് ഉണർന്നപ്പോൾ തന്നെ റൂമിലെ തണുപ് അപ്രിത്തിക്ഷമായി. ഒറ്റ ഞൊടിയിടയിൽ. അവൻ അവന്റെ അടി കിട്ടിയ കവിൾ തിരുമ്മികൊണ്ട് എന്നെ നോക്കി

“എന്തിനാ എന്നെ അടിച്ചേ…?”

ഞാൻ പതിയെ ആ തലയിണ എന്റെ മൂക്കിൽ നിന്നും എടുത്തു. അഴുകിയ മാംസത്തിന്റെ മണം പോയിരിക്കുന്നു. എനിക്കെന്താണ് നടക്കുന്നതെന്നു ഒന്നും മനസിലായില്ല. ഇതെല്ലാം ആദ്യമായിട്ടായിരുന്നു.അവനോട് ഞാൻ എല്ലാം പറയാം എന്ന് തീരുമാനിച്ചു വാ തുറന്നു എന്നാൽ ഇപ്പൊ അവനെ പേടിപ്പിക്കേണ്ട എന്ന് വിചാരിച്ചു ഞാൻ കൈ എത്തിച്ചു റൂമിലെ എല്ലാ ബുൾബും ഒറ്റ ഒന്ന് വിടാതെ ഇട്ടു എന്നിട്ടവനോട് ചോദിച്ചു.
“നീ എന്താ നേരെ കിടക്കുന്നെ സാധരണ അങ്ങനെ കിടക്കാറില്ലല്ലോ ”
“അതിനാണോ എന്നെ അടിച്ചേ.”
“അല്ല.. അതല്ല നീ നിനക്ക് ശ്വാസം കിട്ടാത്ത പോലെ കിടന്നു പിടഞ്ഞു നിന്നെ ഉണർത്താനാ അടിച്ചേ”
“ഓ…… എനിക്ക്… എനിക്ക് ശ്വാസം കിട്ടാത്ത പോലെ തോന്നി ആരോ എന്റെ നെഞ്ചത് കയറി ഇരിക്കുന്ന പോലെ. ഞാൻ സ്വോപ്നവാ എന്നാ വിചാരിച്ചേ ഞാൻ ശെരിക്കും കിടന്നു പിടഞ്ഞോ..?”
“മ്മ് ”
അവന് ചെറുതായി ചിരിച്ചു
“ചേച്ചി പേടിച്ചോ…?”
“ഏയ്‌ ഞാൻ പേടിച്ചൊന്നും ഇല്ല. പാവമല്ലേ എന്ന് വിചാരിച്ചു ഉണർത്തിയതാ”
“മ്മ്. ഞാൻ മൂത്രം ഒഴിച്ചിട്ടു വ-*”
“വേണ്ട!”
അവനെ മുഴുവയ്ക്കാൻ ഞാൻ സമ്മതിച്ചില്ല
“ഉഫ്.. ഓക്കേ ഞാൻ പോണില്ല. കൂൾ ഡൌൺ”
“മ്മ് ”
“എന്നാ ഞാൻ പോണില്ല പക്ഷെ അതിന്
തിരിഞ്ഞ് കിടക്കാതെ ഇരിക്കുവോ ഞാൻ ഒന്നും ചെയ്യില്ല സത്യം”
അവൻ എന്റെ മുഖത്തു നോക്കി അവന്റെ തലയിൽ വച്ചു സത്യം ചെയ്തു. ഞാൻ രണ്ടു കൈയും നീട്ടി അവനെ വിളിച്ചു. ഇനി അവൻ പറഞ്ഞില്ലേലും തിരിഞ്ഞു കിടക്കാൻ എനിക്ക് ധൈര്യം ഇല്ലായിരുന്നു. ഞാൻ കൈ നീട്ടേണ്ട താമസം അവൻ എന്റെ മാറിലേക് വീണു എന്നെ കെട്ടിപിടിച്ചു ഒരു കാൽ എന്റെ കുറുകെ ഇട്ടു. അവന്റെ കയ്യും കാലും എന്റെ കുറുകെയും അവന്റെ തല എന്റെ കൈകുള്ളിലും ഉള്ളപ്പോൾ എന്തോ ധൈര്യം വച്ച പോലെ
“ചേച്ചി ലൈറ്റ് ഓഫ്‌ ചെയ്യുന്നില്ല”

29 Comments

  1. ആന്മരിയ kito saab

  2. അപ്പുറത്ത് next പാർട്ടിന് വെയിറ്റ് ചെയ്യുവാണ്..?

    1. Thanks alot മാൻ

      lots of love ❣️❣️

  3. രുദ്രൻ

    Waiting for nxt part

    1. അയച്ചു കൊടുത്ത് മൂന്നു ദിവസം ആയി ?‍♂️?‍♂️

  4. Cheriye oru samshayam nayikayude peru ithilundo?

    1. ഇതിൽ തന്നെ പറഞ്ഞിട്ടുണ്ട് bro. ഡയറക്റ്റ് ആയി അല്ല indirect ആയി ആദ്യത്തെ പേജിൽ തന്നെ ഉണ്ട്…

      Lots of love ❣️❣️

  5. ഹായ് ഫ്രണ്ട്‌സ് ഇതിന്റെ മറ്റൊരു ഭാഗം അപ്ലോഡ് ചെയ്യാൻ ഉണ്ട് പക്ഷെ എന്തെല്ലാം എഡിറ്റ്‌ ചെയ്യണം എന്നറിയില്ല. ഇവിടെഎന്തൊക്കെ ആണ് 18+ആയി കൻസിഡർ ചെയ്യാറ് എന്നർക്കേലും അറിയോ.
    ഒരു ചെറിയ ഉമ്മയൊക്കെ 18+ഇൽ പെടുമോ..? ??

    1. മണവാളൻ

      ഉമ്മ ഒന്നും കുഴപ്പം ഇല്ല, ഉമ്മ വരെ ആക്കാം ?. പിന്നെ തെറി വരുന്ന ഭാഗം #*@₹&# ഇങ്ങനെ കൊടുത്താൽ മതി. Adult content വരാതെ നോക്കിയാൽ മതി (over ആയിട്ട്).

    2. ഉമ്മ ഓക്കെ ആണ്. ബെഡ് സീൻ അവിടെ എഴുതുന്ന പോലെ പച്ചക്ക് എഴുതരുത്. ഒരു ഒളിയും മറയും വച്ച് എഴുതണം. അത്രേ ഉള്ളു.. പിന്നെ തെറി ഒക്കെ അവിടെ പച്ചക്ക് പറയുന്ന പോലെ ഇവിടെ ഇടരുത്. വേറെ ഒന്നുമില്ല. ബാക്കി വായ്ചിട്ട് പറയ

    3. Thanks alot for the replays ❣️❣️

      ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്. എഡിറ്റർ തീരുമാനിക്കട്ടെ..

      Lots of love ❣️❣️

  6. Avidenu ee site illotu kudie add cheyan paranjath njana ?

    1. Thanks bro ❣️❣️

      എനിക്ക് എഡിറ്റിംഗ് അത്ര ഇഷ്ടമുള്ള കാര്യം അല്ല ?? അതാ ഞാൻ ആദ്യമേ ഇവിടെ അപ്ലോഡ് ചെയ്യഞ്ഞത്.പിന്നെ കുറച്ചു കമ്മെന്റുകൾ കണ്ടപ്പോൾ ഇടാം എന്ന് വിചാരിച്ചു ??.

      Thanks for reading ❣️❣️

      Lots of love ❣️❣️

  7. aiwaaaa

    ⚡?

    1. Thanks alot maahn ❣️❣️

      Lots of love ❣️❣️❣️

  8. മണവാളൻ

    മച്ചാനെ പൊളിച്ചു ?✨

    //മണവാളനെ കാണാനില്ലെന് പറഞ്ഞു ആൾ വന്നതും//
    ഞാൻ എവിടെയും പോയിട്ടില്ല ഇവിടെ തന്നെ ഉണ്ട് ??

    മച്ചാനെ പാരഗ്രാഫ് തിരിച്ച് സ്പേസ് ഇട്ട് എഴുതിയാൽ വായിക്കാൻ ഒരു ഓളം കിട്ടും. വേറെ ഒന്നും പറയാൻ ഇല്ല. അടിപൊളി ??

    1. ഇവിടെ തന്നെ ഉണ്ടല്ലേ. ?? സന്തോഷം ??

      ഞാൻ പരേഗ്രാഫ് ഇട്ടു എഴുതാൻ ശ്രെമിക്കാം ബ്രോ.

      Thanks alot for reading

      Lots of love ❣️❣️

  9. അശ്വിനി കുമാരൻ

    കൊള്ളാം ബ്രോ…?❤️
    Paragraph സ്പേസ് കൂടെയുണ്ടെങ്കിൽ നന്നായിരുന്നു.

    1. ശ്രേമിക്കാം ബ്രോ ❣️❣️

      Thanks alot for reading ❣️❣️

      Lots of love ❣️❣️

  10. Ividem varanamen orupad agrahicha story??? Finally it’s here???

    1. Thanks alot maahn❣️❣️

      Lots of love ❣️❣️

  11. ആരാ അത് ഇങ്ങനെ തുറിച്ചു നോക്കുന്നെ.. ഇത് വായിച്ചപ്പോൾ കണ്ടു മറന്ന് ഒരു സിനിമ ഓർമ വന്നു പേര് ഓർമ കിട്ടുന്നില്ല..അതിൽ ആ പ്രേതം അയാളുടെ കഴുത്തിൽ ഇരുപ്പ് ആണ് എപ്പോഴും..

    നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️

    1. ?? ഞാൻ ഇൻസ്പിറേഷൻ ആയി കണ്ടു മറന്ന മൂവീസ് എല്ലാം യൂസ് ചെയ്തിട്ടുണ്ട് അതായിരിക്കും

      Thanks alot for reading
      Lots of love ❣️❣️

      1. കൊള്ളാം പോരട്ടെ

        1. ഇപ്പോൾ ആണ് വായിച്ചത്..

          നല്ല രസം ഉണ്ട് വായിക്കാൻ..

          പാരഗ്രാഫ് തിരിച്ചു എഴുതിയാൽ നന്നായിരുന്നു ????❤❤

        2. Thanks bro ❣️❣️

  12. രണ്ട് മൂന്ന് പാർട്ട് അപ്പുറെ വായിച്ചിരുന്നു.
    നല്ല ഫ്ലോയുണ്ട്… അത് അവസാനം വരെ നിലനിർത്തി കൊണ്ടുപോവാൻ സാധിക്കട്ടെ..
    വിഷ്വൽ ചെയ്തത് നന്നായിട്ടുണ്ട്..
    Keep it up

    1. Thanks maan ❣️❣️

      ശ്രേമിക്കാം ❣️❣️

Comments are closed.