അഥർവ്വം 7[ചാണക്യൻ] 147

മുഷ്ടി ചുരുട്ടി പിടിച്ചു അനന്തുവിനെ പുറകിൽ നിന്നു ഇറുകെ പുണർന്നു അവൾ ശ്വാസം വലിച്ചു വലിച്ചു വിട്ടു..

വല്ലാതെ ക്ഷീണിച്ച അവൾ താഴെ വീണു പോകാതിരിക്കാൻ അനന്തുവിനെ ഒരു കൈ കൊണ്ടു ഇറുകെ പിടിച്ചു.

അനന്തു അവൾക്ക് ആശ്വാസത്തിനെന്ന വണ്ണം അവളുടെ കൈയിൽ മുറുകെ പിടിച്ചു.

അതോടെ അല്പ സമയം കൊണ്ടു അവൾ നോർമൽ ആയി മാറി തുടങ്ങി.

പിന്നീട്  അരുണിമ കാണിച്ചു കൊടുത്ത വഴികളിലൂടെ അനന്തു ബുള്ളറ്റ് ഓടിച്ചു.

കുറേ നേരത്തെ യാത്രയ്ക്ക് ശേഷം അവർ ഒരു കുന്നിൻ ചരുവിൽ എത്തിച്ചേർന്നു.

അവിടെ ദൂരെ ഒരു കുഞ്ഞു പുഴ ഒഴുകുന്നുണ്ടായിരുന്നു.

അതിന്റെ കരയിൽ കുറേ പേരുടെ വീടുകൾ അനന്തുവിന് കാണാൻ പറ്റി.

“അതാ എന്റെ വീട്  ”

അരുണിമ ദൂരേക്ക് കൈ ചൂണ്ടി കാണിച്ചകൊണ്ടു അലറി.

അവളുടെ മുഖം കണ്ടപ്പോൾ വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു.

ഒരുപാട് നാളുകൾ വീട്ടിൽ നിന്നു മാറിയ ശേഷം പെട്ടെന്നു ഒരു ദിവസം സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്ന ഒരു കുട്ടിയുടെ ഭാവം ആയിരുന്നു അവൾക്ക്.

അനന്തുവിന്റെ കൈ പിടിച്ചുകൊണ്ടു അവൾ അങ്ങോട്ടേക്ക് നടന്നു.

വഴിയോരത്തു തന്നെ കൊന്നക്കമ്പുകൾ കൊണ്ടു ചുറ്റും വേലി കെട്ടി തീർത്ത വീട്ടിലേക്ക് അരുണിമ അവനെയുംകൊണ്ട് പോയി.

വല്ലാത്ത ഉത്സാഹത്തോടെ അവൾ നടന്നു.

13 Comments

  1. സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു

  2. Mashaa kadha nanayittunda ??? vegam thane adutha part idanee???

  3. ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
    ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
    ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു

  4. ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?

  5. സൂര്യൻ

    ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.

  6. chaanuse….

  7. വിനോദ് കുമാർ ജി ❤

    ♥♥❤❤❤

  8. ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??

  9. വിരഹ കാമുകൻ???

    First❤

Comments are closed.