“അച്ഛന്റെയും അമ്മയുടെയും പേരെന്താ മോൾടെ ”
“അച്ഛന്റെ പേര് ബാലൻ എന്നാ… അമ്മയുടെ പേര് ആശ.. അമ്മ അങ്ങുന്നിന്റെ സ്കൂളിലാ ജോലി ചെയ്യുന്നേ ”
“എന്ത് ജോലി”
ബലരാമൻ ആകാംക്ഷയോടെ അവളെ നോക്കി.
“അവിടെ കഞ്ഞിവെപ്പാ അമ്മക്ക്.. ”
“ഓഹ് ആശയുടെ മകൾ ആണല്ലേ.. ഇപ്പൊ മനസ്സിലായി.. അച്ഛന് കള്ള് ചെത്തല്ലേ പണി ”
“അതേ അങ്ങുന്നേ ”
അരുണിമ ബഹുമാനത്തോടെ പറഞ്ഞു
“ആം.. മോൾ ഇപ്പൊ എന്താ ചെയ്യുന്നേ ”
“ഞാൻ നഴ്സിംഗ് കഴിഞ്ഞു അങ്ങുന്നേ.. ഇനി പുറത്തേക്ക് പോകാനുള്ള ഒരുക്കത്തിലാ ”
“നല്ലതന്നെ മോളെ…………….നന്നായി വരും………….. എന്ത് ആവശ്യം വേണമെങ്കിലും എന്നെ വന്നു കാണണം കേട്ടോ…………. എന്നെ സ്വന്തം അച്ഛനെ പോലെ കണ്ടാൽ മതി മോള്.. ”
ബലരാമൻ അരുണിമയുടെ കവിളിൽ പതിയെ തലോടി.
അരുണിമ ആകെ കിളി പാറി നിൽക്കുന്ന അവസ്ഥയിൽ ആയിരുന്നു.
എങ്കിലും ബലരാമന്റെ വാത്സല്യം എപ്പോഴും അവളുടെ അച്ഛനെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.
ബലരാമൻ പോക്കറ്റിൽ നിന്നും ഒരു കാർഡ് എടുത്തു അവൾക്ക് നേരെ നീട്ടി.
അരുണിമ അതു വാങ്ങി ഉള്ളം കയ്യിൽ ഭദ്രമായി സൂക്ഷിച്ചു.
ബലരാമൻ വേറെന്തോ ചോദിക്കാനാഞ്ഞതും അനന്തു ബുള്ളറ്റുമായി അവിടേക്ക് എത്തിചേർന്നിരുന്നു.
ബാലരാമനോട് നന്ദി പറഞ്ഞു അരുണിമ ആയാസപ്പെട്ട് അവന്റെ പുറകിൽ വലിഞ്ഞു കേറി.
അനന്തു ബലരാമനെ നോക്കി പുഞ്ചിരിച്ചു.
??
സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു
Mashaa kadha nanayittunda ??? vegam thane adutha part idanee???
ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു
ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?
❤️
ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.
Adipoli
chaanuse….
♥♥❤❤❤
Super ??
ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??
First❤