അഥർവ്വം 7[ചാണക്യൻ] 147

അനന്തു ചിരിച്ചു കൊണ്ടു അരുണിമയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.

അപ്പൊ ഈ രാക്ഷസിയുടെ ഉള്ളിലും നല്ല മനസ്സൊക്കെ ഉണ്ട്.

നന്ദി പറയാനൊക്കെ അറിയാലോ എന്ന് അവൻ ആത്മഗതം പറഞ്ഞു.

“ഓവർ കിണിച്ചാൽ തന്റെ കണ്ണു ഞാൻ കുത്തിപ്പൊട്ടിക്കും പറഞ്ഞില്ലാന്നു വേണ്ട ”

അരുണിമ അവനോട് ദേഷ്യത്തിന്റെ സ്വരത്തിൽ പറഞ്ഞു.

അനന്തു തെല്ല് സങ്കടത്തോടെ പുറത്തേക്ക് നോക്കിയിരുന്നു.

അരുണിമയുടെ ഈയൊരു  പെരുമാറ്റം അവനെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു.

കുറച്ചു സമയത്തിന് ശേഷം ബലരാമൻ അങ്ങോട്ടേക്ക് വന്നു.

ഡോക്ടറുമായി അല്പ സമയം സംസാരിച്ച ശേഷം അരുണിമയ്ക്ക് വേണ്ടുന്ന മരുന്നും മറ്റും വാങ്ങി അവർ ആശുപത്രിക്ക് വെളിയിൽ ഇറങ്ങി.

ഈ സമയം കൊണ്ടു അരുണിമയുടെ കാൽ മുട്ടിന്റെ വേദനക്ക് അല്പം ശമനം വന്നിരുന്നു.

ഞൊണ്ടിയാണെങ്കിലും  നടക്കാൻ പറ്റുന്നതിനാൽ അവൾ അനന്തുവിനെ ശല്യപെടുത്തിയില്ല.

ആശുപത്രിയുടെ വെളിയിൽ എത്തിയതും അനന്തു ബുള്ളറ്റ് എടുക്കുവാനായി അപ്പുറത്തേക്ക് പോയി.

ബലരാമൻ അരുണിമയെ അവിടുള്ള ഒരു കസേരയിൽ കൊണ്ടുപോയി ഇരുത്തി.

ബലരാമൻ അവൾക്ക് സമീപം വന്നിരുന്നു.

“മോള് ഈ ദേശത്തു തന്നാണോ താമസം ”

ബാലരമൻ അവളെ ചോദ്യ ഭാവേന നോക്കി.

“അതെ അങ്ങുന്നേ… ഇവിടെ തന്നാ”

13 Comments

  1. സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു

  2. Mashaa kadha nanayittunda ??? vegam thane adutha part idanee???

  3. ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
    ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
    ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു

  4. ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?

  5. സൂര്യൻ

    ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.

  6. chaanuse….

  7. വിനോദ് കുമാർ ജി ❤

    ♥♥❤❤❤

  8. ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??

  9. വിരഹ കാമുകൻ???

    First❤

Comments are closed.