അഥർവ്വം 7[ചാണക്യൻ] 147

അരുണിമ അവനെ കോപത്തോടെ പൂച്ചക്കണ്ണുകൾ കൊണ്ട് തുറിച്ചു നോക്കി.

“അല്ല അരുണിമ ഒരു അബദ്ധം പറ്റിയതാ ക്ഷമിക്കണം  ”

അനന്തു കൈകൾ കൂപ്പി കൊണ്ടു ദയനീയമായി അവളെ നോക്കി.

അരുണിമ പുറത്തേക്ക് വന്ന ചിരി കടിച്ചു പിടിച്ചുകൊണ്ടു പുറമെ അവനെ ഗൗരവത്തോടെ നോക്കി.

“അല്ല അവിടുത്തെ പണിക്കാരനായ തനിക്ക് എവിടുന്നാ ബുള്ളറ്റ് ഒക്കെ കിട്ടിയേ………….. ഇവിടൊക്കെ സാധാരണ ബൈക്ക് അല്ലെ ആൾക്കാർക്ക് ഉള്ളൂ..  ”

“അതോ………….. ഞാൻ അവിടുത്തെ പുതിയ  കാര്യസ്ഥന്റെ മോനാ………….. അപ്പൊ അവിടുത്തെ ശങ്കരൻ അങ്ങുന്നിന്റെ മോന്റെ ഒരു പഴയ വണ്ടി അവിടെ കിടപ്പുണ്ട് നന്നാക്കാൻ അറിയുമെങ്കിൽ എടുത്തോ എന്ന് അദ്ദേഹം  പറഞ്ഞു…………. അതുകൊണ്ട് ഞാൻ ആ ബുള്ളറ്റ് പോയി എടുത്തു കൊണ്ടു വന്നു നന്നാക്കി…………..
ഇപ്പൊ എന്റെ കയ്യിൽ ആണത് ”

അനന്തു ചിരിയോടെ അവളോട് പറഞ്ഞു.

“അങ്ങനായാൽ തനിക്ക് കൊള്ളാം.. മര്യാദക്ക് ഓടിച്ചോണം ഇനി റോഡിൽ കൂടി……………കേട്ടല്ലോ അല്ലേൽ എന്റെ വിധം മാറും. ”

അരുണിമ കപട ഗൗരവത്തോടെ അവനെ നോക്കി.

“ഞാൻ നോക്കിക്കോളാം അരുണിമ  ”

അനന്തു മുഖത്തു അല്പം വിധേയത്വം വരുത്തിക്കൊണ്ട് പറഞ്ഞു.

13 Comments

  1. സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു

  2. Mashaa kadha nanayittunda ??? vegam thane adutha part idanee???

  3. ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
    ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
    ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു

  4. ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?

  5. സൂര്യൻ

    ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.

  6. chaanuse….

  7. വിനോദ് കുമാർ ജി ❤

    ♥♥❤❤❤

  8. ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??

  9. വിരഹ കാമുകൻ???

    First❤

Comments are closed.