കാർത്യായനി ലക്ഷ്മിയുടെ കയ്യിൽ പിടിച്ചുകൊണ്ടു പതിയെ മുൻപോട്ട് നടന്നു. സീതയെ കണ്ടതും ലക്ഷ്മി അവളെ ഉറ്റു നോക്കി.
“ഏട്ടത്തി ”
“ലക്ഷ്മി മോളെ ”
സീതയുടെ ആർദ്രമായ ശബ്ദം അവളുടെ കാതിൽ പതിഞ്ഞു.
ലക്ഷ്മി അവളെ നോക്കി ചിരിച്ച ശേഷം പൂമുഖത്തേക്ക് നോക്കി.
അവിടെ രണ്ടു കണ്ണുകൾ ഈറനോടെ അവളെ തന്നെ നോക്കി നിന്നു.
ലക്ഷ്മി അത് കണ്ടതുംഉത്സാഹത്തോടെ മുന്നോട്ട് നടന്നു.
പൂമുഖത്തെ പടികൾ അവൾ ചാടി കേറി വന്നു.
അനങ്ങാതെ നിൽക്കുന്ന മാലതിയെ അവൾ ഓടി വന്നു കെട്ടിപിടിച്ചു.
മാലതിയും യാന്ത്രികമായി അവളെ ഇറുകെ പുണർന്നു.
തന്റെ ബാല്യകാലസഖിയെ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു മുട്ടിയ സന്തോഷത്തിൽ ആയിരുന്നു അവൾ.
ലക്ഷ്മിയുടെ കണ്ണുകൾ അനുവാദമില്ലാതെ നിറഞ്ഞൊഴുകി.
പരസ്പരം കെട്ടിപിടിച്ചു ഇതുവരെ ഉണ്ടായിരുന്ന പരിഭവങ്ങളും പിണക്കങ്ങളും എല്ലാം അവർ കരഞ്ഞു തീർത്തു.
“പറയെടി എന്റെ പ്രിയ കളിക്കൂട്ടുകാരി ”
ലക്ഷ്മി അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ വിരൽ കൊണ്ടു തുടച്ചു മാറ്റിക്കൊണ്ട് പറഞ്ഞു.
“സുഖമല്ലേ നിനക്ക് ”
“അതേടി സുഖം ”
“ആഹാ നീ അങ്ങ് ശെരിക്കും തടിച്ചല്ലോ ”
“അതു നീ മെലിഞ്ഞിരിക്കുന്നോണ്ട് തോന്നണതാ ”
“അപ്പൊ കുഴപ്പമില്ല മോളെ.. ”
“എന്തിയെ നിന്റെ മക്കൾ? ”
??
സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു
Mashaa kadha nanayittunda ??? vegam thane adutha part idanee???
ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു
ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?
❤️
ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.
Adipoli
chaanuse….
♥♥❤❤❤
Super ??
ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??
First❤