ഹാൻഡ് ബാഗ് കയ്യിൽ പിടിച്ചു ആ സ്ത്രീ മുന്നോട്ട് നടന്നു.
അവളെ കണ്ടതും മാലതിയുടെ ചുണ്ടുകൾ മന്ത്രിച്ചു…
“ലക്ഷ്മി ”..
ശങ്കരൻ പതിയെ മുറ്റത്തേക്കിറങ്ങി.
ബലരാമൻ ഡ്രൈവറോട് പറഞ്ഞു ലഗേജ് എടുപ്പിച്ചു.
കാർത്യായനി സീതയുടെ കയ്യിൽ പിടിച്ചു തിടുക്കത്തോടെ മുറ്റത്തേക്കിറങ്ങി.
കാർത്യായനിയെ കണ്ടതും ലക്ഷ്മി സന്തോഷത്തോടെ ഓടി വന്നു കെട്ടിപിടിച്ചു.
കാർത്യായനി അവളെ ഇറുകെ പുണർന്നു.
“ന്റെ കുട്ടിയെ എവിടായിരുന്നു നീയ് ഇത്രയും നാളും ? ”
കാർത്യായനി പരിഭവത്തോടെ ലക്ഷ്മിയോട് ചോദിച്ചു.
“എന്റെ കാർത്യായനി അമ്മേ ഞാൻ അങ്ങ് സർകീട്ട് പോയിരിക്കുവായിരുന്നില്ലേ ഗൾഫ് വരെ………..ഇപ്പൊ തിരിച്ചു വരുന്ന വഴിയാ”
ലക്ഷ്മി കാർത്യായനിയുടെ കവിളിൽ പതിയെ പിച്ചി.
“ഇനി എന്റെ കുട്ടി കുറേ നാൾ കഴിഞ്ഞ് പോയാൽ മതിട്ടോ………. .അതുവരെ ഞാൻ നിന്നെ എങ്ങട്ടും വിടില്ല ”
“ആയ്ക്കോട്ടെ ഇനി കുറച്ചു നാൾ എന്റെ അമ്മയുടെ കൂടെ നിന്നിട്ടേ ഞാൻ പോകൂ.. ”
ലക്ഷ്മി കാർത്യായനിയുടെ കാലിൽ തൊട്ട് വന്ദിച്ചു.
അതിനു ശേഷം ശങ്കരന് നേരെ തിരിഞ്ഞു അദ്ദേഹത്തിന്റെ കൽക്കലേക്ക് വീഴാൻ നോക്കിയതും അദ്ദേഹം അവളെ പിടിച്ചെഴുന്നേല്പിച്ചു.
“സുഖല്ലേ മോളെ നിനക്ക് ? ”
ശങ്കരൻ ലക്ഷ്മിയുടെ നെറുകയിൽ പതിയെ തലോടി.
“അതേ അച്ഛാ സുഖം ”
ലക്ഷ്മി ചിരിച്ചുകൊണ്ട് തലയാട്ടി.
“വന്ന കാലിൽ നിർത്താതെ അവളെ ഉള്ളിലേക്ക് കയറ്റ് ”
ബലരാമൻ പുറത്തു നിന്നും വിളിച്ചു പറഞ്ഞു.
??
സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു
Mashaa kadha nanayittunda ??? vegam thane adutha part idanee???
ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു
ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?
❤️
ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.
Adipoli
chaanuse….
♥♥❤❤❤
Super ??
ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??
First❤