അഥർവ്വം 7[ചാണക്യൻ] 147

തീർത്തും നഗ്നതയോടെ അവൾ ഹോമകുണ്ഡത്തിന് സമീപം ഉള്ള പീഠത്തിലിരുന്നു.

ആ സമയം പുറ്റിനു മുകളിൽ ഇരുന്ന കഴുകൻ വിവശതയോടെ ചിറകിട്ടടിച്ചു.

ചിറകടി ശബ്ദം കേട്ട ആ സ്ത്രീ അങ്ങോട്ടേക്ക് മുഖം തിരിച്ചു നോക്കി.

“നിന്റെ യാത്ര എന്തിനായിരുന്നോ അത് പരാജയത്തിൽ എത്തി ചേർന്നു അല്ലേ? ദിവ്യ ദൃഷ്ടിയിൽ നാം എല്ലാം കണ്ടിരുന്നു. ”

കഴുകൻ അതേ എന്ന അർത്ഥത്തിൽ മൂളി.

“ഒരു അവസരം കൂടി നമ്മെ തേടി വരും………..
അവന്റെ ജീവനറ്റ ശരീരം ഞാൻ നിനക്ക് ബലിയായി നൽകും………… അന്ന് നിനക്ക് ഇഷ്ട്ടമുള്ള അത്രയും ആ ശരീരത്തെ സേവിച്ചോളൂ………… ഇത് നമ്മുടെ വാഗ്‌ദാനമാണ്. ”

ആ സ്ത്രീയുടെ കണ്ണിൽ നിന്നും ഉത്ഭവിച്ച ചുവന്ന രശ്മികൾ ആ കഴുകനു മേൽ പതിച്ചു.

അത് പഴയപോലെ ഭീകര രൂപിയായ പക്ഷിയായി മാറി.

അത് ആവേശത്തോടെ പുൽപ്പായയിൽ കിടക്കുന്ന മൃത ശരീരത്തെ ആർത്തിയോടെ കൊത്തി തിന്നാൻ തുടങ്ങി.

ആരോടോ ഉള്ള പക തീർക്കാൻ എന്ന പോലെ മൃത ദേഹത്തെ ക്രൂരമായ മനോഭാവത്തോടെ നിർദാക്ഷിണ്യം കൊത്തി തിന്നുകൊണ്ടിരുന്നു.

ആ മൃതദേഹത്തിലെ കണ്ണുകൾ കഴുകൻ ആവേശത്തോടെ കൊത്തിപ്പറിച്ചു വിഴുങ്ങി.

13 Comments

  1. സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു

  2. Mashaa kadha nanayittunda ??? vegam thane adutha part idanee???

  3. ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
    ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
    ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു

  4. ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?

  5. സൂര്യൻ

    ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.

  6. chaanuse….

  7. വിനോദ് കുമാർ ജി ❤

    ♥♥❤❤❤

  8. ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??

  9. വിരഹ കാമുകൻ???

    First❤

Comments are closed.