അഥർവ്വം 7[ചാണക്യൻ] 147

അവന്റെ മുഖത്തു വല്ലാത്ത നിസ്സഹായത നിറഞ്ഞു നിന്നിരുന്നു.

അതിലേക്ക് നോക്കി നിൽക്കുന്തോറും അരുണിമയുടെ കണ്ണുകൾ നിറഞ്ഞു വന്നു.

മുഷ്ടി ചുരുട്ടി പിടിച്ചു കോപത്തോടെ അവൾ അലറി.

അവിടെ ഉണ്ടായിരുന്ന സാധന സാമഗ്രികൾ അവൾ കൈകൊണ്ട് തട്ടി താഴെയിട്ടു.

കലി തീരാതെ അവൾ മേശപ്പുറത്തിരുന്ന ചായ  കൂട്ടുകൾ ക്യാൻവാസിലേക്ക് വലിച്ചെറിഞ്ഞു.

ക്യാൻവാസിൽ ചെന്നു തട്ടി ചായം നിറച്ചു വച്ച  കോപ്പകളും ബ്രഷും നിലത്തേക്ക് ചിന്നി ചിതറി വീണു.

ഒരു സൃഷ്ട്ടാവിനു തന്റെ സൃഷ്ടിയെ നശിപ്പിക്കാമെന്ന അധികാരത്തോടെ അവൾ ആ ചിത്രത്തെ കോപത്തോടെ വികലമാക്കി .

കലി അല്പം ഒന്ന് അടങ്ങിയതും അവൾ കിതപ്പോടെ നിലത്തേക്ക് പതിയെ ഊർന്നു വീണു.
.
.
.
.

പടിഞ്ഞാറേ ദിക്കിൽ നിന്നും വിവശതയോടെ പറന്നു വന്ന കഴുകൻ വനത്തിനുള്ളിൽ മൂടപ്പെട്ട് കിടക്കുന്ന ഗുഹ ആകാശത്തു നിന്നും ദർശിച്ചതും രണ്ടു തവണ ഭ്രമണം ചെയ്തു പറന്ന ശേഷം അതിനെ ലക്ഷ്യം വച്ചു കൊണ്ടു കുതിച്ചു വന്നു.

ഗുഹയുടെ വായിലൂടെ മിന്നൽ പോലെ കുതിച്ചു വന്ന കഴുകൻ ഇടുങ്ങിയ അന്തരങ്ങളിലൂടെ കഷ്ടപ്പെട്ട് സഞ്ചരിച്ചു അല്പം തുറസ്സായ ഭാഗത്തെത്തി.

അവിടെ നിലത്തു രൂപം കൊണ്ടിട്ടുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ചിതൽപുറ്റിനു മുകളിൽ അത് ചിറകിട്ടടിച്ചു വന്നിരുന്നു.

കൊക്കുകൾ ചിറകിൽ ഉരസിക്കൊണ്ട് അത് ഗുഹയിലാകമാനം കുഴുത്തു ചരിച്ചു നോക്കി.

13 Comments

  1. സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു

  2. Mashaa kadha nanayittunda ??? vegam thane adutha part idanee???

  3. ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
    ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
    ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു

  4. ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?

  5. സൂര്യൻ

    ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.

  6. chaanuse….

  7. വിനോദ് കുമാർ ജി ❤

    ♥♥❤❤❤

  8. ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??

  9. വിരഹ കാമുകൻ???

    First❤

Comments are closed.