അഥർവ്വം 7[ചാണക്യൻ] 147

പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്ന അനന്തുവിന്റെ ജീവൻ തുടിക്കുന്ന ചിത്രം അതിൽ ആലേഖനം ചെയ്തിരിക്കുന്നു.

അവൾ അതിലേക്ക് പ്രേമ പുരസ്സരം ഉറ്റു നോക്കി.

അരുണിമയ്ക്ക് തന്റെ ശരീരമാകെ വല്ലാത്തൊരു കുളിര് വന്നു നിറയുന്ന പോലെ തോന്നി.

അവന്റെ വെട്ടി തിളങ്ങുന്ന നീല കണ്ണുകൾ ആ പൂച്ചക്കണ്ണുകളെ കാന്തം പോലെ വലിച്ചടുപ്പിച്ചു.

പതിയെ അരുണിമയുടെ അധരങ്ങൾ ആ ചിത്രത്തിലേക്ക് അടുത്തു.

അപ്പോഴാണ് സ്റ്റാൻഡിനു പുറത്തുള്ള മറ്റൊരു  ക്യാൻവാസ് അവളുടെ ശ്രദ്ധയിൽ പെട്ടത്.

അതിൽ നിന്നും മുഖം ഉയർത്തിയ അരുണിമ ആ സ്റ്റാൻഡിനു സമീപം നടന്നു വന്നു.

കയ്യിലുള്ള ക്യാൻവാസ് ബെഡിലേക്ക് ഇട്ട് തുണി കൊണ്ട് മറച്ചു വച്ച  ക്യാൻവാസിലേക്ക് അവൾ നോക്കി.

പതിയെ അവളുടെ ഹൃദയമിടിപ്പ് വർധിച്ചു.

നേരിയ ഭയത്തോടെ വിറയ്ക്കുന്ന കൈകളോടെ അവൾ ആ ക്യാൻവാസിനെ മറച്ചിരുന്ന തുണി പതിയെ വലിച്ചെടുത്തു മാറ്റി.

അതിൽ ആലേഖനം ചെയ്ത ചിത്രത്തിലേക്ക് നോക്കുന്തോറും അരുണിമയ്ക്ക് സങ്കടവും ദുഖവും കോപവും ഒരുപോലെ പൊന്തിവന്നു.

ആ ക്യാൻവാസിൽ ചോരയിൽ കുളിച്ചു കിടക്കുന്ന അനന്തുവിനെ ആണ് അരുണിമ ആലേഖനം ചെയ്തിട്ടുണ്ടായിരുന്നത്.

പലവിധ മുറിവുകൾ കൊണ്ടും ചോര കൊണ്ടും വികൃതമായ മുഖവും ശരീരവുമായി  അവൻ നിലത്തു കിടക്കുന്നു.

അവന്റെ നീല കണ്ണുകൾ ചോരമയം കൊണ്ടു പുറത്തേക്ക് ഉന്തി കണ്ണിൽ നിന്നും ഞെട്ടറ്റു വീഴുമെന്ന നിലയിൽ ആയിരുന്നു.

അതിനു സമീപം ഒരാൾ പൊക്കത്തിൽ  വലിയൊരു തീനാളം എരിയുന്നു.

അതിൽ അവ്യക്തമായ ആരുടെയോ കൈ കാലുകൾ കാണാം.

13 Comments

  1. സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു

  2. Mashaa kadha nanayittunda ??? vegam thane adutha part idanee???

  3. ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
    ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
    ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു

  4. ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?

  5. സൂര്യൻ

    ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.

  6. chaanuse….

  7. വിനോദ് കുമാർ ജി ❤

    ♥♥❤❤❤

  8. ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??

  9. വിരഹ കാമുകൻ???

    First❤

Comments are closed.