ആശ അവളെയും കൊണ്ടു അകത്തേക്ക് നടന്നു. വീടിനുള്ളിലേക്ക് ആശ കയറി പോയതും അരുണിമയുടെ അനിയത്തി അവളെ അവിടെ പിടിച്ചു നിർത്തി.
അരുണിമ എന്താ എന്ന അർത്ഥത്തിൽ അവളെ തുറിച്ചു നോക്കി.
“ചേച്ചി ഈ ചേട്ടൻ തന്നല്ലേ അതും ”
അരുണിമയുടെ അനിയത്തി സംശയത്തോടെ ഉള്ളിലേക്ക് കൈ ചൂണ്ടി.
അരുണിമ അവളെ നോക്കി ചിരിച്ചുകൊണ്ട് വീടിനുള്ളിലേക്ക് കയറി.
അവളുടെ അനിയത്തി ഒന്നും മനസ്സിലാവാതെ തല ചൊറിഞ്ഞുകൊണ്ട് പുറത്തു നിന്നു.
അരുണിമ പതുക്കെ തന്റെ മുറിയിലേക്ക് വേച്ചു നടന്നു.
കയ്യുടെ വേദനക്ക് അല്പം ശമനം ഉണ്ടെന്നു അവൾക്ക് തോന്നി.
മുറിയിൽ കയറിയതും അവിടെ സ്റ്റാൻഡിൽ ഉള്ള ക്യാൻവാസിനു സമീപത്തേക്ക് അവൾ നടന്നു.
അത് ഒരു തുണി കൊണ്ടു മൂടിയിരുന്നു.
അവൾ അതു വലിച്ചെടുക്കാൻ ആഞ്ഞതും താഴെ നിലത്തു ഭിത്തിയോട് ചേർന്നു ചുരുട്ടി വച്ചിരിക്കുന്ന മറ്റൊരു ക്യാൻവാസ് അരുണിമയുടെ ശ്രദ്ധയിൽ പെട്ടു.
അവൾ അതു സസൂക്ഷ്മം കയ്യെത്തിച്ചു വലിച്ചെടുത്തു.
ഒന്ന് ശ്വാസം വലിച്ചെടുത്തു അവൾ ആ ചുരുൾ പതിയെ കയ്യിൽ വച്ചു നിവർത്തിയെടുത്തു.
അതിലേക്ക് അവളുടെ ദൃഷ്ടി പതിഞ്ഞു.
ആ ചിത്രത്തിലേക്ക് നോക്കുന്തോറും അവളുടെ കണ്ണുകൾ വിടർന്നു വന്നു.
??
സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു
Mashaa kadha nanayittunda ??? vegam thane adutha part idanee???
ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു
ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?
❤️
ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.
Adipoli
chaanuse….
♥♥❤❤❤
Super ??
ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??
First❤