അഥർവ്വം 7[ചാണക്യൻ] 147

അനന്തു അവളുടെ കൈ പിടിച്ചു സഹായിച്ചു.

വീട്ടിലേക്ക് എത്താനായതും അരുണിമയിൽ ഉണ്ടായിരുന്ന ഉത്സാഹവും സന്തോഷവും മൊത്തം കെട്ടണഞ്ഞു.

അവൾ അനന്തുവിന്റെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തിക്കൊണ്ട് നടന്നു.

അനന്തു ഇപ്പൊ തന്നെ വേർപിരിയുമെന്ന ചിന്ത വന്നതും അവളുടെ ഉള്ളം വലിഞ്ഞു മുറുകി.

ഉള്ളിൽ നുരഞ്ഞു പൊന്തിയ സങ്കട കടൽ അവൾ അവൻ കാണാതെ മറച്ചു വച്ചു.

വീട്ടിലേക്ക് എത്തി ചേർന്നതും അവൾ വീടിന്റെ ഉള്ളിലേക്ക് നോക്കി അലറി.

“ആശാമ്മേ കൂയ്  ”

അരുണിമയുടെ ശബ്ദം അവിടെങ്ങും പ്രതിധ്വനിച്ചു.

അനന്തു അവളെ ഒരു അത്ഭുത ജീവിയെപ്പോലെ ഒളിഞ്ഞു നോക്കി.

അവനു വല്ലാത്ത ഒരു അനുഭവം ആയിരുന്നു ഈ പെണ്ണ്.

ഇനി ഇത് വല്ല മുക്കുവത്തി പെണ്ണാണോ ആവോ എന്ന് അവൻ ആത്മഗതം പറഞ്ഞതും അരുണിമ അവന്റെ കൈക്ക് ശക്തിയിൽ അടിച്ചു.

അവൻ കൈ കുടഞ്ഞു കൊണ്ടു അവളെ നോക്കി.

“ഞാൻ മുക്കുവത്തി പെണ്ണ് ഒന്നുമല്ല… നല്ല നാടൻ പെണ്ണാന്ന് കേട്ടല്ലോ ”

അരുണിമ രൂക്ഷമായി അവനെ നോക്കി.

അനന്തു ഞെട്ടലോടെ അവളെ നോക്കി. അവൻ തൊണ്ടയിൽ കുടുങ്ങിയ ഉമി നീര് കഷ്ട്ടപെട്ടു ഇറക്കി.

13 Comments

  1. സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു

  2. Mashaa kadha nanayittunda ??? vegam thane adutha part idanee???

  3. ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
    ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
    ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു

  4. ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?

  5. സൂര്യൻ

    ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.

  6. chaanuse….

  7. വിനോദ് കുമാർ ജി ❤

    ♥♥❤❤❤

  8. ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??

  9. വിരഹ കാമുകൻ???

    First❤

Comments are closed.