അഥർവ്വം 7[ചാണക്യൻ] 147

അഥർവ്വം 7

Author : ചാണക്യൻ

 

ബലരാമൻ അരുണിമ ഇരിക്കുന്ന ബെഡിനു സമീപത്തേക്ക് അടിവച്ചടിവച്ചു നടന്നടുത്തു.

അയാളുടെ ഉള്ളിൽ ആശ്ചര്യവും അതിലുപരി അമ്പരപ്പും കൂടി കലർന്നൊരു വികാരം ഉടലെടുത്തു.

ബലരാമന് തന്റെ കണ്ണുകളെ അവിശ്വസിക്കാൻ സാധിച്ചില്ല.

ഇമ വെട്ടാതെ അയാൾ അരുണിമയെ നോക്കി കണ്ടു.

ബലരാമനെ കണ്ടതും ബഹുമാനത്തോടെ അരുണിമ കട്ടിലിൽ നിന്നും എണീക്കാൻ ശ്രമിച്ചു.

എന്നാൽ ബലരാമൻ ശാസനയോടെ അവളെ ബെഡിൽ പിടിച്ചിരുത്തി.

റൂമിൽ നിന്നും ഇറങ്ങി വന്ന ഡോക്ടർ ബലരാമനെ കണ്ടതും ബഹുമാനത്തോടെ അദ്ദേഹത്തിന് സമീപത്തേക്ക് നടന്നു വന്നു.

അനന്തു മുറിയുടെ വാതിൽ പതിയെ ചാരിവച്ചു  അവിടുള്ള മേശയിൽ ചാരി നിന്നു.

“മോളെ ഇപ്പൊ എങ്ങനുണ്ട് ?  കുഴപ്പമില്ലലോ അല്ലെ? ”

ബലരാമൻ അരുണിമയുടെ നെറുകയിൽ വാത്സല്യപൂർവ്വം തഴുകി.

“കുഴപ്പമില്ല അങ്ങുന്നേ…. ചെറിയ വേദനയെ ഉള്ളൂ…. വേറൊന്നുമില്ല  ”

അരുണിമ മറുപടി പറഞ്ഞു.

അവൾ പെട്ടെന്നു സ്വന്തം അച്ഛനെ കുറിച്ച് ഓർത്തു പോയി.

അവളുടെ കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു.

തേവക്കാട്ട് കുടുംബത്തിലെ മൂത്ത സന്തതി തന്നെ തേടി ആശുപത്രിയിൽ വന്നതിന്റെ പൊരുൾ അരുണിമയ്ക്ക് മനസ്സിലായില്ല.

എന്നാലും അനന്തുവുമായി അദ്ദേഹത്തിന് എന്തോ ബന്ധമുണ്ടെന്ന് അവൾക്ക് തോന്നി.

അവൾ അനന്തുവിനെ തുറിച്ചു നോക്കി.

13 Comments

  1. സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു

  2. Mashaa kadha nanayittunda ??? vegam thane adutha part idanee???

  3. ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
    ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
    ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു

  4. ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?

  5. സൂര്യൻ

    ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.

  6. chaanuse….

  7. വിനോദ് കുമാർ ജി ❤

    ♥♥❤❤❤

  8. ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??

  9. വിരഹ കാമുകൻ???

    First❤

Comments are closed.