അവരോട് യാത്രയും പറഞ്ഞു ഞാൻ വീട്ടിലേക്ക് തിരിച്ചു. പോകുന്നു വഴിക്ക് കവലയിൽ നിന്ന് ഇഞ്ചിമിട്ടായിയും നാരങ്ങാമിട്ടായിയും വാങ്ങി.
എന്തിനാണെന്ന് മനസ്സിലായികാണുമല്ലോ….
ഇഞ്ചിമിട്ടായി ചിന്നുവിനും നാരങ്ങാമിട്ടായി എന്റെ കുറുമ്പിക്കും.
” അമ്മേ…. ഏട്ടൻ വന്നേ…..
വീടിന്റെ പടി കടന്നില്ല. കൊച്ചരി പല്ലും കാട്ടി കിലുങ്ങണ പാദസരം കിലുക്കി പാറൂട്ടി ഓടിയെത്തി.
” ഏട്ടന്റെ വാവ എവിടെ….?
“ഞാൻ അല്ലെ ഏട്ടന്റെ മുമ്പിൽ…..” അൽപ്പം കുറുമ്പോടെ കാന്താരിയുടെ ഉത്തരവും എത്തി.
” താ…… ”
രണ്ട് കയ്യും നീട്ടിയാണ് പെണ്ണിന്റെ ചോദ്യം. കാര്യം മനസ്സിലായെങ്കിലും ഒന്ന് വട്ടുകളിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.
” എന്താ….?
“എന്റെ മിട്ടായി താ ഏത്താ…..
” മിട്ടായിയോ…. അയ്യോ….. ഏട്ടൻ വാങ്ങാൻ മറന്നല്ലോ….?
പറ്റുന്നത്ര ദയനീയത മുഖത്ത് വരുത്തിയാണ് ഞാൻ പറഞ്ഞത്.
കേട്ടപാതി പെണ്ണ്, ചുണ്ടൊക്കെ കൂർപ്പിച്ചു പിടിച്ചു തല തായ്ത്തി എന്നെ നോക്കി വിതുമ്പുകയാ…. പെട്ടന്ന് തന്നെ കണ്ണിൽ കാർമേഘം തടിച്ചുകൂടി. ആ നിൽപ്പ് കണ്ടാൽ പിടിച്ചു ഒരു കടി കൊടുക്കാൻ തോന്നും.
Vaayichila… vaayichittu abhiprayam paryam bro
Nice kadha bro valya twist onnum koduthu vedakkakkaruthae. Engane thannae poyal mathi
❤️❤️
❤❤❤❤
❤❤❤
???
Nice
Thank you സാഹോ.. ????
2nd
സന്തോഷം സാഹോ…
???
???