അകക്കണ്ണ് – 4[**SNK**] 289

Views : 16124

അച്ചു: എന്നിട്ടാണോ എന്നോടൊരു വാക്കു പോലും പറയാതെ എൻ്റെ ഏട്ടൻറെ കല്യാണം ഉറപ്പിച്ചത് ….

കുഞ്ഞമ്മ: അതാണോ ….

അച്ചു: എന്തേ … അതിനൊന്നും ഇല്ലേ… എൻ്റെ ഏട്ടൻറെ കല്യാണ കാര്യത്തിൽ എനിക്കൊരു റോളും ഇല്ലേ … എന്നെ കൂട്ടാതെ പെണ്ണ് കാണാൻ പോയില്ലേ … ഒരു വാക്ക് എന്നോട് പറയണം എന്ന് തോന്നിയോ ….

അമ്മ: മോളെ അത് ….

അച്ചു: വേണ്ടമ്മേ …. ഒന്നും പറയണ്ട …. കേട്ടപ്പോൾ ഞാൻ എന്ത് മാത്രം വിഷമിച്ചു എന്നറിയോ …

 

കുഞ്ഞമ്മ അടുത്ത് വന്നു അവളെ ചേർത്തു പിടിച്ചു പറഞ്ഞു

 

കുഞ്ഞമ്മ: അങ്ങനെ അല്ല മോളെ … എല്ലാം പെട്ടെന്നായിരുന്നു … ഇന്ന് ജസ്റ്റ് ഒന്ന് പെണ്ണു കാണാം എന്നു മാത്രമേ കരുതിയുള്ളൂ. ഞങ്ങളു പോലും വിചാരിച്ചില്ല ഇന്ന് തന്നെ ഉറപ്പിക്കും എന്ന്. പിന്നെ എങ്ങനെ നിന്നെ അറിയിക്കും.

 

അത് കേട്ടപ്പോൾ അവൾ ഒന്ന് ശാന്തയായി. പിന്നെ കുഞ്ഞമ്മ അവളെ പിടിച്ചു കൊണ്ട് പോയി അമ്മയുടെ അടുത്തിരുത്തി കൂടെ ഇരുന്നു. കുഞ്ചുവും അവരുടെ കൂടെ കൂടി. അപ്പോഴേക്കും ദേവുചേച്ചി ഞങ്ങൾക്ക് രണ്ടു പേർക്കും ചായ കൊണ്ട് വന്നു. എനിക്കുള്ളത് വാങ്ങി ഞാൻ പൂമുഖത്തേക്കു തിരികെ വന്നു. ബാക്കി എല്ലാവരും അവിടെ ഹാളിൽ വട്ടമിട്ടിരുന്നു കാര്യങ്ങൾ പറയാൻ തുടങ്ങി. ഞാൻ പൂമുഖത്തിരുന്നു ചെയ്‌തു തീർക്കണ്ട ഓരോരോ കാര്യങ്ങൾ ആയി ചിന്തിക്കാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞു അച്ചുവും കുഞ്ചുവും കൂടി എൻ്റെ അടുത്തേക്ക് വന്നിരുന്നു….

ഞാൻ: നീ എന്താ അച്ചു ഇത്ര ലേറ്റ് ആയെ … എൻ്റെ പുറകെ എത്തിക്കോളാം എന്ന് പറഞ്ഞതല്ലേ …

അച്ചു: അയ്യോ … അത് മറന്നു ….

 

അവൾ പെട്ടെന്ന് തന്നെ ഹാളിലേക്ക് തിരിച്ചു പോയി അവളുടെ ബാഗ് തുറന്ന് അതിൽ നിന്നും ഒരു ഐസ്ക്രീം ബോക്സ് എടുത്തു കൊണ്ട് വന്നു കുഞ്ചുവിന് കൊടുത്തു ….

 

ഞാൻ: ഹാ … ഇതായിരുന്നോ …. അപ്പോ ഇന്നത്തെ നിൻ്റെ കാര്യം കുശാലായി ….

കുഞ്ചു: വേണമെങ്കിൽ ഒരു സ്‌പൂൺ ഏട്ടനും തരാം ….

ഞാൻ: സ്‌പൂൺ ഒക്കെ ആവിശ്യത്തിന് അടുക്കളയിൽ ഉണ്ട് ….

കുഞ്ചു: തമാശയാണോ ….. മനസ്സിലായില്ല …. അടുത്തവട്ടം മുൻകൂട്ടി പറഞ്ഞിട്ട് പറയണേ ….

ഞാൻ: അയ്യേ … ഒന്ന് മാറ്റി പിടിക്ക്

കുഞ്ചു: ഈ ….

ഞാൻ: നീ ഇപ്പൊ അതു കയ്യിൽ പിടിച്ചു അലിയിപ്പിക്കാതെ ഫ്രീസറിൽ കൊണ്ട് വെക്കൂ. രാത്രി ഭക്ഷണം കഴിഞ്ഞിട്ടെടുക്കാം …

കുഞ്ചു: ഹ്മ്മ്മ് …

ഞാൻ: അച്ചു … നീ കുളിച്ചോ …

അച്ചു: ഇല്ല ഏട്ടാ …

ഞാൻ: എന്നാ പോയി കുളിച്ചു ഡ്രസ്സ് മാറി വാ …

Recent Stories

The Author

**SNK**

15 Comments

  1. കർണ്ണൻ

    👏👏👏👏🥰

  2. മാവേലി

    Super

  3. ആഞ്ജനേയദാസ് ✅

    ഒരാളെ ഇഷ്ടപെടാതിരിക്കാൻ വേണമെങ്കിൽ കാരണങ്ങൾ ഉണ്ടാവും … നമുക്കതു മനസ്സിലാവുകയും ചെയ്യും.

    പക്ഷേ ഒരാളെ ഇഷ്ടപെടാനുള്ള കാരണം നമ്മുടെ മനസ്സ് നമ്മളോട് പറയില്ല. നിനക്കവരെ ഇഷ്ടമായി എന്ന് മാത്രമേ പറയൂ …

    Well said…. ✨️

  4. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ 🙏

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Kollam nalla feel und

    1. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ 🙏

  7. Nice presentation,

  8. പ്രിൻസ് വ്ളാഡ്

    Nice …. Continue..

  9. 🦋 നിതീഷേട്ടൻ 🦋

    മേഖയുടെ aa ഫ്രൻ്റ് അച്ചു? ആകാം.

    Nice one 🐱👍. കുഞ്ചു ne orupaad ishttayi 🤗🤗🤗🤗🤗🤗. 😍😍😍😍😍

  10. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set 🙌

  11. Nice 🔥❤️❤️❤️❤️🔥🔥🔥❤️❤️

  12. നന്നായിട്ട് ഉണ്ട് പിന്നെ വലിച്ചു നിട്ടിയ പോലെ തോന്നി

  13. Super🤩🤩

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com