അകക്കണ്ണ് – 4[**SNK**] 289

ഞാൻ: നിൻ്റെ അമ്മക്ക് വയ്യാത്തപ്പോൾ അച്ഛൻ അല്ലെ ചെയ്യാറ് ….

കുഞ്ചു: അത് വയ്യാത്തൊണ്ടല്ലേ ….

ഞാൻ: നീ പറഞ്ഞതു ശരിയാ … നമ്മുടെ നാട്ടിൽ സാധാരണ സ്ത്രീകളാണ് വീട്ടുജോലികൾ ചെയ്യാറ് ….

കുഞ്ചു: അതെ … അതെന്തുകൊണ്ടാ എന്നാ ചോദിച്ചത് ….

ഞാൻ: അങ്ങനെ ചോദിച്ചാൽ … പണ്ടു തൊട്ടേ ഉള്ള ശീലം എന്ന് വേണമെങ്കിൽ പറയാം … പക്ഷേ അതിനു തക്കതായ കാരണം ഉണ്ട് …. അത് ആ കാലഘട്ടത്തെ ആവിശ്യമായിരുന്നു. പക്ഷേ കാലം മാറിയതൊന്നും അറിയാതെ അല്ലെങ്കിൽ അറിഞ്ഞതായി നടിക്കാതെ ഇതൊക്കെ ഒരു ആചാരമായി അല്ലെങ്കിൽ അവരുടെ അവകാശമായി കൊണ്ട് നടക്കുന്നവർ ഒരുപാടുണ്ട്.

കുഞ്ചു: എന്ത് കാരണം …..

ഞാൻ: ഒന്നല്ല ഒരുപാടു കാരണങ്ങൾ ഉണ്ട് … പലതും scientifically തെളിയിച്ചതും ആണ് ….

കുഞ്ചു: എന്തൊക്കെ  ….

ഞാൻ: ഒന്ന് സ്ത്രീകൾക്ക് സഹനശക്തി വളരെ കൂടുതലാണ് ….

കുഞ്ചു: എന്ന് വച്ചാൽ ….

ഞാൻ: എന്ന് വച്ചാൽ … കാര്യങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവ് ….

കുഞ്ചു: മനസ്സിലായില്ല ….

ഞാൻ: ഒരു എക്സാമ്പിൾ പറയാം … നമ്മൾ ഒരു ജോലിക്കു പോവാണ് എന്ന് വെച്ചോ … അവിടെ നമ്മുടെ സൂപ്പർവൈസർ വളരെ ചൂടനാണ് എന്ന് കരുതുക, നമ്മുടെ ചെറിയ ചെറിയ തെറ്റുകൾക്ക് പോലും അയാൾ ചാടിക്കടിക്കാൻ വരും. അങ്ങനെ ഉള്ള സ്ഥലത്തു നമ്മൾ അധികകാലം ജോലി ചെയ്യോ ….

കുഞ്ചു: അതില്ല ….

ഞാൻ: ആ … ഇനി ഈ അവസ്‌ഥ നിൻ്റെ വീട്ടിലാണ് എന്ന് വെക്കാ … രണ്ട്‌ മൂന്ന് ദിവസം അടുപ്പിച്ചു നിൻ്റെ അച്ഛൻ അമ്മയോട് ദേഷ്യപ്പെട്ടാൽ, അമ്മ വീട് വിട്ടു പൂവോ …

കുഞ്ചു: അതെങ്ങനെയാ പറ്റ … ഇത് സ്വന്തം വീടല്ലേ ….

ഞാൻ: അതാ പറഞ്ഞത് … സ്വന്തം വീടാകുമ്പോൾ അങ്ങനെ ഇട്ടിട്ടു പോകാൻ പറ്റില്ല. അച്ഛൻ അപ്പോഴത്തേ ആ സിറ്റുവേഷനിൽ പറഞ്ഞതായിരിക്കും … കുറച്ചു കഴിയുമ്പോൾ ആ ദേഷ്യം മാറും … അത് അമ്മയ്ക്കും അറിയാം. അത് കൊണ്ടാ അമ്മ വിട്ടിട്ടു പോകാത്തത്. പിന്നെ പരസ്‌പരം സ്നേഹമില്ലാത്തവരുടെ കാര്യം അത് വേറെ വിഷയം ….

കുഞ്ചു: ശരി സമ്മതിച്ചു … വേറെന്തു ക്വാളിറ്റി ആണുള്ളത് …

ഞാൻ: പ്രസവിക്കാനുള്ള കഴിവ് …

കുഞ്ചു: അതും വീട്ടു ജോലി തമ്മിൽ എന്ത് ബന്ധം ….

ഞാൻ: suppose … നിൻ്റെ അച്ഛൻ വീട്ടിലെ കാര്യങ്ങൾ മാത്രമാണ് നോക്കുന്നത് എന്ന് വെക്ക …. അമ്മയാണ് ജോലിക്കു പോയി കാശുണ്ടാകുന്നത്. ഇതിനിടയിൽ നിൻ്റെ അമ്മ പ്രെഗ്നന്റ് ആയി, കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും ജോലിക്കു പോവാൻ പറ്റാതെയായി . അപ്പോ വീട്ടിലെ അവസ്ഥ എന്താവും ….

കുഞ്ചു: അതിനു ജോലിക്കു പോയ സമയത്തെ സേവിങ്സ് ഉണ്ടാവില്ലേ ….

ഞാൻ: അത് ഇപ്പോഴത്തെ കാലം … ഇത് പണ്ട് കാലം തൊട്ടുള്ള ശീലമല്ലേ . അന്ന് ബാർട്ടർ സിസ്റ്റം ആയിരുന്നില്ലേ, ജോലി ചെയ്താൽ ഭക്ഷണ സാധനങ്ങൾ കൊടുക്കും, അല്ലെങ്കിൽ നമ്മുടെ കയ്യിൽ ഉള്ള വേറെ എന്തെങ്കിലും കൊടുത്താൽ അതിനനുസരിച്ചു കിട്ടും. അപ്പോ വേറെ ഒന്നും കൊടുക്കാൻ ഇല്ലെങ്കിൽ രണ്ടു ദിവസം ജോലിക്കു പോയില്ലെങ്കിൽ മുഴുപട്ടിണിയാവില്ല. അന്ന് മാത്രമല്ല ഇന്നും പല കുടുംബങ്ങളിൽ അന്നന്നത്തെ വരുമാനം കൊണ്ട് ജീവിച്ചുപോകുന്നവരുണ്ട്. രണ്ടു ദിവസം ജോലി ഇല്ലെങ്കിൽ പട്ടിണി കിടക്കേണ്ടി വരുന്ന അവസ്ഥ.

കുഞ്ചു: അതിപ്പോ ആണായാലും പെണ്ണായാലും ഒരുപോലെയല്ലേ ….

ഞാൻ: അത് ജോലി ഇല്ലെങ്കിൽ … ഇത് ജോലിക്കു പോവാൻ പറ്റാത്ത അവസ്‌ഥ. ഡെലിവറി അടുക്കുമ്പോൾ എന്തായാലും ജോലി ചെയ്യാൻ പറ്റില്ല … എന്തെങ്കിലും കോംപ്ലിക്കേഷൻസ് ഉണ്ടെങ്കിൽ അത് മാസങ്ങളും ചിലപ്പോൾ വർഷങ്ങളും വരെ നീളും, അപ്പൊ എന്ത് ചെയ്യും ….

കുഞ്ചു: ശരി വേറെ എന്താ …..

15 Comments

  1. കർണ്ണൻ

    ?????

  2. മാവേലി

    Super

  3. ആഞ്ജനേയദാസ് ✅

    ഒരാളെ ഇഷ്ടപെടാതിരിക്കാൻ വേണമെങ്കിൽ കാരണങ്ങൾ ഉണ്ടാവും … നമുക്കതു മനസ്സിലാവുകയും ചെയ്യും.

    പക്ഷേ ഒരാളെ ഇഷ്ടപെടാനുള്ള കാരണം നമ്മുടെ മനസ്സ് നമ്മളോട് പറയില്ല. നിനക്കവരെ ഇഷ്ടമായി എന്ന് മാത്രമേ പറയൂ …

    Well said…. ✨️

  4. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ ?

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Kollam nalla feel und

    1. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ ?

  7. Nice presentation,

  8. പ്രിൻസ് വ്ളാഡ്

    Nice …. Continue..

  9. ? നിതീഷേട്ടൻ ?

    മേഖയുടെ aa ഫ്രൻ്റ് അച്ചു? ആകാം.

    Nice one ??. കുഞ്ചു ne orupaad ishttayi ??????. ?????

  10. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set ?

  11. Nice ?❤️❤️❤️❤️???❤️❤️

  12. നന്നായിട്ട് ഉണ്ട് പിന്നെ വലിച്ചു നിട്ടിയ പോലെ തോന്നി

Comments are closed.