അകക്കണ്ണ് – 4[**SNK**] 289

Views : 16124

മേഘ: ഡിവോഴ്‌സ് ആയതിൽ എനിക്ക് വിഷമമൊന്നും ഇല്ല … നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാ. പിന്നെ കാഴ്ചയുടെ കാര്യം… അത് ഇപ്പൊ ഞാൻ യൂസ്‌ഡ്‌ ആയിത്തുടങ്ങി. പക്ഷേ അവളുടെ ആ വിടവ് മാത്രം നികത്താൻ പറ്റിയില്ല, ഈ സമയത്തു അവൾ എനിക്കൊരു ആശ്വാസം ആയേനെ …. അനു ഉള്ളത് കൊണ്ടാ ഞാൻ ഒന്ന് പിടിച്ചു നിക്കുന്നത്….

ഞാൻ: താൻ ടെൻഷൻ ആടിക്കേണ്ട … നമുക്കെല്ലാം ശരിയാക്കാം…. തൻ്റെ കണ്ണിന്റെ കാര്യം ഞാൻ ഉണ്ണിമാമയെ പറഞ്ഞു ഏൽപിച്ചിട്ടുണ്ട്. മാമ നാളെ രാവിലെ തന്നെ വീട്ടിൽ വന്നു തൻ്റെ മെഡിക്കൽ റെക്കോർഡ്‌സ് എല്ലാം വാങ്ങിക്കോളും, ഞങ്ങളുടെ പരിചയത്തിലുള്ള ഒന്ന് രണ്ടു ഡോക്ടർസ് ഉണ്ട്. എല്ലാം നമുക്ക് ശരിയാക്കാം. എത്രയും പെട്ടെന്ന് തനിക്കു തൻ്റെ കാഴ്ച തിരിച്ചു കിട്ടും. പിന്നെ തൻ്റെ കൂട്ടുകാരി. അവരെയും നമുക്ക് കണ്ടുപിടിക്കാം….. എന്തിനും തൻ്റെ കൂടെ ഞാൻ ഉണ്ടാവും …. പോരെ ….

മേഘ: അതാ എനിക്കും മനസ്സിലാവാത്തത് ….

ഞാൻ: എന്ത് ….

മേഘ: ഒന്നുമില്ല … നാളെ സംസാരിക്കാം ….

ഞാൻ: ശരി ….

മേഘ: എന്നാ ശരി … ഞാൻ വെച്ചോട്ടെ ….

ഞാൻ: ഹ്മ്മ് … ഗുഡ് നൈറ്റ് …

മേഘ: ഗുഡ് നൈറ്റ് …

എന്ന് പറഞ്ഞു അവൾ ഫോൺ വെച്ചു. ഞാൻ ഒരു നിമിഷം ഫോണും നോക്കികൊണ്ടിരുന്നു. പിന്നെ അനുവിന്റെ നമ്പർ സേവ് ചെയ്‌തു. എന്തായിരിക്കും അവൾക്കു നാളെ സംസാരിക്കാൻ ഉണ്ടാവാ എന്നായി പിന്നെ എൻ്റെ ചിന്ത. അങ്ങനെ ഓരോന്ന് ആലോചിച്ചു തിരിഞ്ഞ ഞാൻ കാണുന്നത് അരയിൽ കൈ കുത്തി പടിക്കെട്ടിൽ നിന്നും എന്നെ തന്നെ നോക്കി നിക്കുന്ന കുഞ്ചുവിനെ ആണ്. പൂമുഖത്തേക്കു നോക്കിയപ്പോൾ അവിടെ അമ്മയും കുഞ്ഞമ്മയും എന്നെ നോക്കി പരസ്‌പരം എന്തോ സംസാരിച്ചുകൊണ്ടിരിക്കുന്നു.

കുഞ്ചു: കഴിഞ്ഞോ ….

ഞാൻ: ഹ്മ്മ് …

കുഞ്ചു: എത്ര നേരമായി എന്ന് വല്ല വിചാരം ഉണ്ടോ … ഫോണും പിടിച്ചു മുറ്റത്തു തേരാപാരാ നടന്ന നടത്തം നേരെ നടന്നിരുന്നെങ്കിൽ ഏട്ടത്തിയുടെ വീട്ടിൽ എത്തിയേനെ …

കുഞ്ചുവിന്റെ പറച്ചിൽ കേട്ട് അമ്മയും കുഞ്ഞമ്മയും ചിരിക്കാൻ തുടങ്ങി. ഞാൻ അവളെ ഒന്ന് തുറിപ്പിച്ചു നോക്കി അങ്ങോട്ട് നടന്നു. എൻ്റെ വരവ് കണ്ടു അവൾ വേഗം പൂമുഖത്തേക്കു കയറി അമ്മയുടെ പിന്നിൽ മറഞ്ഞു ….

കുഞ്ചു: വല്യമ്മേ … എന്നെ നോക്കി പേടിപ്പിക്കുന്നു ….

അമ്മ: എന്തിനാടാ എൻ്റെ കൊച്ചിനെ പേടിപ്പിക്കുന്നെ …

ഞാൻ: നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി. ഞാൻ വാങ്ങി കൊണ്ടുവന്ന kitkat കഴിച്ചു പത്തു മിനിട്ടു പോലും ആയില്ല, അപ്പോഴേക്കും എനിക്ക് ഇട്ടു വെക്കാൻ എന്താ ഉത്സാഹം. സ്നേഹം വേണമെടി സ്നേഹം …. Atleast kitkat തന്നതിന്റെ സ്നേഹമെങ്കിലും കാണിച്ചുകൂടെ ….

കുഞ്ചു: പിന്നെ … ഒരു സ്നേഹമുള്ള ആള് വന്നിരിക്കുന്നു, എപ്പോ പോയതാ …. എന്നെ കൂടെ കൊണ്ടുപോയില്ലലോ… ഏട്ടന്റെ കൂടെ നിക്കാൻ വേണ്ടി അല്ലെ ഞാൻ ഇന്ന് സ്‌കൂളിൽ പോലും പോകാതെ നിന്നതു, അതോർത്തോ … ഇല്ലല്ലോ …. പിന്നെ kitkat … അത് തന്നതല്ലലോ …. ഞാൻ തട്ടിപ്പറിച്ചതല്ലേ ….

ഞാൻ: ഞാൻ ഒരു അത്യാവശ്യ കാര്യത്തിന് പോയതല്ലേ ….

കുഞ്ചു: അതിനെന്താ എന്നെ കൂടെ കൊണ്ട് പോയാൽ …. ഞാൻ എപ്പോഴെങ്കിലും ശല്യം ചെയ്യാറുണ്ടോ … ഏട്ടന്റെ കൂടെ ഇരിക്കാൻ ഉള്ള കൊതികൊണ്ടല്ലേ ….

ഞാൻ: ശരി … സോറി … എൻ്റെ പൊന്നു മോള് ഒന്ന് ക്ഷമിക്കു … അടുത്ത പ്രാവിശ്യം നിന്നെ കൂടി കൊണ്ട് പോകാം … പോരെ …

കുഞ്ചു: ഏട്ടൻ നാളെ പോയാൽ പിന്നെ വരുമ്പോഴേക്കും കല്യാണമാവും. പിന്നെ എനിക്ക് എൻ്റെ ഏട്ടന്റെ ഒപ്പം വരാൻ പറ്റില്ലാലോ ….

Recent Stories

The Author

**SNK**

15 Comments

  1. കർണ്ണൻ

    👏👏👏👏🥰

  2. മാവേലി

    Super

  3. ആഞ്ജനേയദാസ് ✅

    ഒരാളെ ഇഷ്ടപെടാതിരിക്കാൻ വേണമെങ്കിൽ കാരണങ്ങൾ ഉണ്ടാവും … നമുക്കതു മനസ്സിലാവുകയും ചെയ്യും.

    പക്ഷേ ഒരാളെ ഇഷ്ടപെടാനുള്ള കാരണം നമ്മുടെ മനസ്സ് നമ്മളോട് പറയില്ല. നിനക്കവരെ ഇഷ്ടമായി എന്ന് മാത്രമേ പറയൂ …

    Well said…. ✨️

  4. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ 🙏

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Kollam nalla feel und

    1. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ 🙏

  7. Nice presentation,

  8. പ്രിൻസ് വ്ളാഡ്

    Nice …. Continue..

  9. 🦋 നിതീഷേട്ടൻ 🦋

    മേഖയുടെ aa ഫ്രൻ്റ് അച്ചു? ആകാം.

    Nice one 🐱👍. കുഞ്ചു ne orupaad ishttayi 🤗🤗🤗🤗🤗🤗. 😍😍😍😍😍

  10. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set 🙌

  11. Nice 🔥❤️❤️❤️❤️🔥🔥🔥❤️❤️

  12. നന്നായിട്ട് ഉണ്ട് പിന്നെ വലിച്ചു നിട്ടിയ പോലെ തോന്നി

  13. Super🤩🤩

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com