അകക്കണ്ണ് – 4[**SNK**] 289

Views : 16124

അങ്ങനെ കുഞ്ചു ഐസ്ക്രീം എടുത്തു വെക്കാനും അച്ചു കുളിക്കാനും പോയി. ഞാൻ വീണ്ടും പൂമുഖത്തു ഒറ്റക്കായി ….. മേഘക്കു എന്തായിരിക്കും സംസാരിക്കാൻ ഉള്ളത് എന്ന ചിന്ത എന്നെ വീണ്ടും അലട്ടാൻ തുടങ്ങി ….

ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്ന ഞാൻ കുഞ്ചു അടുത്തു വന്നിരുന്നതറിഞ്ഞില്ല. കുറച്ചു നേരമായിട്ടും എന്നിൽ അനക്കങ്ങൾ ഒന്നും ഇല്ല എന്ന് കണ്ട അവൾ

കുഞ്ചു: എന്താണ് Mr. Renjith Menon; വലിയ ആലോചനയിലാണല്ലോ …..

ഞാൻ: ഹേയ് … ഒന്നൂല്ല

കുഞ്ചു: അപ്പോ കാര്യമായിട്ടെന്തോ ഉണ്ട് … എന്താ ഏട്ടാ ….

ഞാൻ: ഒന്നുമില്ലടി …..

കുഞ്ചു: എന്തെ …. എന്നോട് പറയാൻ പറ്റില്ലേ …. ഞാൻ അറിയാൻ പാടില്ലാത്ത വല്ലതുമാണോ ….

ഞാൻ: അങ്ങനെ ഒന്നും ഇല്ല …..

കുഞ്ചു: എന്നാ പറ …. എന്താ കാര്യം ….

ഞാൻ: മേഘക്കു എന്തോ സംസാരിക്കണം എന്ന് … നാളെ പോകുന്നതിനു മുമ്പ് കാണാൻ പറ്റോ എന്ന് ….

കുഞ്ചു: എന്നിട്ട് … ഏട്ടൻ എന്തു പറഞ്ഞു ….

ഞാൻ: എന്ത് പറയാൻ … കാണാം എന്ന് പറഞ്ഞു ….

കുഞ്ചു: ഇതാണോ ഇത്ര ചിന്തിച്ചു കൂട്ടിയത് ….

ഞാൻ: അതല്ല … എന്തായിരിക്കും അവൾക്ക് പറയാൻ ഉള്ളത് ….

കുഞ്ചു: അത് നാളെ അറിയാല്ലോ ….

ഞാൻ: ഹ്മ്മ് ….

 

അൽപ നേരത്തെ നിശബ്തതയ്‌ക്കു ശേഷം ….

 

കുഞ്ചു: ഏട്ടാ ….

ഞാൻ: എന്താ മോളെ ….

കുഞ്ചു: ഇപ്പോ പറയോ ….

ഞാൻ: എന്ത് ….

കുഞ്ചു: ഏട്ടൻ പിന്നെ പറയാം എന്ന് പറഞ്ഞ കാര്യം ….

ഞാൻ: എന്ത് കാര്യം ….

കുഞ്ചു: മറന്നോ …. എന്ത് കൊണ്ട് മേഘ … പറ കേക്കട്ടെ ….

ഞാൻ: അത് പറഞ്ഞതല്ലേ …

കുഞ്ചു: എന്ത് സ്പാർക്കോ … ദേ വേണ്ടാട്ടോ … ഏട്ടൻ ശരിക്കുള്ള കാര്യം പറയൂ …

ഞാൻ: തമാശ അല്ല … സത്യമായിത്തന്നെ പറഞ്ഞതാ സ്പാർക്കിന്റെ കാര്യം …. എന്തെ ദുൽഖർ സൽമാന് മാത്രമേ സ്പാർക് അടിക്കാൻ പാടുള്ളു എന്ന് ഉണ്ടോ ….

കുഞ്ചു: അപ്പോ മുമ്പ് കല്യാണം കഴിച്ചത് ഒരു കുറവായി തോന്നിയില്ലേ …

Recent Stories

The Author

**SNK**

15 Comments

  1. കർണ്ണൻ

    👏👏👏👏🥰

  2. മാവേലി

    Super

  3. ആഞ്ജനേയദാസ് ✅

    ഒരാളെ ഇഷ്ടപെടാതിരിക്കാൻ വേണമെങ്കിൽ കാരണങ്ങൾ ഉണ്ടാവും … നമുക്കതു മനസ്സിലാവുകയും ചെയ്യും.

    പക്ഷേ ഒരാളെ ഇഷ്ടപെടാനുള്ള കാരണം നമ്മുടെ മനസ്സ് നമ്മളോട് പറയില്ല. നിനക്കവരെ ഇഷ്ടമായി എന്ന് മാത്രമേ പറയൂ …

    Well said…. ✨️

  4. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ 🙏

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Kollam nalla feel und

    1. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ 🙏

  7. Nice presentation,

  8. പ്രിൻസ് വ്ളാഡ്

    Nice …. Continue..

  9. 🦋 നിതീഷേട്ടൻ 🦋

    മേഖയുടെ aa ഫ്രൻ്റ് അച്ചു? ആകാം.

    Nice one 🐱👍. കുഞ്ചു ne orupaad ishttayi 🤗🤗🤗🤗🤗🤗. 😍😍😍😍😍

  10. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set 🙌

  11. Nice 🔥❤️❤️❤️❤️🔥🔥🔥❤️❤️

  12. നന്നായിട്ട് ഉണ്ട് പിന്നെ വലിച്ചു നിട്ടിയ പോലെ തോന്നി

  13. Super🤩🤩

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com