❤️അഞ്ജുവിന്റെ മാത്രം പാച്ചു💙2 [R Ø L £ ❌️] 111

Views : 2481

💙അഞ്ജുവിന്റെ മാത്രം പാച്ചു❤️ 2

Author : R Ø L £ ❌️

ആ സന്ധ്യാനേരത്ത് , കൊച്ചി നഗരത്തിലെ ട്രാഫിക് ബ്ലോക്കിൽ കിടക്കുവാണ്‌ അഞ്ജലിയുടെ കാർ.

മനസ്സിലെ സങ്കടങ്ങൾ തുടച്ച് നീക്കുന്നതുപോലെ കാറിന്റെ ഗ്ലാസ്സിൽ വന്ന് വീഴുന്ന ജല കണികകളെ കാറിന്റെ വൈപ്പർ തുടച്ച് നീക്കുന്നുണ്ടായിരുന്നു.

പക്ഷേ അതുപോലെ , അവളുടെ മനസ്സിലെ വിങ്ങലോ സങ്കടമോ എളുപ്പം തുടച്ച് നീക്കാൻ കഴിഞ്ഞിരുന്നില്ല. അതങ്ങനെ പെട്ടെന്ന് കഴിയുകയില്ല എന്ന് അവൾക്കും നന്നായി അറിയാം.

……………………….   …………………………

ഇതേസമയം മറ്റൊരിടത്ത് ,

ലെയ്ക്ക്ഷോർ ഹോസ്പിറ്റലിലെ കാഷ്വാലിറ്റിയുടെ വരാന്തയിലൂടെ ഒരാൺകുട്ടി പുറത്തേക്ക് വരുന്നുണ്ട്.
തിരിച്ചറിയാനാവത്തൊരു ഭാവമാണ് അവന്റെ കണ്ണിൽ.പക്ഷേ അതിൽ എവിടെയൊക്കെയോ ഒരു പുഞ്ചിരിയില്ലേ എന്ന് തോന്നിപ്പോവും

അവനാണ് ഈ കഥയിലെ നായകനായ പ്രത്യുഷ്. ഏറ്റവും അടുത്ത കൂട്ടുകാർ അവനെ പാച്ചു എന്ന് വിളിക്കും. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് , പഠിച്ച് വളർന്ന് ഒടുവിൽ ,കൊച്ചി ലെയ്ക്ക്ഷോർ ഹോസ്പിറ്റലിൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ആയി ജോലി ചെയ്യുന്നു.

കൂട്ടുകാരോടൊക്കെ അവൻ യാത്ര പറഞ്ഞ് ഡോറിന് പുറത്തേക്ക് വന്നു. നല്ല മഴയായത് കൊണ്ട് തന്നെ അവൻ കുട നിവർത്തി ഡോക്ടർസ് പാർക്കിങ്ങിലേക്ക് നടന്നു.

തന്റെ കൈയിൽ ഉള്ള വസ്തുക്കളും ബാഗും ഒക്കെ എടുത്ത് പിൻസീറ്റിലേക്ക് വെച്ചിട്ട് അവൻ കാറിന്റെ ഡ്രൈവർ സീറ്റിലേക്ക് കയറി. കണ്ണടച്ചുകൊണ്ട് കുറച്ചു നേരം സീറ്റിൽ ചാരിയിരുന്നു. അവന്റെ മനസ്സിലൂടെ പല സംഭവങ്ങളും , പല കാര്യങ്ങളും മിന്നി മറഞ്ഞു പോയി. അതിൽ പലതും അവന്റെ മനസ്സിനെ പൊള്ളിക്കുന്നുണ്ടായിരുന്നു.

പെട്ടെന്ന് തന്നെ അവൻ കണ്ണുകൾ തുറന്നു. തന്റെ കാർ സ്റ്റാർട്ട്‌ ചെയ്ത് പാർക്കിങ് ഏരിയയിൽ നിന്ന്‌ പുറത്തേക്ക് ഇറക്കി. ലെയ്ക്ക്ഷോർ ഹോസ്പിറ്റലിന്റെ ഗെയ്റ്റ് കടന്ന് ആ കറുത്ത RANGE ROVER കടന്ന് പോയി.

കാറിൽ ഇരിക്കുമ്പോഴും പക്ഷേ അവന്റെ മനസ്സ് കലുഷിതമായിരുന്നു. അവിടെ പെയ്തുകൊണ്ടിരുന്ന മഴയ്ക്ക് പോലും ആ മനസ്സിനെ തണുപ്പിക്കാനോ , സാന്ത്വനിപ്പിക്കാനോ കഴിഞ്ഞില്ല.

എന്നാലും അവൻ ഒരു വിധം അതെല്ലാം മനസ്സിന്റെ ഒരു കോണിൽ മാറ്റിവെച്ച് , അവൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു. ഒറ്റപ്പെടൽ തോന്നാതിരിക്കാൻ ആയിരിക്കണം , വണ്ടിയുടെ സ്‌ക്രീനിൽ പാട്ടൊക്കെ വെച്ചിട്ടാണ് ഡ്രൈവിംഗ്.

HOTEL Le Meridien-ഇൽ അവനെയും കാത്ത് അവന്റെ ഉറ്റ സുഹൃത്തായ വിനായക് നിൽപ്പുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കൾ അവനെ കണ്ണൻ എന്നാണ് വിളിക്കാറുള്ളത്. ചെറുപ്പം മുതലേ ഉള്ള സുഹൃത്താണ് കണ്ണൻ. അവന്റെ സുഖത്തിലും ദുഃഖത്തിലും ഒരേ മനസ്സോടെ , ഉറപ്പോടെ അവന്റെ കൂടെ നിന്നവൻ.

ആളൊരു എഞ്ചിനീയർ ആണ്. മാത്രമല്ല സ്വന്തമായിട്ട് കമ്പനി ഒക്കെ ഉണ്ട്. കൊച്ചിയിലെ തന്നെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനികളിൽ ഒന്നായ VENTURE BUILDERS -ന്റെ MD.

ഇതൊന്നും കൂടാതെ പാച്ചുവിനും കണ്ണനും അവരുടെ മറ്റൊരു കൂട്ടുകാരൻ ആയ വേറൊരാൾ…..(അവൻ കഥയിലേക്ക് വരും…Just wait😉)ഇവർ മൂന്നു പേരും കൂടി ചേർന്ന് ബസ് സർവീസുകൾ നടത്തുന്നുണ്ട്.

31 ലിമിറ്റഡ് സ്റ്റോപ്പ്‌ റൂട്ട് ബസ്സുകൾ ,14 ടൂറിസ്റ്റ് ബസ്സുകൾ , 4 INTERSTATE നൈറ്റ്‌ സർവീസ് ബസ്സുകൾ ഒക്കെയുണ്ട്. അങ്ങനെ ആകെമൊത്തം വളർന്ന് വലുതായ ഒരു സാമ്രാജ്യം തന്നെ അവർക്ക് സ്വന്തമായുണ്ട്.
                                

Recent Stories

The Author

R Ø L £ ❌️

3 Comments

  1. ❤❤❤

  2. 🦋 നിതീഷേട്ടൻ 🦋

    Page koodane 😍,

  3. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    പേജ് കൂട്ട് ബ്രോ വായിക്കാൻ മാത്രം ഒന്നും ഇല്ലാന്നേ😪😪

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com