അകക്കണ്ണ് – 4[**SNK**] 289

Views : 16124

ഞാൻ: അതെന്താ പറ്റാത്തത് ….

കുഞ്ചു: ഏട്ടത്തിക്ക് ഇഷ്ടപെട്ടില്ലെങ്കിലോ ….

ഞാൻ: പിന്നെ … നീ അത്രക്കൊന്നും കടന്നു ചിന്തിക്കേണ്ട … അതൊരു പാവാ അവളങ്ങനെ ഒന്നും പറയില്ലേ … കേട്ടോടി കാന്താരി ….

കുഞ്ചു: കണ്ടോ … ഇപ്പൊ തന്നെ ഏട്ടത്തിയെ പറഞ്ഞപ്പോൾ ഏട്ടന് സഹിച്ചില്ല. ഇനി കല്യാണം കഴിഞ്ഞാൽ എന്താവുമോ എന്തോ …

ഞാൻ: ഡി ………

അമ്മ: മതി രണ്ടും കൂടി തല്ലു കൂടിയത്. പുറത്തു നിന്നു വന്നതല്ലേ, പോയി കുളിച്ചു ഡ്രസ്സ് മാറാൻ നോക്ക്; എന്നിട്ടു മാറ്റം ഇവളുടെ പിണക്കം…..

ഞാൻ: ഹേയ് അത് ശരിയാവില്ല…. ഇവളുടെ പിണക്കം ഇപ്പൊ തന്നെ മാറ്റിയേ പറ്റു. കുറച്ചു കഴിഞ്ഞാൽ താങ്ങില്ല.

കുഞ്ഞമ്മ: അതെന്താടാ ….

ഞാൻ: എൻ്റെ രാധു … ഇപ്പൊ ഇവളുടെ പിണക്കം മാറ്റിയില്ലെങ്കിലേ പണിയ … കുറച്ചു കഴിയുമ്പോഴേക്കും അച്ചു വരും … പിന്നെ രണ്ടും കൂടി ഒരുമിച്ചാൽ എൻ്റെ ഗതി അധോഗതി ….

കുഞ്ചു: ഹായ് … അച്ചു ചേച്ചി വരുന്നുണ്ടോ …. വരട്ടെ മോനെ വരട്ടെ …. ഇന്ന് മോന് ശിവരാത്രിയാ …. ഞങ്ങള്  ശരിയാക്കിത്തരാം ….

ഞാൻ: ദൈവമേ ….

കുഞ്ഞമ്മ: ഇനി ഏതായാലും മോൻ ദൈവത്തേ വിളിച്ചു സമയം കളയണ്ട… വേഗം പോയി കുളിച്ചു റെഡിയായി വാ … അങ്കത്തട്ടിൽ കേറേണ്ടതല്ലേ ….

ഞാൻ: രാധു ….

അമ്മ: നിന്ന് കിണുങ്ങാതെ പോയി കുളിച്ചിട്ടു വാടാ …

ഞാൻ: ഹ്മ്മ് …. അല്ല … ഉണ്ണിമാമ എവിടെ ….

കുഞ്ഞമ്മ: ടൗണിലെ തീയേറ്ററിൽ നിന്നും മാനേജർ വിളിച്ചിരുന്നു. അങ്ങോട്ട് പോയതാ ….

ഞാൻ: ഹ്മ്മ് ….

 

എന്ന് മൂളി ഞാൻ അകത്തേക്ക് കയറി, അവിടെ ദേവുചേച്ചി ഇരുന്നു ടീവീ കാണുന്നുണ്ടായിരുന്നു. ഞാൻ വരുന്നത് കണ്ട ചേച്ചി അവിടെ നിന്നും എഴുനേറ്റ്

 

ദേവുചേച്ചി: മോന് ഇപ്പൊ ചായ വേണോ …

ഞാൻ: വേണ്ട ചേച്ചി …. ഞാൻ പോയി കുളിച്ചിട്ടു വരാം, അപ്പോഴേക്കും അച്ചു വരും… അപ്പൊ ഒരുമിച്ചെടുക്കാം…

ദേവുചേച്ചി: ശരി മോനെ …. അല്ല അപ്പോ അച്ചുമോള് രാത്രി കഴിക്കാൻ ഉണ്ടാവുമല്ലോ അല്ലേ ….

ഞാൻ: ആ ചേച്ചി … ഇനി അവളു കല്യാണം കഴിഞ്ഞിട്ടേ പോവുള്ളു ….

ദേവുചേച്ചി: ആണോ … നന്നായി … എന്നാ മോൻ പോയി കുളിച്ചിട്ടു വാ …

ഞാൻ: ശരി ചേച്ചി …

Recent Stories

The Author

**SNK**

15 Comments

  1. കർണ്ണൻ

    👏👏👏👏🥰

  2. മാവേലി

    Super

  3. ആഞ്ജനേയദാസ് ✅

    ഒരാളെ ഇഷ്ടപെടാതിരിക്കാൻ വേണമെങ്കിൽ കാരണങ്ങൾ ഉണ്ടാവും … നമുക്കതു മനസ്സിലാവുകയും ചെയ്യും.

    പക്ഷേ ഒരാളെ ഇഷ്ടപെടാനുള്ള കാരണം നമ്മുടെ മനസ്സ് നമ്മളോട് പറയില്ല. നിനക്കവരെ ഇഷ്ടമായി എന്ന് മാത്രമേ പറയൂ …

    Well said…. ✨️

  4. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ 🙏

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Kollam nalla feel und

    1. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ 🙏

  7. Nice presentation,

  8. പ്രിൻസ് വ്ളാഡ്

    Nice …. Continue..

  9. 🦋 നിതീഷേട്ടൻ 🦋

    മേഖയുടെ aa ഫ്രൻ്റ് അച്ചു? ആകാം.

    Nice one 🐱👍. കുഞ്ചു ne orupaad ishttayi 🤗🤗🤗🤗🤗🤗. 😍😍😍😍😍

  10. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set 🙌

  11. Nice 🔥❤️❤️❤️❤️🔥🔥🔥❤️❤️

  12. നന്നായിട്ട് ഉണ്ട് പിന്നെ വലിച്ചു നിട്ടിയ പോലെ തോന്നി

  13. Super🤩🤩

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com