കുഞ്ചു: ഞാനും ഇങ്ങോട്ടു മാറാം … അപ്പൊ നിങ്ങള് പ്രേമിക്കുമ്പോ അനുചേച്ചിക്ക് കൂട്ടിനു ഞാനും ….
ഞാൻ: അയ്യടാ …. എന്താ നിന്റെ പൂതി …. കളിച്ചു നടന്നു പരീക്ഷ വരുമ്പോ ടെൻഷൻ അടിച്ചു ഉറക്കം കളയാനല്ലേ ….
കുഞ്ചു: ഹേയ് …. അതൊന്നും ഇല്ല … ഏട്ടനോട് ഞാൻ മുമ്പേ പറഞ്ഞിട്ടില്ലേ പഠിത്തത്തിൽ നോ compromise. പിന്നെ വേണമെങ്കിൽ അനുചേച്ചിയുടെ ഹെൽപും കിട്ടുമല്ലോ ….
അപ്പോൾ ഒരു സ്‌കൂട്ടർ വരുന്ന ശബ്‌ദം കേട്ട് ഞങ്ങൾ ഗേറ്റിലേക്ക് നോക്കി. അച്ചുവായിരുന്നു. “ദേ … അച്ചുചേച്ചി വന്നു” എന്ന് പറഞ്ഞു എൻ്റെ മടിയിൽ നിന്നും എഴുന്നേറ്റു കുഞ്ചു അവളുടെ അടുത്തേക്ക് പോയി. അച്ചു സ്‌കൂട്ടറിൽ നിന്നും ഇറങ്ങി ബാഗ് കയ്യിൽ എടുത്തു പൂമുഖത്തേക്കു കയറി. അച്ചുവിനെ കെട്ടിപ്പിടിക്കാൻ ചെന്ന കുഞ്ചുവിന്റെ കൈ തട്ടി മാറ്റി മുഖം ചുവപ്പിച്ചു എന്നെ ഒരു നോട്ടം നോക്കി അകത്തേക്ക് പോയി. ഒന്നും മനസ്സിലാവാതെ ഇതെന്താ സംഭവം എന്നെ മട്ടിൽ കുഞ്ചു എന്നെ നോക്കി. എനിക്കൊന്നും അറിയില്ല എന്ന മട്ടിൽ ചുമൽ പൊക്കി കാണിച് ഞാനും കുഞ്ചുവിന്റെ കൂടെ അച്ചുവിന് പുറകിൽ അകത്തേക്ക് കയറി. അച്ചു അകത്തു ചെന്ന് ടീവി കാണുന്നവരുടെ മുന്നിൽ കയറി നിന്ന് കയ്യിൽ ഉള്ള ബാഗ് ശക്തിയിൽ നിലത്തേക്ക് വച്ചു. അമ്മയും കുഞ്ഞമ്മയും പരസ്‌പരം മുഖത്തോടു നോക്കി പിന്നെ കലിപ്പ് ആയി നിക്കുന്ന അച്ചുവിന്റെ മുഖത്തേക്കും ….
ദേവുചേച്ചി: ആ … മോളു വന്നോ …. ഞാൻ ചായ എടുക്കാം ….
അച്ചു: എനിക്ക് ചായ ഒന്നും വേണ്ടാ ….
ദേവുചേച്ചി: അങ്ങനെ പറയല്ലേ മോളെ … മോള് വന്നിട്ട് കുടിക്കാം എന്ന് പറഞ്ഞു മോനും കുടിച്ചില്ല. ഞാൻ ഇപ്പൊ കൊണ്ട് വരാം ….
അത് കേട്ട് അച്ചു എൻ്റെ മുഖത്തേക്ക് ഒന്ന് നോക്കി. ദേവുചേച്ചി അടുക്കളയിലോട്ടു പോയി. അച്ചു വീണ്ടും മുഖം കയറ്റി പിടിച്ചു അമ്മയുടെയും കുഞ്ഞമ്മയുടെയും മുഖത്തേക്ക് നോക്കി ….
കുഞ്ഞമ്മ: നിൻ്റെ മുഖത്തെന്താടി കടന്നൽ കുത്തിയോ
അച്ചു: ദേ … എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട ….
കുഞ്ഞമ്മ: പിന്നെ മോന്ത ഇങ്ങനെ വീർത്തു വെപ്പിച്ചിരുന്നാൽ പിന്നെ എന്താ പറയാ ….
അമ്മ: ഹാ …. ഒന്ന് അടങ്ങടി … എൻ്റെ കുഞ്ഞിനെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ ….
കുഞ്ചു: പിന്നെ …. ഒരു ഇള്ളകുഞ്ഞു വന്നേക്കുന്നു …
അച്ചു: ദേ കുഞ്ചു …. എൻ്റെ കയ്യിൽ നിന്നും നീ വാങ്ങും….
കുഞ്ചു: പിന്നെ …..
അച്ചു: ഡി ….
ഞാൻ: ഹാ …. ഒന്ന് അടങ്ങു പെണ്ണേ … എന്താ നിൻ്റെ പ്രശ്‌നം ….
അച്ചു: ദേ … എന്നോട് കിണുങ്ങാൻ വന്നാൽ ഉണ്ടല്ലോ ….
അമ്മ: നീ കിടന്നു തുള്ളാതെ കാര്യം പറ മോളേ …..
അച്ചു: ഹ്മ്മ് … എനിക്ക് ഈ വീട്ടിൽ എന്തെങ്കിലും സ്ഥാനമുണ്ടോ ….
അമ്മ: അതെന്താ നീ അങ്ങനെ ചോദിച്ചേ … നീ എൻ്റെ മോളല്ലേ ….
അച്ചു: ആണല്ലോ ….
ഞാൻ: എന്തേ … നിനക്ക് വല്ല സംശയം ഉണ്ടോ ….
അച്ചു: എന്നോട് കിണുങ്ങാൻ വരണ്ട എന്നു ഞാൻ പറഞ്ഞു …. ഞാൻ അമ്മയോടാ ചോദിച്ചത് ….
അമ്മ: നീ എൻ്റെ മോള് തന്നെയാ ….
അച്ചു: ആണല്ലോ … അപ്പൊ ആ നിക്കുന്ന കുരങ്ങൻ എൻ്റെ ഏട്ടൻ ആണല്ലോ ….
അമ്മ: അതേലോ ….
?????
Super
ഒരാളെ ഇഷ്ടപെടാതിരിക്കാൻ വേണമെങ്കിൽ കാരണങ്ങൾ ഉണ്ടാവും … നമുക്കതു മനസ്സിലാവുകയും ചെയ്യും.
പക്ഷേ ഒരാളെ ഇഷ്ടപെടാനുള്ള കാരണം നമ്മുടെ മനസ്സ് നമ്മളോട് പറയില്ല. നിനക്കവരെ ഇഷ്ടമായി എന്ന് മാത്രമേ പറയൂ …
Well said…. ✨️
എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ ?
♥️♥️♥️♥️♥️♥️
Kollam nalla feel und
എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ ?
Nice presentation,
Nice …. Continue..
മേഖയുടെ aa ഫ്രൻ്റ് അച്ചു? ആകാം.
Nice one ??. കുഞ്ചു ne orupaad ishttayi ??????. ?????
Kollam
Set ?
Nice ?❤️❤️❤️❤️???❤️❤️
നന്നായിട്ട് ഉണ്ട് പിന്നെ വലിച്ചു നിട്ടിയ പോലെ തോന്നി
Super??