അകക്കണ്ണ് – 4[**SNK**] 288

 

അങ്ങനെ ഞാൻ മുകളിലേക്ക് പോയി എൻ്റെ മുറിയിൽ കയറി ഡ്രസ്സ് എല്ലാം എടുത്തു കുളിക്കാൻ കയറി. കുളികഴിഞ്ഞു പുറത്തിറങ്ങി ഡ്രസ്സ് മാറി മുടി കൈകൊണ്ട് ഒന്ന് കോതി ഒതുക്കി താഴേക്കിറങ്ങി.

അമ്മയും കുഞ്ഞമ്മയും സോഫയിൽ ദേവുചേച്ചിയുടെ കൂടെ ഇരുന്ന് ടീവി കാണുന്നു. കുഞ്ചുവിനെ അവിടെ കണ്ടില്ല. പൂമുഖത്തേക്കു നോക്കിയപ്പോഴാണ് ഗേറ്റിലേക്ക് തന്നെ നോക്കി കണ്ണും നട്ടിരിക്കുന്ന കുഞ്ചുവിനെ കണ്ടത്. അങ്ങോട്ട് ചെന്ന് അവളുടെ തലയ്ക്കു ഒരു കിഴുക്ക് കൊടുത്തു.

കുഞ്ചു: ആഹ് … എന്താ ഏട്ടാ ഇത്…. എനിക്ക് ശരിക്കും വേദനിച്ചുട്ടോ ….

ഞാൻ: വേദനിക്കണമല്ലോ …. നിന്നോടിവിടെ ഒറ്റയ്ക്ക് വന്നിരിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ ….

കുഞ്ചു: എന്താ ഒറ്റക്കിരുന്നാൽ … എന്നെ വല്ലോരും പിടിച്ചുകൊണ്ടുപോവോ ….

ഞാൻ: ആ … ചിലപ്പോ കൊണ്ടുപോയി എന്നുവരും …

കുഞ്ചു: അപ്പൊ ഏട്ടന് സന്തോഷമാവല്ലോ … എന്നെകൊണ്ടുള്ള ശല്യം തീർന്നുകിട്ടും … ഏട്ടനും ഏട്ടത്തിക്കും ഒരു ശല്യവുമില്ലാതെ അടിച്ചുപൊളിക്കാം… ഒരു കട്ടുറുമ്പായി ഞാൻ വരില്ലലോ ….

ഞാൻ ഒന്നും മിണ്ടാതെ ഒരു കസേര നീക്കി വെളിയിലോട്ടു നോക്കി ഇരുന്നു. കുറച്ചു നേരം കഴിഞ്ഞിട്ടും എൻ്റെ മറുപടി ഒന്നും കാണാത്തതു കൊണ്ട് കുഞ്ചു എന്നെ തിരിഞ്ഞു നോക്കി. ഞാൻ അവളെ ശ്രദ്ധിക്കാതെ പുറത്തേക്കു നോക്കി ഇരിക്കുന്നത് കണ്ട് അവൾ എഴുന്നേറ്റു വന്ന് എൻ്റെ മടിയിൽ കയറി കൈ രണ്ടും എൻ്റെ കഴുത്തിന് പുറകിൽ കോർത്തു പിടിച്ചു കൊണ്ട് അവളുടെ നെറ്റി എൻ്റെ നെറ്റിയിൽ മുട്ടിച്ചിരുന്നു ….

കുഞ്ചു: വിഷമമായോ …..

ഞാൻ: എന്ത് വിഷമം ….

കുഞ്ചു: എനിക്കറിയാം … ഏട്ടന് വിഷമമായി എന്ന് … ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ….

ഞാൻ: അറിയാം ….

കുഞ്ചു: പിന്നെ എന്താ ഏട്ടന്റെ മുഖം മാറിയേ ….

ഞാൻ: ഒന്നൂല്ല ….

കുഞ്ചു: അതല്ല … എന്തോ ഉണ്ട് …. എന്താ ഏട്ടാ ….

ഞാൻ: ഒന്നുമില്ലടി … ഞാൻ അനൂന്റെ കാര്യം ആലോചിച്ചതാ ….

കുഞ്ചു: അനുവോ ….

ഞാൻ: ആ … അനു … അനുപമ …. മേഘയുടെ അനിയത്തി ….

കുഞ്ചു: ഹാ … ആ ചേച്ചിയോ … ചേച്ചിക്കെന്തു പറ്റി ….

ഞാൻ: അല്ല … അനുവും മേഘയും ഇത്രയും കാലം ഒരുമിച്ചായിരുന്നില്ലേ … അന്നത്തെ കല്യാണം കഴിഞ്ഞപ്പോഴും വിട്ടുനിന്നത് മൂന്ന് ദിവസം മാത്രമാ. ഹോസ്പിറ്റലിൽ നിന്നും വന്നതിനു ശേഷം മേഘയുടെ എല്ലാ കാര്യത്തിനും അവളല്ലേ ഒപ്പം ഉണ്ടായിരുന്നത്. ഇപ്പൊ വിചാരിക്കാതെയല്ലേ എൻ്റെ ആലോചന വന്നത്, പെട്ടെന്ന് ഉറപ്പിക്കുകയും ചെയ്‌തു പിന്നെ രണ്ടാഴ്ച കഴിഞ്ഞാൽ കല്യാണവും. പെട്ടെന്ന് പിരിയേണ്ടി വരുമ്പോൾ എന്താവും രണ്ടാളുടേയും അവസ്ഥ ….

കുഞ്ചു: ഏട്ടൻ എന്തൊക്കെയാ ചിന്തിക്കുന്നത് … അവരു പോലും ഇപ്പോ ഇതൊന്നും ചിന്തിച്ചിട്ടുണ്ടാവില്ല …

ഞാൻ: നീ നമ്മൾ പിരിയുന്ന കാര്യം പറഞ്ഞപ്പോൾ എൻ്റെ മനസ്സിൽ വന്നത് അവരുടെ മുഖമായിരുന്നു … അതാ

കുഞ്ചു: ഏട്ടൻ ഇത് ആലോചിച്ചു ടെൻഷൻ അടിക്കണ്ട … ഹമ്മ് ….. ഹാ … ഒരു കാര്യം ചെയ്യാം ….

ഞാൻ: എന്താ ….

കുഞ്ചു: കല്യാണം കഴിഞ്ഞു വരുമ്പോൾ ഏട്ടത്തിക്ക് ഇവിടെ പരിചയപ്പെട്ടുവരുന്നവരെ ഒരു സഹായത്തിനു എന്ന് പറഞ്ഞു അനുചേച്ചിയെ കൂടി കൂട്ടാം …. പോരെ ….

ഞാൻ: നീ ആള് കൊള്ളാലോ ….

15 Comments

  1. കർണ്ണൻ

    ?????

  2. മാവേലി

    Super

  3. ആഞ്ജനേയദാസ് ✅

    ഒരാളെ ഇഷ്ടപെടാതിരിക്കാൻ വേണമെങ്കിൽ കാരണങ്ങൾ ഉണ്ടാവും … നമുക്കതു മനസ്സിലാവുകയും ചെയ്യും.

    പക്ഷേ ഒരാളെ ഇഷ്ടപെടാനുള്ള കാരണം നമ്മുടെ മനസ്സ് നമ്മളോട് പറയില്ല. നിനക്കവരെ ഇഷ്ടമായി എന്ന് മാത്രമേ പറയൂ …

    Well said…. ✨️

  4. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ ?

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Kollam nalla feel und

    1. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ ?

  7. Nice presentation,

  8. പ്രിൻസ് വ്ളാഡ്

    Nice …. Continue..

  9. ? നിതീഷേട്ടൻ ?

    മേഖയുടെ aa ഫ്രൻ്റ് അച്ചു? ആകാം.

    Nice one ??. കുഞ്ചു ne orupaad ishttayi ??????. ?????

  10. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set ?

  11. Nice ?❤️❤️❤️❤️???❤️❤️

  12. നന്നായിട്ട് ഉണ്ട് പിന്നെ വലിച്ചു നിട്ടിയ പോലെ തോന്നി

Comments are closed.