അകക്കണ്ണ് – 4[**SNK**] 288

ഞാൻ: എന്ത് ഇല്ല …

മേഘ: ദേഷ്യം ഇല്ല …

ഞാൻ: ആണോ …

മേഘ: ഹ്മ്മ് …

ഞാൻ: ഞാൻ കുറച്ചു തിരക്കുകളിലായി പുറത്തായിരുന്നു …

മേഘ: പറഞ്ഞു …

ഞാൻ: ആര് …  അനുപമയോ …

മേഘ: അല്ല … അച്ഛൻ പറഞ്ഞു … നേരത്തെ വിളിച്ചപ്പോ അങ്കിൾ പറഞ്ഞത്രേ പുറത്താണ് എന്ന് …

ഞാൻ: ഹമ്മ് … ഇപ്പോ വന്നതേയുള്ളു … അകത്തേക്ക് പോലും കയറിയില്ല …

മേഘ: അയ്യോ … ബുദ്ധിമുട്ടായോ …

ഞാൻ: ഹേയ് … എന്ത് ബുദ്ധിമുട്ട് … സന്തോഷമേയുള്ളൂ ….

മേഘ: എന്നിട്ടാണോ വിളിക്കാഞ്ഞേ …

ഞാൻ: വന്നിട്ട് കുളി കഴിഞ്ഞു വിളിക്കാം എന്ന് കരുതി …

മേഘ: അതിനു എൻ്റെ നമ്പർ അറിയോ …

ഞാൻ: ഇല്ല …

മേഘ: പിന്നെ എങ്ങനെ വിളിക്കും …

ഞാൻ: “മനസ്സുണ്ടെങ്കിൽ മാർഗ്ഗമുണ്ട് എന്നാണല്ലോ”

മേഘ: ആഹാ … എങ്ങനെ …

ഞാൻ: ഒരു നമ്പർ ഒപ്പിക്കാനാണോ പാട് …

മേഘ: നല്ല എക്സ്പീരിയൻസ് ഉള്ള പോലെ തോന്നുന്നല്ലോ…. മുമ്പും ഇത് പോലെ നമ്പർ ഒപ്പിക്കാൻ നടന്നിട്ടുണ്ടോ ….

ഞാൻ: അയ്യോ … അതല്ല … ഒന്ന് ഇയാളുടെ വീട്ടിൽ വിളിച്ചു ചോദിച്ചാൽ പോരെ… അത് പറഞ്ഞതാ

മേഘ: ഓഹ് … അങ്ങനെ … ഇതിൻറെ ആവിശ്യമുണ്ടായിരുന്നോ. വീട്ടിൽ വന്നപ്പോൾ ചോദിക്കാമായിരുന്നില്ലേ.

ഞാൻ: അതിനു ഇയാൾക്ക് ഇഷ്ടമാണ് എന്നറിയില്ലലോ …

മേഘ: അത് പറഞ്ഞല്ലോ … അപ്പൊ ചോദിക്കാമായിരുന്നില്ലേ …

ഞാൻ: അതിപ്പോ എല്ലാവരുടെയും മുമ്പിൽ വെച്ച് എങ്ങനെയാ …

മേഘ: ഹ്മ്മ് … വിരോധമില്ലെങ്കിൽഞാൻ ഒന്ന് രണ്ടു കാര്യങ്ങൾ ചോദിച്ചോട്ടെ …

ഞാൻ: എന്താ …

മേഘ: അയ്യോ … ഇപ്പോഴല്ല …

ഞാൻ: പിന്നെ

മേഘ: നാളെ … പോകുന്നതിനു മുമ്പ് ഒന്ന് കാണാൻ പറ്റോ …

ഞാൻ: അതിനെന്താ … ഞാൻ രാവിലെ വീട്ടിലേക്കു വരാം …

മേഘ: അയ്യോ … വീട്ടിൽ വേണ്ട …

ഞാൻ: പിന്നെ …

മേഘ: ടൗണിൽ നിന്നും മാറി ഹൈവേയിൽ പെട്രോൾ പമ്പിനടുത്തു ഉള്ള കോഫി ഷോപ്പിൽ വരോ …

ഞാൻ: ഏതു കോഫി ഷോപ്പ് …

മേഘ: ഹൈവേയിലെ കഫേ കോഫി ഡേ …

ഞാൻ: ശരി … വരാം …

മേഘ: രാവിലെ ഒരു പത്തുമണി ഓക്കേ അല്ലേ …

ഞാൻ: ഹ്മ്മ് … ഓക്കേ …

മേഘ: ഇത് അനുവിന്റെ നമ്പറാ … എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ വിളിച്ചാൽ മതി …

ഞാൻ: അനുവിന്റെ നമ്പറിൽ മാത്രമേ വിളിക്കാൻ പാടുള്ളു …

മേഘ: അയ്യോ … അതല്ല …

ഞാൻ: പിന്നെ ….

മേഘ: ആക്‌സിഡന്റിനു ശേഷം ഞാൻ എൻ്റെ നമ്പർ ഉപയോഗിക്കാറില്ല ….

ഞാൻ: അതെന്തു പറ്റി … കാഴ്ച പോയത് കൊണ്ടാണോ …

മേഘ: അതും ഇണ്ട് … പിന്നെ വിളിക്കുന്നവർക്കൊക്കെ സഹതാപം പറച്ചിൽ മാത്രമേ ഉള്ളു. കേട്ട് കേട്ട് മടുത്തു . അവസാനം സഹികെട്ടു സ്വിച്ച്ഓഫ് ചെയ്‌തു വെച്ച്. പിന്നെ ഉപയോഗിച്ചിട്ടില്ല.

ഞാൻ: അപ്പോ … കൂട്ടുകാർ ഒന്നും വിളിക്കാറില്ലേ …

മേഘ: എനിക്ക് അങ്ങനെ അധികം കൂട്ടുകാർ ഒന്നും ഇല്ല. പിന്നെ ഉള്ളവർ വല്ലപ്പോഴുമേ വിളിക്കു.

ഞാൻ: അപ്പോ ഇയാൾക്ക് ബെസ്ററ് ഫ്രണ്ട് ഒന്നും ഇല്ലേ …

മേഘ: ഒരാൾ ഉണ്ടായിരുന്നു … അവളെ അവസാനം ആയി കാണുന്നത് അന്ന് കല്യാണത്തലേന്നാ. പിന്നെ അവളുടെ ഒരു വിവരവും ഇല്ല. ഒരു പാടു വട്ടം വിളിക്കാൻ ശ്രമിച്ചു, കിട്ടിയില്ല. അവളുടെ വീട്ടിലും പോയി നോക്കി, അവിടെ ആരും ഇല്ലായിരുന്നു. എന്നോടൊരു വാക്കു പോലും പറയാതെ അവൾ വീട് മാറി പോയി.

ഞാൻ: അതെന്തു പറ്റി …

മേഘ: ദേഷ്യമായിരിക്കും …

ഞാൻ: എന്തിനു ….

മേഘ: ഞാൻ ആ കല്യാണം കഴിക്കുന്നത് അവൾക്കു ഇഷ്ടമല്ലായിരുന്നു ….

ഞാൻ: അതെന്താ ….

മേഘ: അറിയില്ല …. കാരണം മാത്രം അവൾ പറഞ്ഞില്ല … എൻ്റെ നല്ലതിനാ പറയുന്നത് എന്ന് മാത്രം പറയും. ഇപ്പൊ തോന്നും അന്ന് അവൾ പറഞ്ഞത് കേട്ടാ മതിയായിരുന്നു എന്ന്. ആ കല്യാണത്തോടെ എനിക്ക് അവളെയും നഷ്ടപ്പെട്ടു രണ്ടു മൂന്ന് ദിവസങ്ങൾക്കു ശേഷം എൻ്റെ കണ്ണും ജീവിതവും …

ഞാൻ: താൻ വിഷമിക്കല്ലടോ … എല്ലാം ശെരിയാവും …

15 Comments

  1. കർണ്ണൻ

    ?????

  2. മാവേലി

    Super

  3. ആഞ്ജനേയദാസ് ✅

    ഒരാളെ ഇഷ്ടപെടാതിരിക്കാൻ വേണമെങ്കിൽ കാരണങ്ങൾ ഉണ്ടാവും … നമുക്കതു മനസ്സിലാവുകയും ചെയ്യും.

    പക്ഷേ ഒരാളെ ഇഷ്ടപെടാനുള്ള കാരണം നമ്മുടെ മനസ്സ് നമ്മളോട് പറയില്ല. നിനക്കവരെ ഇഷ്ടമായി എന്ന് മാത്രമേ പറയൂ …

    Well said…. ✨️

  4. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ ?

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Kollam nalla feel und

    1. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ ?

  7. Nice presentation,

  8. പ്രിൻസ് വ്ളാഡ്

    Nice …. Continue..

  9. ? നിതീഷേട്ടൻ ?

    മേഖയുടെ aa ഫ്രൻ്റ് അച്ചു? ആകാം.

    Nice one ??. കുഞ്ചു ne orupaad ishttayi ??????. ?????

  10. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set ?

  11. Nice ?❤️❤️❤️❤️???❤️❤️

  12. നന്നായിട്ട് ഉണ്ട് പിന്നെ വലിച്ചു നിട്ടിയ പോലെ തോന്നി

Comments are closed.