അകക്കണ്ണ് – 4[**SNK**] 288

ഞാൻ: കുറെ ഉണ്ട് … പണം ചിലവാകുന്നതിൽ ഉള്ള കണ്ട്രോൾ …. തുറന്നു പറയാതെ തന്നെ കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് … അങ്ങനെ കുറെ …

കുഞ്ചു: ഹ്മ്മ് ….

ഞാൻ: പിന്നെ പ്രധാന കാരണം ഇതൊന്നുമല്ല …

കുഞ്ചു: അതെന്താ …

ഞാൻ: നിങ്ങൾ സ്ത്രീകളെ കാണാൻ ഒടുക്കത്തെ ഗ്ലാമർ അല്ലെ … പണ്ട് കാലത്തു രാജഭരണമല്ലേ … അപ്പൊ ഇങ്ങനെ സുന്ദരിമാരായ ഭാര്യമാരെ പുറത്തു വിട്ടാൽ രാജാവ് തട്ടി കൊണ്ടുപോയാൽ ചോദിക്കാൻ പറ്റോ …. തല കാണില്ലലോ …. അത് കൊണ്ടാ വീട്ടിൽ ഒളിപ്പിച്ചു വെച്ചിരുന്നത് ….

കുഞ്ചു: അത് ശരി … അല്ല ഏട്ടന് ആ പേടി ഉണ്ടോ …

ഞാൻ: എന്ത് പേടി …

കുഞ്ചു: ഏട്ടത്തിയെ ആരെങ്കിലും അടിച്ചുമാറ്റോ എന്ന പേടി …

ഞാൻ: അതിനു ഇപ്പോ രാജഭരണമൊന്നുമല്ലലോ … ഇനി ആയാലും ഞാൻ ജീവനോടെയുള്ളപ്പോൾ ഒരുത്തനും എൻ്റെ പെണ്ണിനെ തൊടില്ല.

കുഞ്ചു: അപ്പൊ ഏട്ടത്തിക്ക് കാഴ്ച കിട്ടിയാൽ ജോലിക്കു വിടോ …

ഞാൻ: പിന്നെ … അവൾക്കു പോണം എന്നുണ്ടെങ്കിൽ ഞാൻ ഒരിക്കലും തടയില്ല ….

കുഞ്ചു: അതൊക്കെ ഇപ്പൊ പറയും … കല്യാണം കഴിഞ്ഞാൽ അറിയാം സത്യാവസ്ഥ …

ഞാൻ: സത്യം … ഞാൻ സ്ത്രീകൾ ജോലിക്കു പോകുന്നതിൽ എതിർപ്പുള്ള ആളൊന്നും അല്ല. കാലം മാറിയില്ലേ … ഒരുപാടു റ്റെക്നോലോജിസ് വന്നു ഇപ്പൊ പലതിനും ഓപ്ഷൻസ് ഉണ്ട്. നീ നേരത്തെ പറഞ്ഞ പോലെ കിട്ടുന്ന പൈസ അത്യാവിശ്യങ്ങൾക്കു മാത്രം ഉപയോഗിച്ച് ബാക്കി സേവ് ചെയ്യാൻ ഉള്ള ഓപ്ഷൻസ് … പിന്നെ വീട്ടിൽ ഇരുന്നു തന്നെ ജോലി ചെയ്യാം … ആരുടെയും കീഴിൽ അല്ലാതെ ഫ്രീലാൻസ് ആയി ചെയ്യാം … അങ്ങനെ പലതും. പിന്നെ വീട്ടു ജോലിക്കു സഹായകമാകുന്ന ഫ്രിഡ്ജ്, മിക്സി, വാഷിംഗ് മെഷീൻ അങ്ങനെ പലതും. ഇതൊക്കെ കൊണ്ട് ഒഴിവു സമയങ്ങൾ ധാരാളം … പിന്നെ ഭർത്താവും കൂടെ ഒന്ന് സഹായിച്ചാൽ സ്ത്രീകൾക്ക് വീട്ടുജോലി കഴിഞ്ഞു തന്നെ ജോലിക്കു പോകാൻ സമയം കിട്ടും ….

കുഞ്ചു: അല്ല … ഏട്ടൻ നേരത്തെ എന്താ ഇണ എന്നോ മറ്റോ പറഞ്ഞത് ….

ഞാൻ: ഹാ … നമ്മൾ വിവാഹം കഴിച്ചു കൊണ്ടുവരുന്നത് ഇണയെയാണ് എന്ന്. ഇണ എന്ന് പറഞ്ഞാൽ പങ്കാളി, സുഹൃത്തു എന്നൊക്കെ പറയും. നമ്മുടെ ജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയും ഒത്തൊരുമയോടെയും ജീവിച്ചു തീർക്കാൻ നമ്മളെ സഹായിക്കുന്ന പങ്കാളി. അതാണ് ഭാര്യ, അതായിരിക്കണം ഭാര്യ. ഒറ്റയ്ക്ക് ജീവിക്കുന്നതിൽ പരം ബുദ്ധിമുട്ടായുള്ള കാര്യം ഈ ലോകത്തു വേറെ ഇല്ല. മനസ്സിലായോ………….

കുഞ്ചു: ഹ്മ്മ് …. എവിടെ നിന്നും തുടങ്ങിയതാ … ഒരു പ്രഭാഷണം കേട്ട അവസ്ഥയായി .

ഞാൻ: ഇനി നിനക്കെന്തെങ്കിലും സംശയമുണ്ടോ …..

കുഞ്ചു: ഇല്ലേ … ഒരു സംശയവുമില്ല … ഏട്ടന് മേഘചേച്ചി തന്നെ മതി … ഇനി ഒരു കാരണവും ഞാൻ ചോദിക്കില്ല. മേഘചേച്ചി തന്നെ എൻ്റെ ഏട്ടത്തി … ഞങ്ങള് പൊന്നു പോലെ നോക്കിക്കോളാം …. ഇനി ഒന്നും ചോദിക്കില്ല …. പോരെ ….

അത് കേട്ടയുടനെ അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു. അപ്പോഴാണ് എല്ലാവരും അവിടെ ഉള്ളതും ഞങ്ങളുടെ സംസാരം കേട്ടിരിക്കുകയായിരുന്നു എന്നറിഞ്ഞതും. പുറത്തു പോയ ഉണ്ണിമാമയും വാസുവേട്ടനും പിന്നെ കുളിക്കാൻ പോയ അച്ചുവും എല്ലാം ഉണ്ടായിരുന്നു. ഇവരൊന്നും വന്നതും അവിടെ നിന്നതും ഞങ്ങൾ അറിഞ്ഞില്ല. എല്ലാം കൂടി എന്നെ തലങ്ങും വിലങ്ങും കളിയാക്കാൻ തുടങ്ങി. അവസാനം ഇനി ഭക്ഷണം കഴിച്ചിട്ടാവാം എന്ന് മാതാശ്രീയുടെ ശാസനം വന്നപ്പോൾ ഒന്നൊതുങ്ങി. അങ്ങനെ ഞങ്ങൾ എല്ലാം ഭക്ഷണം കഴിക്കാൻ ഇരുന്നു. കഴിക്കുമ്പോൾ നാളെ ചെയ്യണ്ടേ കാര്യങ്ങളും എൻ്റെ യാത്രയും ഒക്കെ ആയിരുന്നു ചർച്ച.

 

************************************************

തുടരും ….

************************************************

15 Comments

  1. കർണ്ണൻ

    ?????

  2. മാവേലി

    Super

  3. ആഞ്ജനേയദാസ് ✅

    ഒരാളെ ഇഷ്ടപെടാതിരിക്കാൻ വേണമെങ്കിൽ കാരണങ്ങൾ ഉണ്ടാവും … നമുക്കതു മനസ്സിലാവുകയും ചെയ്യും.

    പക്ഷേ ഒരാളെ ഇഷ്ടപെടാനുള്ള കാരണം നമ്മുടെ മനസ്സ് നമ്മളോട് പറയില്ല. നിനക്കവരെ ഇഷ്ടമായി എന്ന് മാത്രമേ പറയൂ …

    Well said…. ✨️

  4. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ ?

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Kollam nalla feel und

    1. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ ?

  7. Nice presentation,

  8. പ്രിൻസ് വ്ളാഡ്

    Nice …. Continue..

  9. ? നിതീഷേട്ടൻ ?

    മേഖയുടെ aa ഫ്രൻ്റ് അച്ചു? ആകാം.

    Nice one ??. കുഞ്ചു ne orupaad ishttayi ??????. ?????

  10. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set ?

  11. Nice ?❤️❤️❤️❤️???❤️❤️

  12. നന്നായിട്ട് ഉണ്ട് പിന്നെ വലിച്ചു നിട്ടിയ പോലെ തോന്നി

Comments are closed.