അകക്കണ്ണ് – 4[**SNK**] 288

ഞാൻ: അത് ഞാൻ കാരണമല്ലേ ….

കുഞ്ചു: എന്ത് കാരണം  … ഏട്ടൻ എന്ത് ചെയ്‌തു എന്നാ …

ഞാൻ: അവളുടെ കല്യാണം ഉറപ്പിക്കുന്നതിനു മുമ്പ് എൻ്റെ പ്രൊപോസൽ ആയി ചെന്നിരുന്നെങ്കിൽ ആ പ്രശ്നമുണ്ടാവില്ലലോ. ഞാൻ അപ്പൊ ചെല്ലാത്തതിൽ അവൾ എന്തു പിഴച്ചു …

കുഞ്ചു: എങ്ങനെ … എങ്ങനെ …. അയ്യേ ….

ഞാൻ: എന്ത് അയ്യേ ….

കുഞ്ചു: ഇതൊരുമാതിരി രാവിലെ പാല് വാങ്ങാൻ ബൂത്തിൽ ചെല്ലാൻ വൈകിയത് കൊണ്ട് പാലൊക്കെ തീർന്നു എന്ന് പറയുന്ന മാതിരി ഉണ്ടല്ലോ. ഈ ലോകത്തു വേറെ പെണ്ണില്ലാത്തമാതിരി ….

ഞാൻ: നീ ആള് കൊള്ളാലോ …

കുഞ്ചു: ഏട്ടൻ സുഖിപ്പിക്കാതെ കാര്യം പറ …

ഞാൻ: അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ല …. ഒരാളെ ഇഷ്ടപെടാതിരിക്കാൻ വേണമെങ്കിൽ കാരണങ്ങൾ ഉണ്ടാവും … നമുക്കതു മനസ്സിലാവുകയും ചെയ്യും. പക്ഷേ ഒരാളെ ഇഷ്ടപെടാനുള്ള കാരണം നമ്മുടെ മനസ്സ് നമ്മളോട് പറയില്ല. നിനക്കവരെ ഇഷ്ടമായി എന്ന് മാത്രമേ പറയൂ …

കുഞ്ചു: അതെന്താ ….

ഞാൻ: അതങ്ങനെയാ … അല്ലെങ്കിൽ ഒരാളെ ഇഷ്ടപെടാനുള്ള കാരണം നമുക്ക് മനസ്സിലായാൽ … അതൊരിക്കലും ആത്മാർത്ഥ സ്നേഹമായിരിക്കില്ല ….

കുഞ്ചു: എന്ന് വച്ചാ ….

ഞാൻ: എന്ന് വച്ചാൽ …. നമ്മുടെ ഇഷ്ടത്തിന്റെ കാരണം നമുക്ക് മനസ്സിലായാൽ , എന്ന് ആ കാരണം ഇല്ലാതാവുന്നോ അന്ന് നമുക്ക് അവരോടുള്ള ഇഷ്ട്ടം ഇല്ലാതാവും ….

കുഞ്ചു: മനസ്സിലായില്ല ….

ഞാൻ: ശരി … നിൻ്റെ favourite ഹീറോ ആരാ ….

കുഞ്ചു: ദുൽഖർ സൽമാൻ ….

ഞാൻ: എന്താ കാരണം ….

കുഞ്ചു: കാരണം … നല്ല അഭിനയമാണ് …. പിന്നെ ചെയ്യുന്നതെല്ലാം നല്ല സിനിമകളും ….

ഞാൻ: ശരി …. അപ്പോ നീ ഒന്ന് ആലോചിക്കൂ …. ഇനി കുറച്ചു കാലം ദുൽഖുർ continous ആയി മോശം സിനിമകൾ അഭിനയിക്കുകയും അതേ സമയം പ്രണവ് നിനക്കിഷ്ടപെടുന്ന തരത്തിലുള്ള സിനിമകൾ ചെയ്തുകൊണ്ടിരുന്നാൽ നിനക്ക് ദുൽഖറിനോടായിരിക്കുമോ അതോ പ്രണവിനോടായിരിക്കുമോ ഇഷ്‌ടം.

കുഞ്ചു: എന്താ സംശയം … പ്രണവിനോട് … മോശം സിനിമകൾ ചെയ്താൽ ആർകെങ്കിലും ഇഷ്‌ടം ഉണ്ടാവോ ….

ഞാൻ: അതാ ഞാനും പറഞ്ഞത് … ഇഷ്ടത്തിന്റെ കാരണം അറിഞ്ഞാൽ കാരണം ഇല്ലാതായാൽ ഇഷ്ടവും ഇല്ലാതാവും ….

കുഞ്ചു: അപ്പോ മേഘചേച്ചി വേറെ ഒരാളെ വിവാഹം കഴിച്ചതിൽ ഏട്ടന് വിഷമം ഒന്നും ഇല്ല …

ഞാൻ: എന്തിനാ വിഷമിക്കുന്നത് …. ഇപ്പൊ അവൾക്കു വേറെ ഇഷ്ട്ടം ഉണ്ടോ എന്ന് അറിഞ്ഞാൽ മതി. പിന്നെ എന്നെ സ്നേഹിക്കാൻ കഴിയുമോ എന്ന് മാത്രം നോക്കിയാൽ മതി ….

കുഞ്ചു: ശരി അത് പോട്ടെ … പക്ഷേ ഈ കാഴ്ച ഇല്ലാത്തതു ഒരു പ്രശ്‌നമല്ലേ ….

15 Comments

  1. കർണ്ണൻ

    ?????

  2. മാവേലി

    Super

  3. ആഞ്ജനേയദാസ് ✅

    ഒരാളെ ഇഷ്ടപെടാതിരിക്കാൻ വേണമെങ്കിൽ കാരണങ്ങൾ ഉണ്ടാവും … നമുക്കതു മനസ്സിലാവുകയും ചെയ്യും.

    പക്ഷേ ഒരാളെ ഇഷ്ടപെടാനുള്ള കാരണം നമ്മുടെ മനസ്സ് നമ്മളോട് പറയില്ല. നിനക്കവരെ ഇഷ്ടമായി എന്ന് മാത്രമേ പറയൂ …

    Well said…. ✨️

  4. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ ?

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Kollam nalla feel und

    1. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ ?

  7. Nice presentation,

  8. പ്രിൻസ് വ്ളാഡ്

    Nice …. Continue..

  9. ? നിതീഷേട്ടൻ ?

    മേഖയുടെ aa ഫ്രൻ്റ് അച്ചു? ആകാം.

    Nice one ??. കുഞ്ചു ne orupaad ishttayi ??????. ?????

  10. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set ?

  11. Nice ?❤️❤️❤️❤️???❤️❤️

  12. നന്നായിട്ട് ഉണ്ട് പിന്നെ വലിച്ചു നിട്ടിയ പോലെ തോന്നി

Comments are closed.