അകക്കണ്ണ് – 3 [**SNK**] 201

സഖാവ്: അപ്പോ ഞങ്ങൾ വന്നത് … രാവിലെ പവിത്രമോള് വന്നു എന്നോട് ഒരു ജോലി കാര്യം പറഞ്ഞിരുന്നു, ഞാൻ അത് മോനോട് പറഞ്ഞു. അപ്പോ മോൻ എന്നെ കയ്യോടെ കൂട്ടി കൊണ്ടുവന്നതാ ….

അമ്മ: അയ്യോ … ഇതിനൊക്കെ ആരെങ്കിലും ഇങ്ങോട്ടു വരോ … ഞങ്ങൾ അങ്ങോട്ടല്ലേ വന്നു കാണേണ്ടത് … ഒന്നറിയിച്ചാൽ മതിയായിരുന്നാലോ ….

സഖാവ്: ഞാനും പറഞ്ഞതാ …. കേൾക്കണ്ടേ …

അമ്മ: അത് വേണ്ടായിരുന്നു മോനേ … ഞങ്ങൾ അല്ലേ വന്നു കാണണ്ടത് ….

ഞാൻ: ഇതിൽ അങ്ങനെ ഒരു ഔചിത്യത്തിന്റെ കാര്യം ഒന്നും നോക്കണ്ട കാര്യമില്ല. നിങ്ങളുടെ കാര്യങ്ങൾ ഒക്കെ കേട്ടപ്പോൾ ഒന്ന് കാണണം എന്ന് തോന്നി. പിന്നെ നാളെ ഞാൻ ബാംഗ്ലൂരിലേക്ക് പോകും, വരാൻ ഒന്നുരണ്ടു ആഴ്ച കഴിയും. അതാ വൈകിയെങ്കിലും ഇപ്പൊ തന്നെ വരാം എന്ന് തീരുമാനിച്ചത്

അമ്മ: എന്നാലും ….

ഞാൻ: ഒരു എന്നാലും ഇല്ല … ഏതായാലും ഞങ്ങൾ വന്നല്ലോ … ഞാൻ പവിത്രയോടു ഒന്ന് രണ്ടു കാര്യങ്ങൾ ചോദിച്ചോട്ടെ …

അമ്മ: അതിനെന്താ … മോളെ മോളുടെ സർട്ടിഫിക്കറ്റ് എല്ലാം ഒന്ന് കാണിച്ചു കൊടുക്ക്

ഞാൻ: അല്ല … അതവിടെ ഇരിക്കട്ടെ … പവിത്ര ഇങ്ങോട്ടു വരൂ …

പവിത്ര: എന്താ സർ

ഞാൻ: പവിത്ര BA കഴിഞ്ഞു എന്നല്ലേ പറഞ്ഞത് …

പവിത്ര: അതെ സർ … എന്ത് ജോലിയായാലും കുഴപ്പമില്ല ….

ഞാൻ: തനിക്ക് പഠിക്കാൻ താൽപര്യമുണ്ടോ ?

പവിത്ര: (ഒരു അമ്പരപ്പോടെ) സർ … അത് …

ഞാൻ: അല്ല തനിക്കു വക്കീൽ അവനാണ് താൽപര്യം എന്ന് സഖാവ് പറഞ്ഞു. അതിനുള്ള പൈസക്ക് വേണ്ടിയാണു ജോലിക്ക് പോവുന്നത് എന്നും. നിങ്ങൾക്ക് ആർക്കും വിരോധം ഇല്ലെങ്കിൽ തൻ്റെ പഠിത്തത്തിന്റെ ചെലവു ഞാൻ വഹിച്ചോളാം ….

അമ്മ: അയ്യോ മോനെ … അതൊന്നും വേണ്ട … അതിനൊക്കെ ഒരുപാടു ചിലവാകില്ലേ … ഇപ്പൊ തന്നെ ഒരുപാടു കടപ്പാട് അജിത്തേട്ടനോട് ഉണ്ട് . മോൻ അവൾക്കു ഒരു ജോലി കൊടുത്താൽ മതി. അതിൽ നിന്നും കിട്ടുന്ന വരുമാനം വച്ച് അവൾ പഠിച്ചോട്ടെ.

ഞാൻ: പവിത്രക്കു എത്ര വയസ്സായി ?

അമ്മ: 22

ഞാൻ: അപ്പോ എത്ര കാലം അവൾ പണിയെടുക്കണം പൈസ ഒപ്പിക്കാൻ. എന്നിട്ടു എപ്പോ പഠിക്കാൻ ആണ് …

അമ്മ: അല്ല മോനെ … അത് ….

ഞാൻ: അമ്മ ഇനി കൂടുതൽ ഒന്നും പറയണ്ട. നിങ്ങളുടെ കല്യാണം എൻ്റെ അച്ഛൻ ആണ് നടത്തിത്തന്നത് എന്നല്ലേ പറഞ്ഞത്. അപ്പോ അച്ഛന്റെ സഹോദരിയാണ് … ഇവൾ എൻ്റെ പെങ്ങളും . കൂടുതൽ ഒന്നും പറയണ്ട

അമ്മ: എന്നാലും മോനെ … അത് ….

7 Comments

  1. കർണ്ണൻ

    ❤❤❤❤❤

  2. നിധീഷ്

    ♥️♥️♥️♥️♥️

  3. Next part eppo….?

  4. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set seteyy?

  5. Bro 3 partum ഇന്ന് ആണ് വായിച്ചേ വളരെ നന്നായിട്ട് ഉണ്ട് പിന്നെ 2 പാർട്ട്‌ നല്ല reathyil പേജ് ഉണ്ടായിരുന്നു ഇത്‌ കുറഞ്ഞു പോയിട്ടോ അത് ഉള്ളു ആകെ ഒരു ഇത് പിന്നെ കഥ വായിച്ചിട്ട് നല്ല ഒരു ബാക്ക് ഭാഗം പറയാൻ ഉണ്ട് എന്ന് മനസിലായി നെക്സ്റ്റ് പാർട്ട്‌ നായി കാത്തിരിക്കുന്നു

  6. ? നിതീഷേട്ടൻ ?

    Achu ഏങ്ങനെ അനിയത്തി ആയി

    Achu – mekha – ranjith oru വലിയ flashback കാണുമല്ലോ????? വെയിറ്റിംഗ് ?

  7. ❤️❤️❤️??????

Comments are closed.