അകക്കണ്ണ് – 3 [**SNK**] 201

ഉണ്ണിമാമ: മോനെ … അവരുടെ വീട്ടിൽ നിന്നും വിളിച്ചിരുന്നു …

ഞാൻ: എന്നിട്ടു … എന്ത് പറഞ്ഞു ?

ഉണ്ണിമാമ: അവരു ജ്യോൽസ്യരെ പോയി കണ്ടിരുന്നു, വരുന്ന രണ്ടാമത്തെ ഞായറാഴ്ച രാവിലെ പത്തിനും പതിനൊന്നിനും ഇടക്ക് നല്ല മുഹൂർത്തം ഉണ്ട് എന്ന് .

ഞാൻ: എന്നിട്ടു …

ഉണ്ണിമാമ: ഞാൻ നിന്നോട് സംസാരിച്ചിട്ട് വിവരം പറയാം എന്ന് പറഞ്ഞു ….

ഞാൻ: ഹമ്മ് … അമ്മ എന്ത് പറഞ്ഞു ?

ഉണ്ണിമാമ: ചേച്ചിക്ക് കുഴപ്പം ഒന്നും ഇല്ല ….

ഞാൻ: എന്നാ പിന്നെ അങ്ങനെ ആവട്ടെ … എനിക്ക് പ്രശ്‌നം ഒന്നും ഇല്ല …

ഉണ്ണിമാമ: എന്നാ ഞാൻ അവരെ വിളിച്ചു വിവരം പറയാം …

ഞാൻ: ഹമ്മ് … ഡേറ്റിന്റെ കാര്യം മാത്രം പറഞ്ഞാൽ മതി. ബാക്കി നമ്മുക്ക് രാത്രി സംസാരിച്ചു നാളെ രാവിലെ അറിയിക്കാം …

ഉണ്ണിമാമ: അതത്രേയുള്ളു … എന്തായി നീ പോയ കാര്യം … കഴിഞ്ഞോ ?

ഞാൻ: ആ കഴിഞ്ഞു … തിരിച്ചു വന്നു കൊണ്ടിരിക്കുകയാ ….

ഉണ്ണിമാമ: എന്നാ ശരി … വേഗം വായോ ….

ഞാൻ: ആ … ശരി …

 

ഞാൻ ഫോൺ വച്ചതിനു ശേഷം വണ്ടി എടുക്കാൻ തുടങ്ങി. അപ്പോഴേക്കും  …

 

അച്ചു: (അക്ഷമയോടെ എൻ്റെ കൈ പിടിച്) ഏട്ടാ … ഇതു പറ ഏട്ടൻ എവിടെ വെച്ച മേഘയെ കണ്ടത് ?

 

ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ട് ഇന്നലെയും ഇന്ന് ഇതുവരെയും ആയി നടന്ന കാര്യങ്ങൾ അവളെ അറിയിച്ചു.

 

അച്ചു: (സ്വൽപം ദേഷ്യത്തിൽ) എന്നിട്ടു എന്താ എന്നോട് പറയാഞ്ഞത്. ഞാനും കൂടെ വന്നിരുന്നില്ലേ ?

ഞാൻ: അത് കൊണ്ട് തന്നെയാണ് പറയാഞ്ഞത് ….

അച്ചു: (അൽപം വിഷമത്തിൽ) അതെന്താ ഞാൻ ഒരു അധികപ്പറ്റായോ ?

ഞാൻ: എന്ന് ഞാൻ പറഞ്ഞോ ?

അച്ചു: പിന്നെ എന്തേ എന്നെ കൊണ്ടുപോയില്ല ?

ഞാൻ: ഇപ്പോ നിന്നെ കണ്ടാൽ, നിന്നെ മനസ്സിലായാൽ, എല്ലാം പറയേണ്ടിവരും. ഇനിയൊരു റിസ്‌ക് എടുക്കാൻ പറ്റില്ല. അത് കൊണ്ട് കല്യാണം കഴിഞ്ഞു എല്ലാം ഒന്ന് ശാന്തമായി മെല്ലെ എല്ലാം പറയാം ….

അച്ചു: അപ്പൊ … അപ്പൊ … എൻ്റെ ഏട്ടന്റെ കല്യാണത്തിന് ഞാൻ വരേണ്ട എന്നാണോ ?

ഞാൻ: എടി പൊട്ടി … അങ്ങനെ ഞാൻ പറഞ്ഞോ ?

അച്ചു: പിന്നെ …..

7 Comments

  1. കർണ്ണൻ

    ❤❤❤❤❤

  2. നിധീഷ്

    ♥️♥️♥️♥️♥️

  3. Next part eppo….?

  4. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set seteyy?

  5. Bro 3 partum ഇന്ന് ആണ് വായിച്ചേ വളരെ നന്നായിട്ട് ഉണ്ട് പിന്നെ 2 പാർട്ട്‌ നല്ല reathyil പേജ് ഉണ്ടായിരുന്നു ഇത്‌ കുറഞ്ഞു പോയിട്ടോ അത് ഉള്ളു ആകെ ഒരു ഇത് പിന്നെ കഥ വായിച്ചിട്ട് നല്ല ഒരു ബാക്ക് ഭാഗം പറയാൻ ഉണ്ട് എന്ന് മനസിലായി നെക്സ്റ്റ് പാർട്ട്‌ നായി കാത്തിരിക്കുന്നു

  6. ? നിതീഷേട്ടൻ ?

    Achu ഏങ്ങനെ അനിയത്തി ആയി

    Achu – mekha – ranjith oru വലിയ flashback കാണുമല്ലോ????? വെയിറ്റിംഗ് ?

  7. ❤️❤️❤️??????

Comments are closed.