അകക്കണ്ണ് – 3 [**SNK**] 201

ശ്രീധരൻ: അതറിയാം ….

ഞാൻ: എന്നാൽ നാളത്തേക്ക് ആക്കണ്ട … നമുക്ക് ഇപ്പൊ തന്നെ അങ്ങോട്ട് പോയി കളയാം ….

ശ്രീധരൻ: അയ്യോ … അതൊന്നും വേണ്ട ? അവരു വന്നു കണ്ടോളും ….

ഞാൻ: അതല്ല സഖാവേ …. നാളെ ഉച്ചക്ക് ഞാൻ ബാംഗ്ലൂർക്കു പോകും, പിന്നെ വരാൻ ഏകദേശം രണ്ടാഴ്ച പിടിക്കും. പിന്നെ നാളെ രാവിലെ ചെയ്‌തു തീർക്കേണ്ട കാര്യങ്ങളുമുണ്ട് . അത് കൊണ്ട് ഇപ്പൊ തന്നെ നമുക്ക് അങ്ങോട്ട് പോകാം ….

ശ്രീധരൻ: എന്നാ അങ്ങനെ ആവട്ടെ ….

ഞാൻ: ഉണ്ണിമാമ എന്ത് പറയുന്നു ?

ഉണ്ണിമാമ: ഒരു കാര്യം തീരുമാനിച്ചാൽ നാളേക്ക് മാറ്റിവെക്കുന്ന സ്വഭാവം പണ്ടേ ഇല്ലാലോ. അച്ചന്റെ മോൻ തന്നെ …

ഞാൻ: എന്നാ ഒരു പതിനഞ്ചു മിനിട്ടു; ഞാനൊന്നു മേലുകഴുകി ഈ വേഷം മാറ്റി വരാം. രാവിലെ ഇട്ടു ഇറങ്ങിയതാണേ…

ശ്രീധരൻ: ആയിക്കോട്ടെ മോനെ ഞാൻ ഇവിടെ ഇരിക്കാം, മോൻ പോയിട്ട് വാ ….

ഞാൻ: ഉണ്ണിമാമ….  ഫ്രഷ് ആവുന്നോ

ഉണ്ണിമാമ: ഞാൻ വരണോ നീ പോയ പോരെ. പിന്നെ കൂട്ടിനു സഖാവും ഉണ്ടല്ലോ ? പിന്നെ നല്ല ഒരു കാര്യത്തിന് പോകുമ്പോൾ മൂന്ന് പേരായി ഇറങ്ങണ്ട ….

ഞാൻ: എന്നാൽ അങ്ങനെ ആവട്ടെ … ഞാൻ ഫ്രഷ് ആയി വരാം …

ഒരു ചെറു പുഞ്ചിരി നൽകി ഞാൻ അകത്തോട്ടു കയറി. അത് വരെ ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടിരുന്ന അമ്മയും കുഞ്ഞമ്മയും കുഞ്ചുവും എന്നോടൊപ്പം അകത്തേക്ക് വന്നു. ഉണ്ണിമാമ ശ്രീധരനോട് സംസാരിച്ചിരുന്നു. അമ്മയും കുഞ്ഞമ്മയും താഴെ ഉള്ള അമ്മയുടെ മുറിയിലേക്ക് വസ്ത്രം മാറാനും മറ്റുമായി പോയി. കുഞ്ചു എൻ്റെ കയ്യിൽ തൂങ്ങി ഇന്നത്തെ ഓരോ കാര്യങ്ങളും ആയവർത്തു എൻ്റെ കൂടെ മുകളിലെ എൻ്റെ മുറിയിലേക്ക് വന്നു. ഞാൻ അവളെ മുറിയിൽ ഇരുത്തി ഡ്രെസ്സും എടുത്തു ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ഡ്രസ്സ് മാറി വന്നു ….

കുഞ്ചു: ഏട്ടൻ ഇപ്പൊത്തന്നെ പോവുകയായോ ?

ഞാൻ: എന്തേ ?

കുഞ്ചു: ഏട്ടത്തിയുടെ വീട്ടിൽ നിന്നും വിളിച്ചിട്ടു വിവരം അറിഞ്ഞിട്ടു പോയാ പോരെ ?

ഞാൻ: എന്തേ ടെൻഷൻ ഉണ്ടോ ?

കുഞ്ചു: ഉണ്ട് … നല്ല ടെൻഷൻ ഉണ്ട് … ഏട്ടത്തിയുടെ കഴുത്തിൽ ഏട്ടന്റെ താലി കിടക്കുന്നതു കണ്ടാലേ എൻ്റെ ടെൻഷൻ മാറു ….

ഞാൻ: ഈ കുഞ്ഞു പ്രായത്തിൽ നീ ഇങ്ങനെ ടെൻഷൻ അടിക്കേണ്ട … അവർക്കു താല്പര്യം ഉണ്ടെങ്കിൽ അവര് സമ്മതിക്കും. ഇല്ലെങ്കിൽ നമ്മുക്ക് വേറെ നോക്കാം ….

കുഞ്ചു: വേറെ നോക്കാൻ … നടന്നത് തന്നെ … ഏട്ടന് 32 വയസ്സായി എന്നറിയോ ?

ഞാൻ: അതെന്താ ഇപ്പോ പറയാൻ കാരണം ?

കുഞ്ചു: ഈ പ്രായത്തിനുള്ളിൽ ഏട്ടൻ എത്ര പെണ്ണിനെ കാണാൻ പോയിട്ടുണ്ട് ?

 

ഞാൻ പല്ല് മുപ്പത്തിരണ്ടും കാണിച്ചു ഒരു ചിരി ചിരിച്ചു ….

7 Comments

  1. കർണ്ണൻ

    ❤❤❤❤❤

  2. നിധീഷ്

    ♥️♥️♥️♥️♥️

  3. Next part eppo….?

  4. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set seteyy?

  5. Bro 3 partum ഇന്ന് ആണ് വായിച്ചേ വളരെ നന്നായിട്ട് ഉണ്ട് പിന്നെ 2 പാർട്ട്‌ നല്ല reathyil പേജ് ഉണ്ടായിരുന്നു ഇത്‌ കുറഞ്ഞു പോയിട്ടോ അത് ഉള്ളു ആകെ ഒരു ഇത് പിന്നെ കഥ വായിച്ചിട്ട് നല്ല ഒരു ബാക്ക് ഭാഗം പറയാൻ ഉണ്ട് എന്ന് മനസിലായി നെക്സ്റ്റ് പാർട്ട്‌ നായി കാത്തിരിക്കുന്നു

  6. ? നിതീഷേട്ടൻ ?

    Achu ഏങ്ങനെ അനിയത്തി ആയി

    Achu – mekha – ranjith oru വലിയ flashback കാണുമല്ലോ????? വെയിറ്റിംഗ് ?

  7. ❤️❤️❤️??????

Comments are closed.