അകക്കണ്ണ് – 3 [**SNK**] 201

ശ്രീധരൻ: (ഒരു ചെറിയ വിതുമ്പലോടെ) അങ്ങനെ മറക്കാൻ പറ്റോ മോനെ … കഴിയോ എനിക്ക് ?

അമ്മ: മോനു എന്താ ഇതു… ആരോട്  എപ്പോ എന്താ ചോദിക്കേണ്ടത് എന്ന് മറന്നു തുടങ്ങിയോ ? ശ്രീധരൻ വന്നിട്ട് കുറെ നേരമായോ ?

ശ്രീധരൻ: കുറച്ചു നേരമായി ഏട്ടത്തി. ദേവു ചായ തന്നു, വിശേഷങ്ങൾ ഒക്കെ വാസു പറഞ്ഞു …

ഞാൻ: ഞാൻ ചോദിച്ചത് സഖാവിനു വിഷമമായോ ?

ശ്രീധരൻ: ഞങ്ങടെ അജിത്തേട്ടന്റെ മോനോട് വിഷമം തോന്നോ. പിന്നെ… മോൻ ചോദിച്ചത് ഇല്ലാത്തതൊന്നും അല്ലാലോ. അജിത്തേട്ടൻ പോയി എന്ന് ഇപ്പോഴും വിശ്വസിക്കാൻ താൽപര്യം ഇല്ലാതെ എന്നെ പോലെ ഉള്ള കുറച്ചു പേരുണ്ട്. ഈ മുറ്റത്തു വന്നിട്ട് ആ മുഖം കാണാതിരുന്നിട്ടില്ല. പാർട്ടി വിട്ടപ്പോഴും ഞങ്ങളുടെ എല്ലാം നേതാവും വഴികാട്ടിയും അജിത്തേട്ടനായിരുന്നു. അപ്പൊ ഇവിടെ വന്നിട്ട് ആ മുഖം കാണാതിരുന്നാൽ താങ്ങാൻ പറ്റില്ല. അതുകൊണ്ടാണ് ഇങ്ങോട്ടു വരാത്തത്. എന്നാലും വിവരങ്ങൾ എല്ലാം അറിയുന്നുണ്ടായിരുന്നു. അജിത്തേട്ടൻ തുടങ്ങി വെച്ചതെല്ലാം ഇന്നും നല്ല രീതിയിൽ തന്നെ മോൻ മുന്നോട്ടു കൊണ്ടുപോകുന്നത് എല്ലാം അറിഞ്ഞിരുന്നു. ഇന്ന് ഇവിടെ വന്നപ്പോൾ മോൻറെ കല്യാണകാര്യവും അറിഞ്ഞു. ഒരു പാട് സന്തോഷമായി, അതിലേറെ അഭിമാനവും. ഞങ്ങളെ അജിത്തേട്ടന്റെ ചോരക്കേ  ഇങ്ങനെ ചിന്തിക്കാൻ കഴിയുള്ളു. പുണ്യമാണ് മോനെ നീ ….

ഞാൻ: (ഒരു ചെറു ചിരിയോടെ) ഇങ്ങനെ വലിയ വാക്കുകൾ ഒന്നും ഉപയോഗിക്കല്ലേ മാമ. എൻ്റെ അച്ചൻറെ ഏഴയലത്തു എത്താൻ എനിക്കാകില്ല. പിന്നെ ഇതിൽ വേറെ ത്യാഗത്തിൻറെ കാര്യമൊന്നും ഇല്ല, എൻ്റെ മനസ്സിന്റെ സന്തോഷം മാത്രം.

ശ്രീധരൻ: എന്തായാലും മോൻ ഒരു കല്യാണം കഴിക്കാൻ തീരുമാനിച്ചല്ലോ. അത് തന്നെ വല്യ കാര്യം. മോൻറെ തിരക്കുകൾക്കിടയിൽ ഏട്ടത്തിക്ക് ഒരു കൂട്ടാകുമല്ലോ ?

ഞാൻ ഒരു ചെറു പുഞ്ചിരി നൽകി …..

ഉണ്ണിമാമ: സഖാവ് വെറുതെ ഇറങ്ങിയതാണോ ? വേറെ വിശേഷം ഒന്നും ഇല്ലല്ലോ ?

ശ്രീധരൻ: അങ്ങനെ വെറുതെ ഇറങ്ങിയതാണ് എന്ന് പറഞ്ഞാൽ കള്ളമാകും. നിങ്ങളെ എല്ലാവരെയും ഒന്ന് കാണണം എന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. പാർട്ടിയിലെ പടലപ്പിണക്കങ്ങളും സ്വാര്ഥതാല്പര്യങ്ങളും ഒക്കെ മനസ്സമാധാനം കളയാൻ തുടങ്ങിയിട്ട് കുറച്ചായി. പണ്ടാണെങ്കിൽ ഇവിടെ വന്നു അജിത്തേട്ടനോട് സംസാരിച്ചാൽ മനസ്സ് ഒന്ന് കലങ്ങിത്തെളിയും. ഇനി അത് പറഞ്ഞിട്ട് കാര്യമില്ലലോ. പക്ഷേ ഞാൻ ഇപ്പൊ വന്നത് മോനൊരു സഹായം ചെയ്യാൻ കഴിയുമോ എന്നറിയാനാ ?

ഞാൻ: എന്താ സഖാവേ ?

ശ്രീധരൻ: മോന് അറിയാൻ വഴിയില്ല, ഞങ്ങളുടെ ഒരു പാർട്ടി സഹയാത്രികനുണ്ടായിരുന്നു അശോകൻ. ഓട്ടോ ഡ്രൈവർ ആയിരുന്നു. നാല് കൊല്ലം മുമ്പ് ഉണ്ടായ ഒരു അപകടത്തിൽ കൊല്ലപ്പെട്ടു. അശോകന് രണ്ടു പെണ്മക്കളാണ്. മൂത്തത് ഏതോ തുണിക്കടയിൽ മറ്റോ പോവുന്നുണ്ട്, ആ വരുമാനത്തിൽ ആണ് ആ കുടുംബം കഴിയുന്നത്; പിന്നെ അവരുടെ അമ്മ കുടുംബശ്രീയുടെ ഹോട്ടലിൽ ഇടക്കൊക്കെ പോകുന്നുണ്ട്. അതോണ്ടൊക്കെ ജീവിക്കാൻ വല്യ ബുദ്ധിമുട്ടില്ല. ഞാൻ പറഞ്ഞു വരുന്നത് അശോകൻറെ രണ്ടാമത്തെ മോളുടെ കാര്യമാണ്. പേര് പവിത്ര. കഴിഞ്ഞ കൊല്ലം BA English പാസ്സ് ആയി; കാര്യമായ ജോലി ഒന്നും കിട്ടില്ല, കുട്ടികൾക്ക് ട്യൂഷൻ എടുക്കലൊക്കെ ആയിരുന്നു പരിപാടി. ആ കുട്ടി ഇന്ന് രാവിലെ എന്നെ കാണാൻ വന്നിരുന്നു. അവൾക്കു വക്കീൽ ആവണം എന്നാണ് ആഗ്രഹം. രണ്ടു മൂന്ന് കൊല്ലം ജോലി എടുത്തു ആ കാശുകൊണ്ട് പഠിക്കണം എന്നൊക്കെയാണ് പറയുന്നത്. പക്ഷേ ഇത് വരെ നല്ലൊരു ജോലി കിട്ടിയില്ല. മോൻ വിചാരിച്ചാൽ നിങ്ങളുടെ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ തരക്കേടില്ലാത്ത ഒരു ജോലി കൊടുക്കാൻ പറ്റില്ലേ ?

ഞാൻ: അത്രെയുള്ളോ … അതൊന്നും ഒരു വിഷയമല്ല … നമ്മുക്ക് ശരിയാകാം ….

ശ്രീധരൻ: വളരെ സന്തോഷം മോനെ … എന്നാ ഞാൻ നാളെ രാവിലെ അവരോടു മോനെ വന്നു കാണാൻ പറയാം

ഞാൻ: അല്ല സഖാവിനു അവരുടെ വീടറിയില്ലേ ?

7 Comments

  1. കർണ്ണൻ

    ❤❤❤❤❤

  2. നിധീഷ്

    ♥️♥️♥️♥️♥️

  3. Next part eppo….?

  4. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set seteyy?

  5. Bro 3 partum ഇന്ന് ആണ് വായിച്ചേ വളരെ നന്നായിട്ട് ഉണ്ട് പിന്നെ 2 പാർട്ട്‌ നല്ല reathyil പേജ് ഉണ്ടായിരുന്നു ഇത്‌ കുറഞ്ഞു പോയിട്ടോ അത് ഉള്ളു ആകെ ഒരു ഇത് പിന്നെ കഥ വായിച്ചിട്ട് നല്ല ഒരു ബാക്ക് ഭാഗം പറയാൻ ഉണ്ട് എന്ന് മനസിലായി നെക്സ്റ്റ് പാർട്ട്‌ നായി കാത്തിരിക്കുന്നു

  6. ? നിതീഷേട്ടൻ ?

    Achu ഏങ്ങനെ അനിയത്തി ആയി

    Achu – mekha – ranjith oru വലിയ flashback കാണുമല്ലോ????? വെയിറ്റിംഗ് ?

  7. ❤️❤️❤️??????

Comments are closed.