അകക്കണ്ണ് – 3 [**SNK**] 201

 

കുഞ്ചു: ചിരിക്കണ്ട … ഇനി വേറെ ഒരു പെണ്ണിനെ കാണാൻ ഏട്ടൻ പോവും എന്നെനിക്കൊരു ഉറപ്പും ഇല്ല …

ഞാൻ: അല്ല മോളെ അങ്ങനെ എല്ലാ പെണ്ണുങ്ങളുടെയും വായ നോക്കി നടക്കാൻ പറ്റോ …

കുഞ്ചു: ഓഹ് … ഒരു ദുൽഖർ സൽമാൻ വന്നിക്കുണു …. സ്പാർക് വേണത്രേ സ്പാർക് …. ഈ ഡയലോഗ് അടിച്ചല്ലേ എല്ലാവരെയും കുപ്പിയിലാക്കി ഈ പെണ്ണുകാണലിനു സമ്മതിപ്പിച്ചത്. പുറത്തു കാണിക്കുന്നില്ലെങ്കിലും അമ്മയ്ക്കും വല്യമ്മക്കും ഒക്കെ അത്യാവിശം വിഷമം ഒക്കെ ഉണ്ട് …

ഞാൻ: എന്തിനു ?

കുഞ്ചു: അവർക്കും കാണില്ലേ മരുമകളെ കുറിച്ച് സ്വപ്‌നങ്ങൾ … എനിക്കും ഉണ്ടായിരുന്നു എൻ്റെ ഏട്ടത്തിയെ കുറിച്ചുള്ള സ്വപ്‌നങ്ങൾ.

ഞാൻ: ഞാൻ എല്ലാവരോടും ചോദിച്ചതാണല്ലോ, അപ്പൊ ആരും എതിരഭിപ്രായം ഒന്നും പറഞ്ഞില്ലാലോ ?

കുഞ്ചു: ആദ്യമായി ആണ് ഏട്ടന് ഒരാളെ ഇഷ്ടമാവുന്നതു, അത് കൊണ്ട് മാത്രമാണ് ആരും ഒന്നും പറയാത്തത്.

ഞാൻ: മേഘക്കു എന്താ കുഴപ്പം… കാണാൻ നല്ല സുന്ദരിയല്ലേ …. നല്ല സ്വഭാവമല്ല …. പിന്നെ രണ്ടാം കെട്ടാണ് സമ്മതിച്ചു … അതാണോ പ്രശ്‌നം ?

കുഞ്ചു: എന്തേ അതൊരു പ്രശ്നമല്ലേ ?

ഞാൻ: അതല്ലേ മോളേ ഇപ്പോത്തെ trend ….

കുഞ്ചു: എന്ത് trend …

ഞാൻ: രണ്ടാം കെട്ടുകാരെയും … പ്രായത്തിൽ മുതിർന്നവരെയും ഒക്കെ കല്യാണം കഴിക്കുന്നത് …

കുഞ്ചു: ഓഹ് … സച്ചിൻറെ കാര്യമായിരിക്കും …

ഞാൻ: സച്ചിൻ മാത്രമല്ല … വേറെയും കുറേ ഉണ്ട് അഭിഷേക് ബച്ചൻ, വിരാട് കോഹ്ലി, അങ്ങനെ കുറെ …

കുഞ്ചു: അവരൊന്നും എൻ്റെ ആരും അല്ല . ഞാൻ എൻ്റെ ഏട്ടന്റെ കാര്യമാണ് പറഞ്ഞത് ……..

ഞാൻ: ഞാൻ ഇപ്പോ പുറത്തു പോയിട്ട് വരാം . ഇനിയും നിന്നാൽ അവിടെ എത്താൻ വൈകും. സന്ധ്യക്ക്‌ പരിചയമില്ലാത്ത ഒരു വീട്ടിൽ കയറിച്ചെല്ലുന്നതു ശരിയല്ലലോ ?

കുഞ്ചു: ഞാൻ ഒന്നും പറഞ്ഞും ഇല്ല … ചോദിച്ചും ഇല്ല … പോരേ ?

7 Comments

  1. കർണ്ണൻ

    ❤❤❤❤❤

  2. നിധീഷ്

    ♥️♥️♥️♥️♥️

  3. Next part eppo….?

  4. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set seteyy?

  5. Bro 3 partum ഇന്ന് ആണ് വായിച്ചേ വളരെ നന്നായിട്ട് ഉണ്ട് പിന്നെ 2 പാർട്ട്‌ നല്ല reathyil പേജ് ഉണ്ടായിരുന്നു ഇത്‌ കുറഞ്ഞു പോയിട്ടോ അത് ഉള്ളു ആകെ ഒരു ഇത് പിന്നെ കഥ വായിച്ചിട്ട് നല്ല ഒരു ബാക്ക് ഭാഗം പറയാൻ ഉണ്ട് എന്ന് മനസിലായി നെക്സ്റ്റ് പാർട്ട്‌ നായി കാത്തിരിക്കുന്നു

  6. ? നിതീഷേട്ടൻ ?

    Achu ഏങ്ങനെ അനിയത്തി ആയി

    Achu – mekha – ranjith oru വലിയ flashback കാണുമല്ലോ????? വെയിറ്റിംഗ് ?

  7. ❤️❤️❤️??????

Comments are closed.