അകക്കണ്ണ് – 3 [**SNK**] 201

ഞാൻ: എൻ്റെ കാന്താരി ഒന്ന് അടങ്ങു … നീ ഇന്ന് പോവുന്നില്ല … കുഞ്ഞമ്മയോട് ഞാൻ പറഞ്ഞോളം. രാത്രി എൻ്റെ മോളുടെ എല്ലാ വിഷമങ്ങളും ഏട്ടൻ തീർകാം … പോരേ …?

കുഞ്ചു: ഹമ്മ് …

അങ്ങനെ ഞാൻ അവളെയും കൂട്ടി താഴെ വന്ന് അന്ന് രാത്രി അവളെ അവിടെ നിർത്തുന്ന കാര്യം കുഞ്ഞമ്മയോടു പറഞ്ഞു. എന്നിട്ടു ഉമ്മറത്ത് വന്ന് ഉണ്ണിമാമയോടും പറഞ്ഞു ശ്രീധരൻ സഖാവിനെയും കൂട്ടി എൻ്റെ വണ്ടിയിലോട്ടു നടന്നു. നടക്കുന്നതിനിടയിൽ എൻ്റെ ഫോണിൽ നിന്നും അച്ചു എന്ന് സേവ് ചെയ്‌ത നമ്പർ ഡയൽ ചെയ്‌തു, ഒരു രണ്ടു റിങ്ങിനു ശേഷം ഫോൺ കണക്ട് ആയി ….

 

അച്ചു: ഏട്ടാ ….

ഞാൻ: എവിടെയാ മോളെ ?

അച്ചു: സ്‌കൂളിൽ ഉണ്ട്  ….

ഞാൻ: പത്തിരുപതു മിനുട്ടു ഞാൻ അങ്ങ് എത്തും … റെഡി ആവൂ ഒന്ന് പുറത്തു പോണം ….

അച്ചു: ശരി ഏട്ടാ …

 

ഫോൺ കട്ട് ചെയ്‌തു വണ്ടി അൺലോക്ക് ചെയ്‌ത്‌ ഞാൻ ഡ്രൈവിംഗ് സീറ്റിൽ കയറി. സഖാവ് കോഡ്രൈവർ സീറ്റിൽ കയറി ഇരുന്ന ഉടനെ വണ്ടി എടുത്തു. ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും സ്‌കൂൾ വിട്ടിരുന്നു. എന്നെ കാത്തു സ്‌കൂൾ ഗേറ്റിൽ തന്നെ അവൾ നിന്നിരുന്നു. ഞാൻ അവളുടെ അടുത്തു വണ്ടി നിറുത്തി. ഒരു പുഞ്ചിരിയോടെ അവൾ വണ്ടിയുടെ സൈഡിലേക്ക് വന്നു. കോഡ്രൈവർ സീറ്റിൽ പരിചയമില്ലാത്ത മുഖം കണ്ട്‌ ഒന്നു പകച്ചു. പെട്ടെന്ന് തന്നെ ആ പുഞ്ചിരി വീണ്ടും മുഖത്തേക്ക് കൊണ്ട് വന്ന് പിൻസീറ്റിലെ ഡോർ തുറന്നു അകത്തു കയറി …

 

ഞാൻ: പോവാം …

അച്ചു: ആ ഏട്ടാ …

ഞാൻ: അച്ചു … ഇതു ശ്രീധരൻ, അച്ചന്റെ സുഹൃത്തായിരുന്നു.

അച്ചു: അതാ ഞാൻ എവിടെയോ കണ്ട മാതിരി തോന്നിയത് …

ഞാൻ: ഹാ … അത് വല്ല സമരത്തിലായിരിക്കും … പുള്ളി വല്യ സഖാവ് ആണ്, നമ്മുടെ നാട്ടിൽ പാർട്ടിയിലെ സിംഹം …

സഖാവ്: നീ എന്നെ കളിയാകാതെ … ഇതാരാ എന്നു പറ ?

ഞാൻ: ഇത് അശ്വതി, അച്ചു എന്ന് വിളിക്കും. എൻ്റെ പെങ്ങൾ !!!!!!

സഖാവ്: അല്ല … പെങ്ങൾ എന്ന് പറയുമ്പോ ….

ഞാൻ: രക്തബന്ധത്തിൽ പിറന്നാൾ മാത്രമേ പെങ്ങൾ ആവുള്ളു എന്നില്ലലോ സഖാവേ …

സഖാവ്: അതില്ല …. മോൾ എന്താ ചെയ്യുന്നത് ?

അച്ചു: ഞാൻ ആ സ്‌കൂളിലെ കമ്പ്യൂട്ടർ ടീച്ചർ ആണ് അങ്കിൾ …

സഖാവ്: ഹോ … വീട്ടിലാരൊക്കെ ഉണ്ട് മോളേ ?

അച്ചു: ആരുമില്ല

7 Comments

  1. കർണ്ണൻ

    ❤❤❤❤❤

  2. നിധീഷ്

    ♥️♥️♥️♥️♥️

  3. Next part eppo….?

  4. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set seteyy?

  5. Bro 3 partum ഇന്ന് ആണ് വായിച്ചേ വളരെ നന്നായിട്ട് ഉണ്ട് പിന്നെ 2 പാർട്ട്‌ നല്ല reathyil പേജ് ഉണ്ടായിരുന്നു ഇത്‌ കുറഞ്ഞു പോയിട്ടോ അത് ഉള്ളു ആകെ ഒരു ഇത് പിന്നെ കഥ വായിച്ചിട്ട് നല്ല ഒരു ബാക്ക് ഭാഗം പറയാൻ ഉണ്ട് എന്ന് മനസിലായി നെക്സ്റ്റ് പാർട്ട്‌ നായി കാത്തിരിക്കുന്നു

  6. ? നിതീഷേട്ടൻ ?

    Achu ഏങ്ങനെ അനിയത്തി ആയി

    Achu – mekha – ranjith oru വലിയ flashback കാണുമല്ലോ????? വെയിറ്റിംഗ് ?

  7. ❤️❤️❤️??????

Comments are closed.