സഖാവ്: എന്ന് വച്ചാൽ ….
അച്ചു: അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. പിന്നെ ആകെ ഉണ്ടായിരുന്നത് അമ്മയാണ്. മൂന്ന് വര്ഷം മുമ്പ് അമ്മയും പോയി, കാൻസർ ആയിരുന്നു …
സഖാവ്: സോറി … ഞാൻ മോളെ ഓരോന്ന് ചോദിച്ചു വിഷമിപ്പിച്ചോ ?
അച്ചു: ഹേയ് … ആ വിഷമം ഒക്കെ എന്നോ മറന്നു. ആരും ഇല്ല എന്ന് കരുതി ഞാൻ അനാഥ ഒന്നും അല്ല അങ്കിൾ. എനിക്കെൻറെ ഏട്ടൻ ഉണ്ടല്ലോ . അച്ഛനും അമ്മയും അനിയനും ചേട്ടനും സുഹൃത്തും ഒക്കെ ആയി എൻ്റെ ഏട്ടൻ കൂടെ ഉള്ളപ്പോൾ ഒറ്റക്കാണ് എന്ന തോന്നൽ ഒന്നും ഇല്ല .
ഞാൻ ഒന്ന് പുഞ്ചിരിച്ചു, അത് കണ്ടു സഖാവും. അച്ചു സീറ്റിൽ തല ചാരി പുറത്തെ കാഴ്ചകൾ കണ്ടു കൊണ്ടിരുന്നു. അവളുടെ ഓർമ്മകളിലൂടെ സഞ്ചരിക്കുകയാവും. വണ്ടി അങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു, കുറച്ചു കഴിഞ്ഞു ഒരു ജംഗ്ഷൻ എത്താറായപ്പോൾ ….
ഞാൻ: ഇവിടുന്നു എങ്ങോട്ടാ സഖാവേ ?
സഖാവ്: ഇവിടെ നിന്ന് നേരെ … ജംഗ്ഷൻ കഴിയുമ്പോൾ ഇടത് വശത്തേക്ക് ഉള്ള ആദ്യത്തെ വഴി …
അങ്ങനെ സഖാവ് പറഞ്ഞു തന്ന വഴികളിലൂടെ സഞ്ചരിച്ചു ഞങ്ങൾ ഒരു ചെറിയ ഒറ്റനില വീടിന്റെ മുമ്പിൽ നിറുത്തി. സമയം അഞ്ചു മണി ആവാറായിരുന്നു . വണ്ടി നിറുത്തി ഇറങ്ങി ഞങ്ങൾ ആ പൂമുഖത്തേക്കു നടന്നു.
അവിടെയെത്തി കാളിങ് ബെൽ അമർത്തി. ഒന്ന് രണ്ടു നിമിഷം കഴിഞ്ഞപ്പോൾ വാതിലിനു അടുത്തുള്ള ജനലിന്റെ അവിടെ ആശങ്കയോടെയുള്ള ഒരു മുഖം പ്രത്യക്ഷപെട്ടു. സഖാവിനെ കണ്ടത് കൊണ്ടാവണം ആ മുഖമൊന്നു തെളിഞ്ഞു. അടുത്ത നിമിഷം ആ വാതിൽ തുറന്നു ഒരു പെൺകുട്ടി പുറത്തു വന്നു. ഒരു പുഞ്ചിരിയോടെ അവൾ ഞങ്ങളെ വരവേറ്റു. ഞങ്ങൾ ആ ഉമ്മറത്തേക്ക് കയറി അവിടെയുള്ള കസേരയിൽ ഇരുന്നു .
സഖാവ്: മോനെ ഇതാ ഞാൻ പറഞ്ഞ കുട്ടി … പവിത്രമോള് …
ഞാൻ ആ കുട്ടിയുടെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു. ആ കുട്ടിയും ഒരു ചിരി മടക്കി തന്നു …
സഖാവ്: മോളെ .. അമ്മയില്ലേ ?
പവിത്ര: ഉണ്ട് അങ്കിൾ .. ഞാൻ ഇപ്പൊ വിളിക്കാം …
അവൾ അകത്തു പോയി അമ്മയെയൂം കൂട്ടി വന്നു. അവരും ഞങ്ങൾക്ക് ഒരു പുഞ്ചിരി തന്നു.
സഖാവ്: ഇത് രഞ്ജിത്ത്. അറിയോ എന്നറിയില്ല പണ്ട് പാർട്ടിയിൽ ഉണ്ടായിരുന്ന സഖാവ് അജിത്തിൻറെ മകൻ
അമ്മ: അജിത്തേട്ടന്റെ മകനോ …
ഞാൻ: അമ്മക്ക് അച്ഛനെ അറിയോ ?
അമ്മ: പിന്നെ … ഞങ്ങളുടെ കല്യാണം കടത്തി തന്നത് അജിത്തേട്ടനല്ലേ. അശോകേട്ടനു വല്യ കാര്യമായിരുന്നു. ഞങ്ങളെ ഒരു പാടു സഹായിച്ചിട്ടുണ്ട് മോൻറെ അച്ഛൻ.
സഖാവ്: നിങ്ങളുടെ കല്യാണം നടത്തിയത് അജിത്തേട്ടനായിരുന്നല്ലേ … അതെനിക്കറിയില്ലായിരുന്നു.
അമ്മ: അന്ന് ശ്രീധരേട്ടൻ ഇവിടെ ഇല്ലായിരുന്നു. വീട്ടുകാർ ഉടക്കിയപ്പോൾ അജിത്തേട്ടനാണ് എല്ലാം സഹായങ്ങളും ചെയ്‌തു തന്നത്. അയ്യോ സംസാരിച്ചു നിന്ന് കാര്യം മറന്നു … മോളെ ഇവർക്ക് ചായ എടുക്കു …
ഞാൻ: അയ്യോ അമ്മേ … ചായ ഒന്നും വേണം എന്നില്ല …
അമ്മ: അത് പറഞ്ഞാൽ പറ്റില്ല … അജിത്തേട്ടന്റെ മകൻ ആദ്യമായി വന്നിട്ടു ചായ കുടിക്കാതെ പോകാൻ പറ്റില്ല.
അങ്ങനെ പവിത്ര ചായ എടുക്കാൻ പോയി. അമ്മ അച്ഛനോടുള്ള കടപ്പാടുകളും അവരുടെ കല്യാണം നടത്തികൊടുത്ത കഥകളും ഒക്കെ പറഞ്ഞു. അച്ഛൻ മരിച്ച സമയത്തു കാണാൻ വന്നിരുന്നു എന്നും പറഞ്ഞു.
അപ്പോഴേക്കും പവിത്ര ചായ കൊണ്ട് വന്നു . ഞങ്ങൾ എല്ലാവരും ചായ വാങ്ങി കുടിച്ചുകൊണ്ടിരുന്നു. അപ്പോൾ …………….
❤❤❤❤❤
♥️♥️♥️♥️♥️
Next part eppo….?
Set seteyy?
Bro 3 partum ഇന്ന് ആണ് വായിച്ചേ വളരെ നന്നായിട്ട് ഉണ്ട് പിന്നെ 2 പാർട്ട് നല്ല reathyil പേജ് ഉണ്ടായിരുന്നു ഇത് കുറഞ്ഞു പോയിട്ടോ അത് ഉള്ളു ആകെ ഒരു ഇത് പിന്നെ കഥ വായിച്ചിട്ട് നല്ല ഒരു ബാക്ക് ഭാഗം പറയാൻ ഉണ്ട് എന്ന് മനസിലായി നെക്സ്റ്റ് പാർട്ട് നായി കാത്തിരിക്കുന്നു
Achu ഏങ്ങനെ അനിയത്തി ആയി
Achu – mekha – ranjith oru വലിയ flashback കാണുമല്ലോ????? വെയിറ്റിംഗ് ?
❤️❤️❤️??????