അകക്കണ്ണ് – 3 [**SNK**] 200

ഞാൻ: അതൊക്കെ ഞാൻ ഡീറ്റൈൽ ആയി പറയാം. നീ ഇപ്പൊ തന്നെ നിന്റെ ഹോസ്റ്റലിൽ പോയി എടുക്കാൻ ഉള്ള ഡ്രസ്സ് ഒക്കെ എടുത്തു ഇന്ന് തന്നെ വീട്ടിലേക്കു വന്നോണം. പിന്നെ നിനക്ക് മേഘയെ പരിചയമുള്ള കാര്യം തൽകാലം വീട്ടിൽ പറയണ്ട. കേട്ടോ ..?

അച്ചു: കേട്ടു …

ഞാൻ: നിന്നെ എവിടെയാണ് ഇറക്കേണ്ടത് … സ്‌കൂളിലോ അതോ ഹോസ്റ്റലിലോ ?

അച്ചു: സ്‌കൂളിൽ വിട്ടാൽ മതി. എൻ്റെ സ്‌കൂട്ടി അവിടെയുണ്ട് …

 

അങ്ങനെ ഞാൻ വണ്ടി അവളുടെ സ്‌കൂളിലേക്ക് വിട്ടു. അവിടെയെത്തി അവൾ വണ്ടിയിൽ നിന്നും ഇറങ്ങാൻ നേരം ….

 

ഞാൻ: നീ ഒറ്റയ്ക്ക് വരില്ലെ .. അതോ ഞാൻ വെയിറ്റ് ചെയ്യണോ ?

അച്ചു: ഞാൻ എന്താ ഇള്ളകുട്ടിയാ …

ഞാൻ: അതല്ലടി എല്ലാം കൂടി നിനക്ക് സ്‌കൂട്ടിയിൽ കൊണ്ടുവരാൻ പറ്റോ എന്ന് ….

അച്ചു: ആ  … ഒരു ബാഗിന്റെ പ്രശ്‌നം അല്ലെ ഉള്ളു … അതൊക്കെ ഞാൻ കൊണ്ടുവന്നോളാം ….

ഞാൻ: എന്നാ ശരി … വേഗം പോരെ … ഹോസ്റ്റലിൽ ചെന്ന് കുളിക്കാനും ഡ്രസ്സ് മാറാനും ഒന്നും നിക്കണ്ട. അതൊക്കെ വീട്ടിൽ വന്നിട്ടാകാം ….

അച്ചു: ശരി ഏട്ടാ ….

 

എന്ന് പറഞ്ഞു അവൾ ഇറങ്ങി സ്‌കൂളിലേക്ക് ഗേറ്റ് കടന്നു പോയി. അഞ്ചുപത്തു മിനിട്ടിനു ശേഷം അവൾ സ്‌കൂട്ടി എടുത്തു പുറത്തു വന്നു എനിക്ക് കൈകാണിച്ചു ഹോസ്റ്റലിലേക്ക് പോയി. അതൊരു നിമിഷം നോക്കി നിന്ന് ഞാൻ വണ്ടി വീട്ടിലേക്കു വിട്ടു. പോകുന്ന വഴിക്കു കുഞ്ചുവിന്റെ favorite kitkat caramel flavour വാങ്ങാൻ മറന്നില്ല.

***********************************************************************

തുടരും ……………

***********************************************************************

7 Comments

  1. കർണ്ണൻ

    ❤❤❤❤❤

  2. നിധീഷ്

    ♥️♥️♥️♥️♥️

  3. Next part eppo….?

  4. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set seteyy?

  5. Bro 3 partum ഇന്ന് ആണ് വായിച്ചേ വളരെ നന്നായിട്ട് ഉണ്ട് പിന്നെ 2 പാർട്ട്‌ നല്ല reathyil പേജ് ഉണ്ടായിരുന്നു ഇത്‌ കുറഞ്ഞു പോയിട്ടോ അത് ഉള്ളു ആകെ ഒരു ഇത് പിന്നെ കഥ വായിച്ചിട്ട് നല്ല ഒരു ബാക്ക് ഭാഗം പറയാൻ ഉണ്ട് എന്ന് മനസിലായി നെക്സ്റ്റ് പാർട്ട്‌ നായി കാത്തിരിക്കുന്നു

  6. ? നിതീഷേട്ടൻ ?

    Achu ഏങ്ങനെ അനിയത്തി ആയി

    Achu – mekha – ranjith oru വലിയ flashback കാണുമല്ലോ????? വെയിറ്റിംഗ് ?

Comments are closed.