🔱കരിനാഗം 10🔱 [ചാണക്യൻ] 405

Views : 10889

🔱കരിനാഗം 10🔱

Author : ചാണക്യൻ

[ Previous Part ]

 

(കഥ ഇതുവരെ)

തനിക്ക് മുന്നിൽ പുറം തിരിഞ്ഞു നിൽക്കുന്ന മഹിയെ കണ്ടതും ബൃഹസ്പതിയുടെ ആജ്ഞ അവൾക്ക് ഓർമ വന്നു.

നെഞ്ചു പൊടിയുന്ന വേദനയോടെ അവൾ ഉള്ളം കൈ വിടർത്തി പിടിച്ചപ്പോൾ മൂർച്ചയേറിയ കഠാര അവിടെ പ്രത്യക്ഷപ്പെട്ടു.

അപ്പോഴും അവളുടെ കൈ വല്ലാതെ വിറയ്ക്കുകയായിരുന്നു.

കരിമിഴികൾ കലങ്ങി മറിഞ്ഞു.

കഠാരയുടെ പിടിയിൽ അവൾ ഒന്നു കൂടി ദൃഢമായി പിടിച്ചു.

അതിശക്തയായ അവൾ ഇടറുന്ന പാദങ്ങളോടെ വേച്ചു വീഴുന്ന ഭാവത്തോടെ മുന്നിലേക്ക് നീങ്ങി.

മഹിയുടെ നഗ്നമായ മുതുകിന് പിന്നിലൂടെ വാരിയെല്ലിന് ഉള്ളിലുള്ള ഹൃദയമായിരുന്നു യക്ഷമിയുടെ ലക്ഷ്യം.

മാതംഗിയുടെയും ബൃഹസ്പതിയുടെയും വാക്കുകൾ അശരീരി പോലെ കാതിൽ വീണ്ടും കേട്ടു തുടങ്ങിയതും ആസ്വസ്ഥതയോടെ അവൾ കണ്ണുകൾ ഇമ ചിമ്മി തുറന്നു.

തല പൊട്ടി പുളയുന്ന വേദനയോടെ നിറഞ്ഞൊഴുകിയ നീർ കണങ്ങൾ കാഴ്ച്ചക്ക് മങ്ങൽ ഏൽപ്പിച്ചതും യക്ഷമിയുടെ കയ്യിലുള്ള കഠാര മഹിക്ക് നേരെ ദ്രുത ഗതിയിൽ ഉയർന്നു താഴ്ന്നു.

അതോടൊപ്പം യക്ഷമിയുടെ വിറയ്ക്കുന്ന അധരങ്ങൾ പതിയെ മന്ത്രിച്ചു.

“സോറി മഹി…… ഐ ലവ് യൂ ”

 

(തുടരുന്നു)

 

മഹിക്ക് നേരെ ഉയർത്തി പിടിച്ച കഠാരയുമായി യക്ഷമി നടന്നടുത്തു.

പുറം തിരിഞ്ഞു നിൽക്കുന്ന മഹിയുടെ വാരിയെല്ലിനിടയിലേക്ക് തുളച്ചു കയറ്റാൻ പാകത്തിൽ കഠാരയിൽ ദൃഢമായി പിടിച്ചുകൊണ്ടു ശ്വാസം വലിച്ചെടുത്തു.

ഒട്ടും പാഴാക്കാതെ യക്ഷമി നിറഞ്ഞു വരുന്ന കണ്ണുകളെ അവഗണിച്ചു,ചുണ്ടുകൾ കടിച്ചു പിടിച്ചു കഠാര മഹിയുടെ മുതുകിലേക്ക് കുത്തിയിറക്കി.

ആാാാഹ്ഹ്

പ്രാണൻ പോകുന്ന വേദനയിൽ ഞെട്ടിപിടഞ്ഞുകൊണ്ട് മഹി നിലത്തേക്ക് ഊർന്നു വീണു.

മുതുകിൽ നിന്നും രക്തം ചീന്തി.

കമിഴ്ന്നു വീണ മഹി ആയാസപ്പെട്ടുക്കൊണ്ട് പതിയെ തിരിഞ്ഞു നോക്കിയതും പിന്നിലുള്ള ആളെ കണ്ടു ഞെട്ടി.

അവന്റെ കണ്ണുകൾ ചുരുങ്ങി.

യ…. യക്ഷ്…. യക്ഷമി

വിശ്വാസം വരാതെ മഹി തന്റെ അടഞ്ഞു പോകുന്ന കണ്ണുകൾ ചിമ്മി തുറന്നു.

യക്ഷമിയാണ് തന്നെ പിന്നിൽ നിന്നും കുത്തി വീഴ്ത്തിയതെന്ന് മഹിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

മുറിവിൽ നിന്നും രക്തം വാർന്നു പോകുന്തോറും വേദനയോടെ മഹി അലറികരഞ്ഞു.

ഈ കാഴ്ച കണ്ടു നിൽക്കാൻ ത്രാണി ഇല്ലാതെ യക്ഷമിയും കണ്ണുകൾ പൂട്ടി വച്ചു.
.
.

Recent Stories

The Author

ചാണക്യൻ

35 Comments

Add a Comment
 1. മോനെ ഇപ്പോൾ ആണ് വായിച്ചത്…അടിപൊളി… ❤❤❤❤

 2. ❤️

 3. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത്
  അതു പോലെ കൊറേ കാത്തിരിക്കെർന്നു ഈ വഴികിയാലും post ആകിയല്ലോ

  കണ്ണിനു വയ്യ എന്നു പറഞ്ഞു എന്ത് പറ്റിയത് ആണ് അതു മാറിയിട്ടു എഴുതി post ആക്കിയാൽ മതി കാത്തിരിക്കം bro

  അസുഖം മാറി എഴുതി തുടങ്ങിയാൽ മതി

 4. കൈലാസനാഥൻ

  മാതംഗിയുടേയും ബൃഹസ്പതിയുടേയും നിർദ്ദേശക്കാൽ യക്ഷമി മഹിയെ കൊല്ലാൻ ശ്രമിക്കുന്നതും ആ കഠാര കണ്ട് മഹി ഇഷ്ടപ്പെടുന്നതും അവന് അവൾ കൊടുക്കുന്ന രംഗങ്ങൾ ഒക്കെ ഉദ്വേഗജനകവും മനോഹരമായിരുന്നു.

  യക്ഷമിയുടെ നാഗരൂപം ദർശിച്ച മഹിയുടെ അവസ്ഥയും ആ രംഗങ്ങൾ അവനിൽ നിന്നും മായിച്ചു കളയുന്നതും പൗർണമിയിൽ പുറത്തിറങ്ങിയ യക്ഷമിയുടെ ശരീരം പൊളളലേറ്റതും നാഗരൂപത്തിൽ കഷ്ടത അനുഭവിക്കുന്നതും ഒക്കെ മനസ്സിൽ കാണുവാൻ പറ്റി എന്നതാണ് വാസ്തവം.

  പശ്ചിമഘട്ട മലനിരയിൽ കരിനാഗങ്ങളുടെ ആവാസസ്ഥലത്ത് വാമിഖ കൊണ്ട് ചെല്ലുന്ന അലോക് ആണോ യഥാർത്ഥ രാജകുമാരൻ അതോ അവർ തെറ്റിദ്ധരക്കപ്പെട്ടതോ , മഹിയും യക്ഷമിയും ഡൽഹിയിലേക്കുള്ള കാർ യാത്രയ്ക്കിടയിൽ അവൾക്ക് മാതംഗിയുടെ ആജ്ഞ കിട്ടുന്നതും അവൾ വീണ്ടും നാഗരൂപത്തിലേക്ക് മാറുന്ന ആദ്യപടിയിലെത്തി ആകാംക്ഷയുടെ ഉന്നതിയിൽ നിർത്തി. അവളുടെ യഥാർത്ഥ രൂപം കാർ ഡ്രൈവറും മഹിയും കാണുമോ ? യാത്ര മുടങ്ങുമോ എന്നൊക്കെ അറിയാൻ കാത്തിരിക്കുന്നു. വളരെയധികം ഇഷ്ടമായി സസ്നേഹം
  കൈലാസനാഥൻ

 5. ജിത്ത്

  വായിച്ച് തുടങ്ങിയപ്പോൾ ആദ്യ പേജിൽ ഇത്തിരി കണക്ഷൻ കിട്ടാത്തതു പോലെ തോന്നി.
  പ്രായമായി വരുന്നതിന്റെ മറവിയാവും.
  പിന്നെ എല്ലാം ഓർമ വന്നു

  പിന്നെ നമ്മുടെ തറവാട്ടിൽ വശീകരണ മന്ത്രവും പാതിയിൽ നിൽക്കലാണെന്ന് ഓർമയുണ്ടോ.

  കണ്ണ് ശരിയായിട്ട് അതിനെ ഒന്ന് കൂടി ഒന്ന് തുടരണം

 6. ജിത്ത്

  വായിച്ച് തുടങ്ങിയപ്പോൾ ആദ്യ പേജിൽ ഇത്തിരി കണക്ഷൻ കിട്ടാത്തതു പോലെ തോന്നി.
  പ്രായമായി വരുന്നതിന്റെ മറവിയാവും.
  പിന്നെ എല്ലാം ഓർമ വന്നു

 7. കണ്ണിന്റെ പ്രശ്നം കാരണം ഇനിയും ഒരുപാട്‌ ലേറ്റ് ആകും എന്നാണ് കരുതിയത്… ഇപ്പോൾ കണ്ണിന് എങ്ങനെയുണ്ട്…?

  ഈ part വായിക്കാൻ തുടങ്ങിയപ്പോൾ ആദ്യം ഞാൻ കരുതിയത് പഴയതെല്ലാം ഞാൻ മറന്ന് പോയിട്ടുണ്ടാകുമെന്നും – ഞാൻ confuse ആകുമെന്നുമാണ്… പക്ഷേ ഭാഗ്യത്തിന്‌ അങ്ങനെ സംഭവിച്ചില്ല. കഥ വായിച്ച് തുടങ്ങിയതും കഴിഞ്ഞ part story എല്ലാം എന്റെ ഓര്‍മയില്‍ ഓടിയെത്തി… എന്തായാലും കഴിഞ്ഞ parts ഒക്കെ ഇതുവരെ മറന്നിട്ടില്ല.

  കഥ ഒരുപാട്‌ മുന്നോട്ട് നീങ്ങിയാല്ലെങ്കിലും കഥ വളരെ നന്നായിരുന്നു. യക്ഷമിയുടെ നാഗ രൂപത്തെ കണ്ട മഹിയുടെ മനസില്‍ നിന്നും ആ ഓര്‍മകളേ മാറ്റാന്‍ യക്ഷമി ശ്രമിച്ചെങ്കിലും ഒരു സ്വപ്നം പോലെ ആ സംഭവത്തെ അവന്‍ ഓര്‍ക്കുക തന്നെ ചെയ്തു….

  അലോക് ശെരിക്കും ആരാണെന്ന് അറിയാൻ, മഹി കേരളത്തിൽ വന്ന ശേഷം എന്ത് സംഭവിക്കുമെന്ന് അറിയാൻ, ഉടനടി മടങ്ങി വരാനുള്ള യക്ഷമിയുടെ അമ്മയുടെ ആജ്ഞയെ യക്ഷമി അനുസരിക്കും ഇല്ലയോ എന്നറിയാന്‍ — അങ്ങനെ ഒരുപാട്‌ കാര്യങ്ങൾ അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു.

  സ്നേഹത്തോടെ ♥️❤️♥️

 8. ചാണക്യൻ

  Thankyou bro ❤️❤️

 9. അസുഖം എല്ലാം മാറിയിട്ട് വരൂ we will wait…. ❤ important health തന്നെ ✌

  1. ചാണക്യൻ

   Ippo shariyayi varunnund bro 🤗
   Marunn und…
   Kadha vaayichathin othiri sneham
   Thankyou ❤️❤️

 10. 🌷🌷

  1. ചാണക്യൻ

   ❤️❤️

 11. പേജ് കുറവാണെങ്കിലും നന്നായിട്ടുണ്ട്

  1. ചാണക്യൻ

   Thankyou bro ❤️❤️
   Adutha thavana page set akkam 👍

 12. എന്റെ മഹി വന്നു nannayiru

  1. ചാണക്യൻ

   Saghaave 😍
   Thankyou ❤️❤️

 13. ചാണക്യൻ ചേട്ടോ കണ്ണിനു എന്തു പറ്റിയതാ…. കാത്തിരുന്ന് കാത്തിരുന്നു ഞങ്ങളുടെ കണ്ണിന്റെ പണിയും കഴിഞ്ഞു …. ബ്രോ ഇനി വല്ലാതെ വഴുകാതെ അടുത്ത ഭാഗം വേഗം വിടണേ…വൈറ്റിംഗിലാണ് … വേറൊരു ബ്രോ നല്ലൊരു കഥ പകുതിയാക്കി ….ആകാംക്ഷയിൽ തള്ളി വിട്ടു എങ്ങോട്ടോ പോയി … താങ്കളും അങ്ങിനെ പോയിന്നു കരുതി … കട്ട വെയ്റ്റിംഗ് ഫോർ അടുത്ത ഭാഗം ….

  1. ചാണക്യൻ

   Pdf kadha vaayana kaaranam kanninu dryness aayi broo…
   Pinne ezhuthanjm vaayikkanum onnum pattunnillayirunnu
   Dr ne kaanichu
   Ippo marunn und.
   M
   Kadha drop cheythittillaltto
   Pathiye ezhuthi thudanganam
   Ente kadhakk kaathirunnathinj orupad sneham😍
   Thankyou ❤️❤️

 14. വിനോദ് കുമാർ ജി ❤

  ❤❤❤❤❤

  1. ചാണക്യൻ

   ❤️❤️

 15. wellcome back brother nannayttund ee partum aarogyam okke nokki fully recover ayathinu sesham ittal mathi adutha part take care bro adutha partinay aakamshayode kathirikkam
  with love

  1. ചാണക്യൻ

   Sidharth broo 🤗
   Othiri santhosham ketto kadha vaayichathin 😍
   Kannu shariayyi varunnund
   Aarogym okke sradhikkinundtto
   Veendum kandu muttiyathil santhosham
   Thankyou bro ❤️❤️

 16. അൽ കുട്ടൂസ്

  ചാണക്യാ
  വശീകരണ മന്ത്രം എന്തായി
  അടുത്ത് കാണുമെന്ന് പ്രതീക്ഷിക്കുന്നു

  1. ചാണക്യൻ

   Ezhuthi thudanganam broo..
   Adhikam vaikathe varum ketto 🤗
   Thankyou ❤️❤️

 17. Adipoli brooo

  1. ചാണക്യൻ

   Thankyou bro ❤️❤️

 18. 😻😻😻

  1. ചാണക്യൻ

   ❤️❤️

 19. ചാണക്യൻ ബ്രോ kk il ഉള്ള വാശികരണമന്ത്രം ബാക്കി ഉണ്ടോ അതോ നിർത്തിയോ?

  1. ചാണക്യൻ

   Pathiye ezhuthi thudanganam broo…. Nirthiyittillatto
   Thankyou ❤️❤️

 20. Ippol എല്ലാം ok ആയെന്നു വിശ്വസിക്കുന്നു….കഥ അപ്പുറത്ത് ഉണ്ട്.. ഇനി അതും pratheekshikkamallo അല്ലെ

  1. ചാണക്യൻ

   Ellam ok aayi varunnund rajeev bro…. Appuratje kadhayum payye thudnaganam 🤗
   Thankyou ❤️❤️

 21. Super 💕💕💕💕

  1. ചാണക്യൻ

   Thankyou bro ❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com