സഖിയെ തേടി…🥀1[മഞ്ഞ് പെണ്ണ്] 122

Views : 6839

സഖിയെ തേടി…🥀1

Author : മഞ്ഞ് പെണ്ണ്

 

“അമ്മാ ഞാൻ അമ്മായിന്റെ വീട്ടിൽ പോവാണേ..” പറഞ്ഞ് തീർന്നതും പാവാടയും പൊക്കി പിടിച്ച് പാടവരമ്പത്തു കൂടെ അവൾ ഓടാൻ തുടങ്ങിയിരുന്നു…

 

 

“ദേ പെണ്ണേ പോവുന്നത് ഒക്കെ കൊള്ളാം സന്ധ്യക്ക് ആണ് ഈ പടി ചവിട്ടുന്നതെങ്കിൽ നല്ല നാല് പെട വെച്ച് തരും ഞാൻ ചന്തിക്ക്…” ഇറയത്തേക്ക് വന്ന് അമ്മ പറഞ്ഞതും നാവ് പുറത്തേക്ക് ഇട്ട് കോക്രി കാണിച്ച് കൊണ്ടവൾ വേഗത്തിൽ ഓടി…

 

 

“ഈ കുറുമ്പി പെണ്ണിനെ കൊണ്ട്…”സ്വയം ചിരിച്ച് നെറ്റിയിൽ ഒന്ന് അടിച്ച് കൊണ്ട് അമ്മ അകത്തേക്ക് കയറി…

 

 

“പൂയ്….. ഡി *ആമി*…. നീ ഇതെങ്ങോട്ടാ ഈ ഓടി ചാടി…”തോടിന്റെ ഓരത്ത് ഇരുന്നിരുന്ന ഗൗരി അവളോട് ഉച്ചത്തിൽ ചോദിച്ചതും ആമി ഒന്ന് ഇളിച്ച് കൊടുത്തു..

 

 

“ഞാൻ അമ്മായിന്റെ വീട്ടിൽ ഒന്ന് പോയി വരാം എന്ന് കരുതി… നീ വരുന്നോ…??”

 

 

“ഉയ്യോ ഞാനില്ല… നീ അവിടെ ചെന്നാൽ സന്ധ്യ മയങ്ങും എത്താൻ ഞാൻ ചൂണ്ട ഇട്ടിട്ടുണ്ട് ഇപ്പൊ മീൻ കിട്ടും…”

 

 

“ഓഹ് ഇത്തിരി പോന്ന വരാലിനേ കിട്ടിയിട്ട് നീ അതിനെ കറി വെച്ച് തിന്നുകയല്ലേ?? ചുമ്മാ അതിങ്ങളെ എന്തിനാടി കുരുട്ടേ കൊല്ലുന്നേ…. ഇങ്ങ് വാടി തെക്കേ വളപ്പിൽ നല്ല മുഴുത്ത ചാമ്പങ്ങ ഉണ്ട് ഉപ്പും മുളകും തേച്ച് ഒരു പിടി പിടിച്ചാൽ…” വായിൽ വെള്ളം വെച്ച് ആമി പറഞ്ഞതും ഗൗരിക്കും കൊതി തോന്നി മറ്റൊന്നും ചിന്തിക്കാതെ മുള കൊണ്ട് അവൾ ഉണ്ടാക്കിയ ചൂണ്ട പൊന്തക്കാട്ടിൽ ഒളിപ്പിച്ച് വെച്ച് അവൾ ഇട്ട ഡ്രെസ്സിലെ പൊടി തട്ടി എണീറ്റു…

 

 

“ന്നാ ബാ പൂവാം..” രണ്ടും കൂടെ തോളത്ത് കയ്യും ഇട്ട് വഴിയിൽ പോവുന്നവരുടേയും ജോലി ചെയ്യുന്നവരുടെയും കുറ്റം പറഞ്ഞ് അവസാനം തറവാട്ടിൽ ചെന്നെത്തി… ഗേറ്റ് തള്ളി തുറന്ന് മുറ്റത്തേക്ക് കയറിയതും നല്ല നെയ്യപ്പത്തിന്റെ മണം മൂക്കിലേക്ക് കയറി… രണ്ടും മുഖത്തോട് മുഖം നോക്കി മരണപ്പാച്ചിൽ ആയിരുന്നു ഉള്ളിലേക്ക്…

 

 

ഓടി ചെന്ന് കോരിയെടുത്ത നെയ്യപ്പം കയ്യിൽ എടുക്കാൻ നിന്നതും ചട്ടകം കൊണ്ട് കയ്യിൽ ആഞ്ഞ് ഒരടി കിട്ടി…

 

 

“രണ്ടിനും ഞാൻ നല്ലത് പോലെ തരും നോക്കിക്കോ ന്നാ ഇത് തിന്നാൽ മതി അതേയ് ഇന്ന് വിരുന്നുകാർ ഉണ്ട് അവർക്കാ…” അടുപ്പിൽ ഇരുന്ന് വേവുന്ന നെയ്യപ്പം തിരിച്ച് ഇട്ടു കൊടുത്ത് കൊണ്ട് അമ്മായി അവർക്ക് നേരെ വേറൊരു പത്രത്തിൽ ഇട്ട് വെച്ച കുറച്ച് പലഹാരം കൊടുത്തു..

Recent Stories

The Author

VECTOR

22 Comments

 1. വായിച്ചിട്ടില്ല യെങ്കിലും ഒരു കമന്റും ലൈകും തരുന്നു
  വായിക്കാം ക്ലാസ് ഉള്ളോണ്ടാണ് എക്സാം വരുന്നത്കൊണ്ടും

  1. 😍😍😍😍😍😍😍😍😍😍
   എനിക്കും exam ആയിരുന്നു

 2. തൃശ്ശൂർക്കാരൻ 🖤

  ❤️🖤❤️🖤ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ 😇

 3. നൈസ്… പെട്ടന്ന് പോണോട്ടെ ബാക്കി…

  1. അയച്ചിട്ടുണ്ട് ❤❤❤

 4. അടുത്ത പാർട്ട് പോരട്ടെ

  1. Thanks ❤
   അയച്ചു 🖤🖤

 5. 😈കൈപ്പുഴ കുഞ്ഞാപ്പൻ 😈

  nalla kadha 💞💌😁

  waiting for part 2

  1. Thanks🖤❤

  1. 💜💜❤🖤🖤❤❤💜❤❤

 6. അടിപൊളി..❤❤❤❤

  1. ❤❤❤❤❤

  1. 💜❤❤❤❤❤❤

 7. 🙏🙏👍👍

  1. ഇതെന്താ പുതിയ ഒരു ഏർപാട് 🙄🙄

   1. കഥ വായിച്ചു..ishtapettu..comment ഇട്ടു..athil എന്ത് പുതുമ 🙄🙄

    1. ഇത്ര പെട്ടന്നോ 😂😂😂😂

     ഫസ്റ്റ് അടിച്ചത് കണ്ടു ചോദിച്ചതാണ് 🏃🏃

     1. ഞാന്‍ വായിച്ചിട്ടു ആണ് comment ഇട്ടതു..ആരെങ്കിലും first adikkatte എന്ന് കരുതി കാത്തിരുന്നു…അവസാനം njan തന്നെ first comment ഇട്ടു

  2. 🖤🖤🖤🖤🖤🖤🖤💜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com