സഖിയെ തേടി…🥀1[മഞ്ഞ് പെണ്ണ്] 122

Views : 6926

കളി പറഞ്ഞ് ചിരിച്ച് സംസാരിക്കുന്ന രണ്ടുപേരെയും നോക്കി കൊണ്ടവൾ നെയ്യപ്പം വായിൽ വെച്ചു…

 

 

“ഡീ അവൾക്ക് സുധിയേട്ടനെ ഒരു കണ്ണ് ഉണ്ടോ…?? എങ്കി ഞാൻ അവളുടെ കണ്ണ് കുത്തി പൊട്ടിക്കും…”കയ്യിലിരുന്ന പലഹാരം കടിച്ച് ചവച്ച് കൊണ്ട് ആമി പറഞ്ഞതും ഗൗരി അവളുടെ കയ്യിന് ഒരു തട്ട് കൊടുത്തു..

 

 

“ചുമ്മാ ഓരോന്ന് പറയല്ലേ പെണ്ണേ.. അവിടെ മുംബയിൽ ഒക്കെ ഇങ്ങനെയാ… പിന്നെ നിനക്ക് നിന്റെ പ്രണയത്തിൽ വിശ്വാസം ഇല്ലേ…” അവസാനം ഗൗരി പറഞ്ഞത് കേട്ടതും കവിളുകളിൽ ചുവപ്പ് രാശി പടർന്നു…അന്നത്തെ മധുരമുള്ള ദിവസത്തേക്ക് ഒരു എത്തിനോട്ടം നടത്തി കൊണ്ടവൾ സുധിയെ പ്രണയത്തോടെ നോക്കി…

 

 

____________________________❤️

 

 

“ആമിക്കുട്ടി.. ന്നാ അമ്മായിന്റെ കുട്ടി മുകളിലേക്ക് ചെല്ല്.. ചെന്ന് ഭാവി ഭർത്താവിനോട് സംസാരിക്ക്.. അവൻ ഒറ്റക്കാ മുറിയിൽ ബാക്കി എല്ലാവരും വളപ്പിലെ ചാമ്പങ്ങ മരത്തിന് ചോട്ടിലാ…”ഒരു സ്റ്റീൽ ഗ്ലാസിൽ വെള്ളം കൊടുത്തു കൊണ്ട് അമ്മായി ആമിയെ മുകളിലേക്ക് പറഞ്ഞ് വിട്ടതും തുള്ളി ചാടി കൊണ്ടവൾ മുകളിലേക്ക് കയറി…

 

 

മുറി തുറക്കും മുന്നേ അടക്കി പിടിച്ച നിശ്വാസം കേട്ടതും അവൾ വാതിൽ പഴുതിലൂടെ ഉള്ളിലേക്ക് നോക്കി… സുധിയുടെ തോളിൽ ചാഞ്ഞ് അവന്റെ ചുണ്ടോട് ചുണ്ട് ചേർത്ത് ഇരിക്കുന്ന മീര!!! അവളുടെ അരക്ക് മുകളിൽ കുസൃതി കാട്ടി തന്റെ പ്രാണന്റെ കൈകൾ…!! കയ്യിൽ കരുതിയ വെള്ളം നിലത്തേക്ക് തെന്നി വീഴും എന്ന് പേടിച്ച് കയ്യിൽ മുറുകെ പിടിച്ച് കൊണ്ട് ഒരു കൈ വായിൽ പിടിച്ച് കൊണ്ടവൾ മെല്ലെ താഴേക്ക് ഇറങ്ങി…

 

 

“താനൊരു കോമാളി മാത്രം ആയിരുന്നു സുധിയേട്ടന്… അല്ലെങ്കിലും താൻ മണ്ടിയാണ്… വെറും ഒരു തലോടൽ കൊണ്ട് ആയുഷ്ക്കാലം മുഴുവൻ ഒരുവന്റെ കീഴിൽ മാത്രമെന്ന് നിനച്ച വെറും പൊട്ടി…!!!ഇല്ല എനിക്ക് വിട്ട് കളയാൻ പറ്റില്ല എന്റെ ഏട്ടനെ ജീവനേക്കാൾ ഏറെ സ്നേഹിച്ച് പോയില്ലേ ഞാൻ ദേവ്യേ…” കണ്ണുകൾ പെയ്ത് കൊണ്ടിരുന്നു… ഹൃദയം ചില്ല് കഷ്ണം കൊണ്ട് ആരോ കുത്തി മുറിവാക്കും പോലെ വിങ്ങി പൊട്ടി…

 

 

മേശയിൽ ഗ്ലാസ്‌ വെച്ച് കൊണ്ടവൾ വീട്ടിലേക്ക് ഓടി… പിറകെ തന്നെയും വിളിച്ച് ഓടി വരുന്ന ഗൗരിയെ പോലും നോക്കാതെ വേഗത്തിൽ ഓടി…!!

 

 

“ഡീ കുഞ്ഞാവ എന്തേ…??” ജോലി കഴിഞ്ഞ് ഫ്രഷ് ആയി ഭക്ഷണം കഴിക്കാൻ ഇരിക്കുകയായിരുന്ന മണികണ്ഠൻ തന്റെ ഭാര്യയോട് ചോദിച്ചു…

Recent Stories

The Author

VECTOR

22 Comments

  1. വായിച്ചിട്ടില്ല യെങ്കിലും ഒരു കമന്റും ലൈകും തരുന്നു
    വായിക്കാം ക്ലാസ് ഉള്ളോണ്ടാണ് എക്സാം വരുന്നത്കൊണ്ടും

    1. 😍😍😍😍😍😍😍😍😍😍
      എനിക്കും exam ആയിരുന്നു

  2. തൃശ്ശൂർക്കാരൻ 🖤

    ❤️🖤❤️🖤ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ 😇

  3. നൈസ്… പെട്ടന്ന് പോണോട്ടെ ബാക്കി…

    1. അയച്ചിട്ടുണ്ട് ❤❤❤

  4. അടുത്ത പാർട്ട് പോരട്ടെ

    1. Thanks ❤
      അയച്ചു 🖤🖤

  5. 😈കൈപ്പുഴ കുഞ്ഞാപ്പൻ 😈

    nalla kadha 💞💌😁

    waiting for part 2

    1. Thanks🖤❤

    1. 💜💜❤🖤🖤❤❤💜❤❤

  6. അടിപൊളി..❤❤❤❤

    1. ❤❤❤❤❤

    1. 💜❤❤❤❤❤❤

  7. 🙏🙏👍👍

    1. ഇതെന്താ പുതിയ ഒരു ഏർപാട് 🙄🙄

      1. കഥ വായിച്ചു..ishtapettu..comment ഇട്ടു..athil എന്ത് പുതുമ 🙄🙄

        1. ഇത്ര പെട്ടന്നോ 😂😂😂😂

          ഫസ്റ്റ് അടിച്ചത് കണ്ടു ചോദിച്ചതാണ് 🏃🏃

          1. ഞാന്‍ വായിച്ചിട്ടു ആണ് comment ഇട്ടതു..ആരെങ്കിലും first adikkatte എന്ന് കരുതി കാത്തിരുന്നു…അവസാനം njan തന്നെ first comment ഇട്ടു

    2. 🖤🖤🖤🖤🖤🖤🖤💜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com