നാമം ഇല്ലാത്തവൾ [വേടൻ] 190

Views : 13707

നാമം ഇല്ലാത്തവൾ

Author : വേടൻ

 

ഈ സ്റ്റോറി വെറുതെ ഇരുന്നപ്പോ എഴുതിയ ഒന്നാണ് അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും പ്രതീക്ഷിച്ചു വയ്ക്കണ്ട.. പിന്നെ കഥക്ക് ഉള്ള അഭിപ്രായം നല്ലതായാലും തെറിയായാലും എഴുതി അറിയിക്കുക.. അപ്പോ ഇത്രേയൊക്കെ ഉള്ളൂ… കഥയിലേക്ക് കടക്കാം..

 

 

” നാമം ഇല്ലാത്തവൾ “

×××××××××××××××××××××××××××××

 

 

:എടി പെണ്ണെ കിടന്നു ഉറങ്ങൻ നോക്കിക്കേ, സമയം ദേ 10 ആകുന്നു. മതി കളിച്ചത്..

:ഒന്ന് പോയെ അമ്മ, ഞാൻ എന്റെ അപ്പയോട് കൂടെ അല്ലെ കിടക്കുന്നെ അമ്മക് എന്നാ ഇപ്പോ. അപ്പ ഈ അമ്മക് അസൂയ ആ….

:ഡി എന്റെ കൊച്ചിനെ വല്ലതും പറഞ്ഞാൽ ഉണ്ടലും അഹ്… അപ്പന്റെ പൊന്ന് കിടന്നോടാ…

: ഓ ഇപ്പോ അങ്ങനെ ആയി അല്ലെ ആയിക്കോട്ടെ, ഇനി കെട്ടിപിടിച്ചു കിടക്കാൻ വയ്യേ. അപ്പോ കാണിച്ച തരാം, അഹ് ഹ അല്ലപിന്നെ..
(പെണ്ണ് പിണങ്ങി അല്ലോ ദൈവമേ )

:മോളെ നീ അങ്ങനെ കടുത്ത തീരുമാനം ഒന്നും എടുക്കല്ലേ.. എനിക്ക് ഒരുപാട് പ്ലാൻസ് ഉള്ളതാ. ( അവളുടെ ഇടുപ്പിൽ ഒന്ന് നുള്ളിക്കൊണ്ട് പറഞ്ഞു )

:ചീ എന്തോന്നാ മനുഷ്യ കൊച്ചിന്റെ മുന്നിൽ വച്ചാണോ ഇങ്ങനെ ഒക്കെ..

: ഓ….കൊച്ചു മുൻപിൽ ഉണ്ടന്ന് പറഞ്ഞു പ്രണയിക്കാതെ ഇരിക്കുന്ന 2 എണ്ണം.. നിങ്ങടെ റൊമാൻസ് കണ്ട് കണ്ട് ഇതൊക്കെ ശീലം ആയി എന്റെ അമ്മക്കുട്ടി…

:ദേ പെണ്ണെ നിനക്ക് കുറച്ചു കുടുന്നുണ്ടെ..

: രണ്ടും ഇവിടെ കിടന്നോ. എനിക്ക് വയ്യ അമ്മയുടേം മോളുടേം ഇടയിൽ കിടന്നു ചാകാൻ ഞാൻ പോണേ….

: ഏട്ടാ………… ഒരു നീട്ടിവിളി

(ഞാൻ എണ്ണിറ്റതുപോലെ തന്നെ വന്നു കിടന്നു..)

മീനു :അപ്പാ .. അപ്പ എന്തിനാ ഈ ഡോക്ടറെ പ്രമിച്ചേ വേറെ ആരേം കിട്ടിയിലായിരുന്നോ…

:അതെന്താടി എന്റെ കെട്ടിയോൾക്ക് ഒരു കുഴപ്പം…. അവള് ഈ അപ്പയുടെ സുന്ദരി അല്ലെ…

ആമി :മതി സോപ്പിട്ടത്,, കിടന്നേ നാളെ എനിക്ക് ഡ്യൂട്ടി ഉള്ളതാ..

മീനു : കണ്ടോ അപ്പാ ഇതാ ഞാൻ പറഞ്ഞെ., മൂഷട്ടാ…..!
രണ്ടും അപ്പനും അമ്മയും ആണെന്ന് പറയാൻ തന്നെ എനിക്ക് ചമ്മലാ…

ആമി : നീ പോടീ പെണ്ണെ, ഞാൻ എന്റെ കെട്ട്യോൻ ഓട് പലതും പറയും.. പിന്നെ നിനക്ക് എന്തിനാ ചമ്മൽ, എന്താടി ഞങ്ങൾ ക്ക് ഒരു കുറവ് ഏഹ്..

മീനു : ഒരു കുറവും ഇല്ല,, പുതിയ സ്കൂൾ ആയത് കാരണം ഞാൻ എല്ലാർക്കും ഉത്തരം കൊടുത്ത് കൊടുത്ത് മടുത്തുന്നു എന്ന് പറഞ്ഞാൽ മതിയല്ലോ…

: (പകുതി ഉറക്കത്തിൽ നിന്ന് ഞാൻ ചോദിച്ചു ) എന്താടാ എന്റെ പൊന്നിന് പറ്റിയെ അത് പറ ആദ്യം .

മീനു :സ്കൂൾ മീറ്റിങ് വന്നപ്പോ ഉഷ മിസ്സ്‌ ചോദിക്കുവാ, ഏട്ടനും ഏട്ടത്തി ഉം ആണോ എന്ന്.. അവരേം കുറ്റം പറയാൻ ഒക്കില്ല രണ്ടും നവ ദമ്പതികളെ പോലെ അല്ലെ നടക്കുന്നേ…

ആമി : എന്നിട്ട് നീ എന്ത് പറഞ്ഞു അവരോട്.

മീനു : ഹ ഹ ഹാ ഞാൻ പറഞ്ഞു അത് ഏട്ടനും ചേച്ചിയും ആണ് എന്ന്. ചേച്ചിയുടെ കല്യാണം കഴിഞ്ഞെന്നും. ഏട്ടന് തേപ്പ് കിടിയത് കൊണ്ട് കല്യാണം വേണ്ടന് പറഞ്ഞു നടപ്പാ എന്ന്…

: എടി നീ എന്തിനാ മോളെ അങ്ങനെ പറഞ്ഞെ ശേ…. ഞാൻ ഇനി അവരുടെ ഒക്കെ മുഖത്തു എങ്ങനെ നോക്കും.

ആമി : അത് നന്നായി പോയി. നിങ്ങളോട് ഞാൻ എത്ര ആയി പറയുന്നു ആ തടി ഒക്കെ ഒന്ന് വെട്ടി നിർത്താൻ….എന്നിട്ട് പറയെടി മോളെ മിസ്സ്‌ എന്ത് പറഞ്ഞു…
(ഓ അവളുടെ ഒരു ആവേശം)

Recent Stories

The Author

വേടൻ

13 Comments

Add a Comment
 1. Prathi… Upload akamo Full story azhuthi theernittu plss………

 2. ᴹᴿℝ𝕚𝕡𝕡𝕖𝕣

  അടുത്ത പാർട്ടിനു വെയിറ്റിംഗ്

 3. നിധീഷ്

  ❤❤❤❤

 4. ബാക്കി കാത്തിരിക്കുന്നു….

  കമൻ്റ് ഇട്ടാൽ replay ഇടനെ…

  Kk അടുത്ത ഭാഗം എന്ന് വരും.date parayamo

  1. അതെ ചേട്ടാ,
   ഞാൻ Kk story read akiyatha…

   മീനു – മക്കൾ
   ആമി – wife
   മീരു ?

   1. മീരുന്നു അവൻ സ്നേഹത്തോടെ വിളിക്കുന്നതാ ഭായി..

  2. ബ്രോ എഴുതി തുടങ്ങിട്ട് പോലും ഇല്ല അത് കൊണ്ട് ഡേറ്റ് പറയാൻ കഴിയില്ല nxt month കാണും ❤️❤️

   1. anyway waiting for the next on kk 💖🌟

 5. Superb.veendum thudaruka

 6. Bro backi eppola kk eea😍❤️😍😍❤️

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com