നാമം ഇല്ലാത്തവൾ [വേടൻ] 203

Views : 15589

 

അഹ് തീർന്ന്…. അല്ല ഈ മലരൻ പോയില്ലായിരുന്നോ…?? ആ ഫോം തന്ന നാറിയാണ്

ആല്ലേൽ തന്നെ ബില്ല് കൊടുക്കാൻ ഇവനാര് ബിൽലാദനോ….!

 

” ഇങ്ങ് തന്നെ നോക്കട്ടെ ”

 

എന്നും പറഞ്ഞു ഏട്ടത്തി ആ പേപ്പർ കൈയിൽ നിന്ന് വാങ്ങിയതേ…

 

” ഈശ്വരാ… ”

 

നെഞ്ചത്ത് കൈവെച്ചുപോയി പാവം

 

 

” എന്നാടി… എന്നാന്നു… ”

 

 

ഏട്ടൻ ഏട്ടത്തിയെ കുലിക്കി വിളിച്ചു.. അമ്പരന്ന മുഖത്തോടെ കൈയിലെ പേപ്പർ മാത്രം ഏട്ടന് നേരെ നീട്ടി അവിടേം ഇത് തന്നെ അവസ്ഥ

അപ്പോളേക്കും വന്നവർ പോയി നാട്ടുകാർ കുടി.. അത് പിന്നെ അങ്ങനെ ആണല്ലോ മറ്റുള്ളവരുടെ വീട്ടിൽ എന്ത് നടക്കുന്നു എന്നറിഞ്ഞില്ലെങ്കിൽ ഒരു സമാധാനവും അവർക്ക് കിട്ടുകേല..

 

 

” ഇതാരുടെ വണ്ടിയാ അജി.. ”

 

 

രമണി ചേച്ചിയാണ്… ഇതറിഞ്ഞിട്ട് വേണം പെണ്ണുമ്പുള്ളക്ക് തൊഴിലുറപ്പില് പോയി ഡീറ്റെയിൽസ് കൊടുക്കാൻ. പണ്ട് പത്തിലോ മറ്റോ പഠിക്കുമ്പോ സുകുമാരൻ ചേട്ടന്റെ കടയിൽ നിന്ന് കോല് മുട്ടായി വാങ്ങി കഴിച്ചോണ്ട് വന്ന ഞാൻ സിഗരറ്റ് വലിച്ചെന്ന് വീട്ടിൽ പറഞ്ഞ മോന്റെ മോളാണ് നമ്മടെ രമണി ചേച്ചി… ദൈവമേ ചേച്ചിക്ക് നല്ലത് മാത്രം വരുത്തണേ…….

 

 

” ഇവന്റെയാ ചേച്ചി… ”

 

ഏട്ടൻ അതും പറഞ്ഞു എന്നെ മാറ്റി നിർത്തി കൂടെ ഏട്ടത്തിയും

Recent Stories

The Author

വേടൻ

13 Comments

  1. Prathi… Upload akamo Full story azhuthi theernittu plss………

  2. ᴹᴿℝ𝕚𝕡𝕡𝕖𝕣

    അടുത്ത പാർട്ടിനു വെയിറ്റിംഗ്

  3. നിധീഷ്

    ❤❤❤❤

  4. ബാക്കി കാത്തിരിക്കുന്നു….

    കമൻ്റ് ഇട്ടാൽ replay ഇടനെ…

    Kk അടുത്ത ഭാഗം എന്ന് വരും.date parayamo

    1. അതെ ചേട്ടാ,
      ഞാൻ Kk story read akiyatha…

      മീനു – മക്കൾ
      ആമി – wife
      മീരു ?

      1. മീരുന്നു അവൻ സ്നേഹത്തോടെ വിളിക്കുന്നതാ ഭായി..

    2. ബ്രോ എഴുതി തുടങ്ങിട്ട് പോലും ഇല്ല അത് കൊണ്ട് ഡേറ്റ് പറയാൻ കഴിയില്ല nxt month കാണും ❤️❤️

      1. anyway waiting for the next on kk 💖🌟

    3. ❤❤❤

  5. Superb.veendum thudaruka

  6. Bro backi eppola kk eea😍❤️😍😍❤️

  7. nice one…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com