നാമം ഇല്ലാത്തവൾ [വേടൻ] 203

Views : 15658

” ആ പെണ്ണിന് എന്റെ മോനെ ഇഷ്ടയത്കൊണ്ട്… അല്ലേടി മോളെ… ”

 

 

എന്റെ പെട്ടിയിൽ ആണി അടിച്ചുകൊണ്ട് അമ്മ സാരീതലപ്പിൽ കയ്യും തൂത്തു അടുക്കളയിൽ നിന്ന് അഗമനം ആയി

 

 

” പിന്നല്ലാതെ… എന്റെ മോനെ കണ്ടാൽ ആർക്കാ പ്രേമം തോന്നത്തെ… അമ്മേ നമ്മടെ ശരധചേച്ചിടെ മോള് ഇവനെ കെട്ടണം എന്ന് പറഞ്ഞല്ലേ….കിണറ്റിൽ ചാടാൻ പോയെ… ശോ ”

 

 

എന്റെ പെട്ടിയിലെ അവസാന ആണിയും അടിച്ചു രണ്ടും കൂടെ കുട്ടച്ചിരി. അച്ഛൻ ഇല്ല ഇവിടെ അച്ഛനും ഏട്ടനും എങ്ങോട്ടോ പോയതാണ്.. അമ്മയും മരുമോളും കൂടെ എനിക്കെട്ട് വെക്കാൻ ആണെന്ന് അറിഞ്ഞ ഞാൻ നൈസ്യായിട്ട് വലിയാൻ തീരുമാനിച്ചു. അപ്പോളും അവിടെ ചിരി നിന്നില്ല.. ചിരിക്കട്ടെ രണ്ടിന്റേം കൊലച്ചിരി

 

അല്ലേലും മറ്റവൾ എന്തിനാ എന്നെ തിരക്കിയെ… ഇനി ഞാൻ വലിയ സംഭവം ആണെന്ന് ഗായത്രി മുകേന അറിഞ്ഞു വല്ല ഓട്ടോഗ്രാഫ്നും വന്നായിരിക്കും
അങ്ങനെ ഓരോന്ന് ആലോചിച്ചു ഉറങ്ങി പോയി രാവിലെ അമ്മയുടെ വിളിയും കേട്ട് റെഡി ആയി ഞാൻ നേരെ എറണാകുളതെക്കു തിരിച്ചു.. രണ്ടാഴ്ച കഴിഞ്ഞാൽ അച്ഛൻ നടത്തുന്ന സമൂഹവിവാഹം ഉണ്ട് അതിന് വരണം. ഗ്രാമപ്രദേശം ആയതുകൊണ്ട് ഒരു കുട്ടിയെ ഇറക്കിവിടൻ ഉള്ള വക ഒന്നും ഇന്നാട്ടിൽ ഉള്ളവർക്ക് കുറവാ… അതിനായി അച്ഛൻ കണ്ടെത്തിയ വഴിയാണ് ഈ സമൂഹവിവാഹം… നാട്ടിലുള്ളവരുടെ എല്ലാം കെട്ട് നടത്താൻ തന്തക്ക് സമയം ഉണ്ട് ഇവിടെ ഒരുത്തൻ പേര നിറഞ്ഞു നിക്കണ കാര്യം പുള്ളി മറന്നു… ഹമ്… തന്ത ആണത്രേ തന്ത….

 

എറണാകുളത്തെ ഒരു പകൽ

 

പൊട്ടാ….എടാ എണ്ണിക്കാൻ ”

 

ഒരു കുലുക്കിവിളി കേട്ടാണ് ഞാൻ ഉണർന്നത്

 

” ഒന്ന് പോയെ അമ്മേ… കുറച്ചൂടെ… കുറച്ചൂടെ കഴിയട്ടെ…. ”

 

 

” അമ്മ അല്ലേടാ നിന്റെ കാലൻ ആണ്… എണീക്കെടാ പോത്തേ…. ”

 

പറയുന്നതിനൊപ്പം ഒറ്റ ചവിട്ടും ഞാൻ രണ്ട് മലക്കം മറിഞ്ഞു താഴേക്ക്. തലയൊന്നു കുടഞ്ഞു.. എന്തിനാ ഇപ്പോ ആളുകള് പടക്കം പൊട്ടിച്ചേ.. ഇന്ന് വിഷുവാ…

Recent Stories

The Author

വേടൻ

13 Comments

  1. Prathi… Upload akamo Full story azhuthi theernittu plss………

  2. ᴹᴿℝ𝕚𝕡𝕡𝕖𝕣

    അടുത്ത പാർട്ടിനു വെയിറ്റിംഗ്

  3. നിധീഷ്

    ❤❤❤❤

  4. ബാക്കി കാത്തിരിക്കുന്നു….

    കമൻ്റ് ഇട്ടാൽ replay ഇടനെ…

    Kk അടുത്ത ഭാഗം എന്ന് വരും.date parayamo

    1. അതെ ചേട്ടാ,
      ഞാൻ Kk story read akiyatha…

      മീനു – മക്കൾ
      ആമി – wife
      മീരു ?

      1. മീരുന്നു അവൻ സ്നേഹത്തോടെ വിളിക്കുന്നതാ ഭായി..

    2. ബ്രോ എഴുതി തുടങ്ങിട്ട് പോലും ഇല്ല അത് കൊണ്ട് ഡേറ്റ് പറയാൻ കഴിയില്ല nxt month കാണും ❤️❤️

      1. anyway waiting for the next on kk 💖🌟

    3. ❤❤❤

  5. Superb.veendum thudaruka

  6. Bro backi eppola kk eea😍❤️😍😍❤️

  7. nice one…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com