നാമം ഇല്ലാത്തവൾ [വേടൻ] 203

Views : 15658

താലത്തിൽ പുടവയും വേറെ എന്തൊക്കയോയായി എന്റെ നേർക്ക് വരുന്ന അവളെ കണ്ട് എന്റെ കണ്ണ് മിഴിഞു പോയി.. ഏഹ് ഇത്.. ഇതാവളല്ലേ… അതെ… ആ ആ പാൽക്കാരി…

കല്യാണപുടവയിൽ സുന്ദരി എന്നൊന്നും അല്ല അതി സുന്ദരി.
സാരിയിൽ കൂടുതൽ സുന്ദരിയായിട്ടുണ്ട്… അവളെ മൊത്തത്തിൽ നോക്കുന്നതിന് ഇടക്ക് ആ മുഖത്തേക് ഒന്ന് നോക്കിയ ഞാൻ കാണുന്നത്.. എന്നെ നോക്കുന്ന അവളെയാണ്.. ആ മുഖത്ത് അമ്പരപ്പ് വിട്ടമാറീട്ടില്ല … ഞാൻ ഇനി പ്രതികാരം തീർക്കുമോ എന്നായിരിക്കും അതിന്റെ പേടി

ചെറുതായി ആ കൃഷ്ണമണി നിറഞ്ഞിട്ടുണ്ടോ .. ഞാനാണ് അവളുടെ വരൻ എന്നറിഞ്ഞതിൽ ആ മുഖത്തു ഒരമ്പരപ്പ് ഞാൻ കണ്ട് അതിന് അധികം ആയുസ്സ് ഉണ്ടായില്ല തലകുനിഞ്ഞു വരുന്ന അവൾ എന്റെ അരികിൽ എത്തിട്ടും എന്നെ ഒന്ന് നോക്കുനില്ല..

 

” ഹലോ… താൻ ആയിരുന്നോ വധു.. ”

 

ഞാൻ അവളോട് കേൾക്കാൻ പാകത്തിൽ പറഞ്ഞു അവൾ അതെ ഇരുപ്പ്…
.

” ഞാനും ഇന്നലെയാണ് അറിഞ്ഞേ എന്റെ കല്യാണം ആണെന്ന് ”

 

അതിന് അവൾ ഒരു ചിരി തന്നു ആരും കാണാതെ ചുണ്ടിന്റെ കോണിൽ ഒളിപ്പിച്ച ആ ചിരി പെട്ടെന്ന് മാഞ്ഞു

 

” അതെ അവള് വീട്ടിലോട്ട് തന്നാ വരുന്നേ… നീ ഇങ്ങനെ ആക്രാന്തം പിടിക്കാതെ ”

 

ഏട്ടത്തി ആണ്.. ഞാൻ തലച്ചേരിച്ചു ഒന്ന് നോക്കി നിങ്ങൾക് എന്തിന്റെ കേടാ തള്ളേ എന്നൊരു ഭാവത്തോടെ… അതിന് ആക്ഷൻ ഹീറോയിലെ ആ കള്ളുകുടിയൻ ജോജുനോട് കാണിക്കുന്നപോലെ ഒരു ആക്ഷൻ

 

” മുഹൂർത്തം ആയി ദാ…താലി. പിടിക്ക്യ…. ”

എവിടുന്നോ വിളിച്ചുണർത്തിയത് പോലെ തിരുമേനിയുടെ ശബ്ദം ഉയർന്നതും എന്റെ ഉള്ള കാറ്റും പോയി.. അങ്ങനെ കല്യാണം ഒക്കെ നന്നായി തന്നെ കഴിഞ്ഞു.. എല്ലാരും ഒരേ സമയം തന്നെ ആയിരുന്നു കെട്ട്…

കൈപിടിച്ച് തരുന്ന സമയമാണ് ഞാൻ അവളുടെ വീട്ടുകാരെ ശ്രദ്ദിക്കുന്നെ.. പ്രായമായ ഒരച്ഛൻ.. തീരെ വയ്യാ എന്ന് അദ്ദേഹത്തിന്റെ നിൽപ്പിൽ ഉണ്ട്.. ഒരു അമ്മ അതും ഒരു പാവം ആണെന്ന് തോന്നുന്നു ഒരു അനിയത്തി ആള് ഒരു കുറുമ്പിയാണ്… അവളുടെ അച്ഛനും അമ്മയ്ക്കും എന്നോട് സംസാരിക്കാൻ ഒരു മടി… എനിക്ക് ഈ വിവാഹം ഇഷ്ടമായില്ലെങ്കിലോ എന്നോർത്തു കാണും.. അല്ലെങ്കിൽ തങ്ങളുടെ മോളെ ആ വീട്ടിൽ ഇട്ട് നരകിപ്പികുവോ എന്നൊരു തോന്നൽ കാണും.. ഈ സമയങ്ങളിൽ അവൾ എന്നോടോ ഞാൻ അവളോടൊ ഒന്നും മിണ്ടില്ല.. അമ്മയെ കെട്ടിപിടിച്ചു കരയുന്ന അവളുടെ അടുത്തേക്ക് ഞാൻ ചെന്നു അവൾ കരച്ചില് തന്നെ.. ആ മാതാപിതാക്കളുടെ മുഖത്ത് എന്നോട് തങ്ങളുടെ മകളെ നോക്കിക്കോളാണെ എന്നോട് അഭ്യർത്ഥന ഉണ്ടെനെനിക് തോന്നി

Recent Stories

The Author

വേടൻ

13 Comments

  1. Prathi… Upload akamo Full story azhuthi theernittu plss………

  2. ᴹᴿℝ𝕚𝕡𝕡𝕖𝕣

    അടുത്ത പാർട്ടിനു വെയിറ്റിംഗ്

  3. നിധീഷ്

    ❤❤❤❤

  4. ബാക്കി കാത്തിരിക്കുന്നു….

    കമൻ്റ് ഇട്ടാൽ replay ഇടനെ…

    Kk അടുത്ത ഭാഗം എന്ന് വരും.date parayamo

    1. അതെ ചേട്ടാ,
      ഞാൻ Kk story read akiyatha…

      മീനു – മക്കൾ
      ആമി – wife
      മീരു ?

      1. മീരുന്നു അവൻ സ്നേഹത്തോടെ വിളിക്കുന്നതാ ഭായി..

    2. ബ്രോ എഴുതി തുടങ്ങിട്ട് പോലും ഇല്ല അത് കൊണ്ട് ഡേറ്റ് പറയാൻ കഴിയില്ല nxt month കാണും ❤️❤️

      1. anyway waiting for the next on kk 💖🌟

    3. ❤❤❤

  5. Superb.veendum thudaruka

  6. Bro backi eppola kk eea😍❤️😍😍❤️

  7. nice one…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com