ദി സൂപ്പർഹീറോ 2 [Santa] 144

Views : 5853

ദി സൂപ്പർഹീറോ 2

Author : Santa

ഏവരും ഞെട്ടി കടയുടെ മുൻപിലേക്ക് നോക്കി.കുഞ്ഞുമോനും സുജീവും ഞെട്ടി എഴുന്നേറ്റു നിന്നു  ഒരുമിച്ചു പറഞ്ഞു.

         “അച്ചായൻ”

  ചവിട്ട്കൊണ്ട് മുൻപിലെ ബെഞ്ചിലേക്ക് വീണ സേവി താഴെ വേദന കൊണ്ട് പുളഞ്ഞു.ആ വേദനയിലും അയാൾ പതിയെ നിലത്തുകിടന്നുകൊണ്ടുതന്നെ തിരിഞ്ഞു.അയാളുടെ ചുണ്ടിൽ വിരലുകൾ മുട്ടിച്ചു. ആ വിരലുകളിൽ പറ്റിയ രക്തം അയാളെ ചൊടിപ്പിച്ചു. ആ വേദനയെല്ലാം മറന്ന് അയാൾ ഞൊടിയിടെ എഴുന്നേറ്റതും അയാളുടെ കവിളത്ത് വീണ്ടും ഒരു കരം പതിഞ്ഞതും ഒരുമിച്ചായിരുന്നു.അവന്റെ കോളറിൽ പിടുത്തമിട്ട് അവൻ സേവിയെ തന്നോടടുപ്പിച്ചു.

  “ദേ… ചെക്കാ… എന്നെ തൊട്ടാൽ കളി മാറുമേ… ഞാനേ അധ്വാനിക്കുന്ന തൊഴിലാളി വിഭാഗമാ…”മുൻപിൽ നിൽക്കുന്ന കാക്കി ഉടുപ്പിട്ട ആ ഓട്ടോക്കാരനെ നോക്കി രോക്ഷത്തോടെ പറഞ്ഞു.

  “നീ… അതും എന്നെ… നീ ഇപ്പോൾ പറഞ്ഞില്ലെ ഒരു പെണ്ണിനെ പറ്റി അപവാദം…അതിന് മുൻപ് നീ നിന്റെ വീട്ടിലെ കാര്യമാണ് പറയേണ്ടത്… നിന്റെ ഭാര്യ… മേരി…അതിപ്പോൾ എവിടാന്ന് നീ ചിന്തിച്ചിട്ടുണ്ടോ…നിന്റെ അനിയന്റെ ഭാര്യയലേ അവളിപ്പോൾ… നീയും ഇവിടെ പരദൂഷണം പറയാൻ വന്നപ്പോൾ നീ അറിഞ്ഞില്ലലോ ആ കാര്യം… ആദ്യം നീ നിന്റെ കുടുംബത്തിലെ കാര്യം നോക്ക് എന്നിട്ട് മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാം…കേട്ടോടാ… *#@@@*#”

  ജയൻ ഉടനെ അച്ചായനെ പിടിച്ചു മാറ്റി.

  “ഡാ… വേണ്ടാ… വിട്ടേക്ക്… പ്രശ്നങ്ങളൊന്നും വേണ്ട..”ജയൻ ബാക്കി രണ്ടു പേരോടുമായി തുടർന്നു.

  “കുഞ്ഞുമോനെ.. സേവിയേം വിളിച്ചോണ്ട് പോവാൻ നോക്കിയേ… ഇവിടെ നിന്ന് ഈ പാവം തോമസേട്ടന്റെ കച്ചവടം പൂട്ടിക്കാതെ”

  അവർ അത് പോലെ തന്നെ ചെയ്തു. സേവിയെ താങ്ങി അവർ പുറത്തേക്ക് നടന്നു.

  അച്ചായൻ എന്ന വിളിപ്പേര് മാത്രമേ ഉള്ളു. ആളുടെ പേര് മനോജ്‌. എല്ലാവരും വിളിക്കുന്നത് അച്ചായൻ എന്നാണെന്നു മാത്രം. അതിന്റെ മെയിൻ കാരണം അവൻ ഓടിക്കുന്ന ഓട്ടോറിക്ഷ തന്നെയാണ്. ആ ഓട്ടോറിക്ഷയുടെ പേരാണ് അച്ചായൻ.അവനാണ് ഈ കവലയിലെ ആദ്യ ഓട്ടോറിക്ഷ തൊഴിലാളി.

Recent Stories

The Author

Santa

12 Comments

Add a Comment
 1. സ്നേഹിതൻ 💗

  അടിപൊളി കഥ നിർത്തിയിട്ട് പോകരുത്🥰🥰

  1. ഇല്ല… ഇച്ചിരി ലേറ്റ് ആവും… എനിക്ക് ആരോഗ്യപരമായി കുറച്ചു പ്രേശ്നങ്ങൾ ഉണ്ട് ഇപ്പോൾ… ട്രീറ്റ്മെന്റ് ടൈമിൽ ആയോണ്ട് നെക്സ്റ്റ് പാർട്ട് കുറച്ചു വൈകും 🙏🏻🙏🏻🙏🏻

 2. Superb..waiting for the next part…

  1. താങ്ക് യൂ 😍😍😍😍

 3. സൂപ്പർ ഹീറോ….. ♥️♥️♥️♥️♥️♥️

  1. താങ്ക് യൂ 😍😍😍😍

 4. എനിക്ക് ഫിക്ഷൻ stories ഇഷ്ടമാണ് i like this story
  അടുത്ത ഭാഗത്തിനായി വെയ്റ്റ് ചെയ്യുന്നു

  1. സന്തോഷം ഈ വാക്കിന്… ഒരുപാട് സ്നേഹത്തോടെ… അടുത്തത് ഉടനെ തരുവാൻ ഞാൻ ശ്രെമിക്കാം 😍😍😍

 5. Muhammed suhail n c

  Super ayittund 😍😍😍😍😍😍😍😍😍😍

  1. സപ്പോർട്ടിന് ഒരായിരം നന്ദി…. 😍😍😍

 6. ❤️❤️❤️❤️❤️veriety theam super hero thakarkatte

  1. താങ്ക് യൂ…. സന്തോഷം സ്നേഹം… കൂടെ നിൽക്കുന്നതിന് 😍😍😍

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com