ദി സൂപ്പർഹീറോ 2 [Santa] 157

Views : 6491

  “ചേട്ടാ… ഒരോട്ടം പോകണം “

  തന്റെ ഓട്ടോക്കരികിൽ നിന്നും ഒരു പെൺകുട്ടിയുടെ വിളി കേട്ട് ജയൻ വരുന്നു എന്നുള്ളർത്ഥത്തിൽ കൈ കാണിച്ചു.

  ” ഞാൻ ഓട്ടം പോയേച്ചും വരാം തോമസേട്ടാ… “

    **************************

  പള്ളിയിൽ മിന്നുകെട്ടിന്റെ സമയമാകുന്നതേയുള്ളു. പുറമേ നിന്നും ഒരു വെള്ള ആൾട്ടോ കാർ അകത്തേക്ക് കയറി ഒതുക്കി നിർത്തി.അതിൽ നിന്നും ചുവന്നസാരി ധരിച്ച യുവതി ഇറങ്ങി.കൈയ്യിൽ ഒരു പ്രസന്റേഷനുമുണ്ടായി.പോലീസ് വണ്ടികളുണ്ട് ആഡംബരക്കാറുകളുണ്ട്.പള്ളിയുടെ വാതിൽക്കൽ തന്നെ സി ഐ ജോർജും സ്ഥലം എസ് ഐ മിത്രയും നിൽക്കുന്നത് ആ യുവതി കണ്ടു.

  “ജോർജ് സാറെ…”

  നീട്ടിയുള്ള വിളിയിലാണ് ജോർജ് യുവതിക്ക് നേരെ ശ്രെദ്ധ തിരിച്ചത്.

  “വരണം… വരണം… ജിസ്ന ഔസേപ്പ് …”ജോർജ് അവരെ ബഹുമാനപ്പൂർവം സ്വാഗതം ചെയ്തു.

  കൈയ്യിൽ ഇരുന്ന ഗിഫ്റ്റ് ജോർജിനെ ഏൽപ്പിക്കുവാൻ നീട്ടി.

  “ഇതെന്താ… ഇതൊക്കെ അങ്ങു സ്റ്റേജിൽ നീ തന്നെ കൊടുത്താൽ മതി… അല്ലെങ്കിലെ നീയങ്ങു മുങ്ങും…”ജോർജ് ചിരിയോടെ പറഞ്ഞു.

  “പിന്നെ… ഞാൻ തരുന്നെങ്കിൽ നിങ്ങളെയൊക്കെ കുടുക്കുവാൻ പറ്റിയ നല്ല ഒളിക്യാമറയാവുളു… ഇതേ… എന്റെ വീട്ടിലെ കാർന്നോർ തന്നു വിട്ടതാ…കൂട്ടുക്കാരന്റെ സ്നേഹ സമ്മാനം… അപ്പൻ രാത്രിയിലെ പാർട്ടിയിൽ കൂടി കോളാമെന്ന് പറഞ്ഞേൽപ്പിച്ചു…”

  ജോർജ് അത് നിറഞ്ഞ മനസോടെ വാങ്ങി അതിലെ പോയ പയ്യനെ ഏൽപ്പിച്ചു. അകത്തേക്കു വക്കുവാൻ നിർദ്ദേശം നൽകി.

  “മാഡം ഡ്യൂട്ടിയിലാണോ… അല്ല യൂണിഫോമിൽ തന്നെ നിൽക്കുന്നത് കണ്ട് ചോദിച്ചതാ”മിത്രക്ക് നേരെ തിരിഞ്ഞുകൊണ്ട് ജിസ്ന ചോദിച്ചു.

  “അതേടോ… പോകുന്നവഴി കയറിയതാ… എനിക്ക് വൈകുന്നേരം വരാൻ പറ്റില്ല… സോ സമയം കണ്ടെത്തി കയറിയതാണ്”

  അപ്പോഴാണ് അപ്പുറത്ത് ഒരാൾ നിന്ന് ക്യാമറ ഒരുക്കുന്നത് മിത്ര കണ്ടത്.

  “ജോർജ് സാറേ…അത് ധീരജ് അല്ലേ…”മിത്ര ജോർജിന്റെ പിറകിലേക്ക് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു ചോദിച്ചു.

  ജോർജ് മിത്ര കാണിച്ചിടത്തേക്ക് തിരിഞ്ഞു നോക്കി ഒപ്പം ജിസ്നയും.

  “ശരിയാണല്ലോ…”ജിസ്നയും മിത്രയോട് യോജിച്ചു.

  “ആഹ്… ഒരു ചെറിയ ക്യാമറ വർക്ക് അവനും കൊടുത്തേക്കാം എന്ന് കരുതി. കുറേ നാളായി അവൻ പണിക്ക് പോയിട്ടേന്നൊക്കെ അവന്റെ അമ്മ പറഞ്ഞറിഞ്ഞു. ഞാൻ നിർബന്ധിച്ചു ചെയ്യിപ്പിച്ചതാണ് ഈ വർക്ക്‌. ഒന്നുമില്ലെങ്കിലും അവന്റെ ഒരേയൊരു പെങ്ങളല്ലേ കുറച്ചു നാൾ മുന്നേ കുറച്ചു മൃഗങ്ങൾക്ക് ഇരയായത്”

  “ഉവ്വാ… ഇര… ആ പെണ്ണ് ഓരോന്ന് ഒപ്പിച്ചുവച്ചിട്ടലേ ജോർജ് സാറേ… ആ പെൺകുട്ടിയുടെ ചരിത്രമൊക്കെ ഇവിടെ ഉള്ളവർക്കെല്ലാം അറിയാം…ഒന്നുമില്ലെങ്കിലും അതിനെ പൊന്നുപോലെ നോക്കിയ ആങ്ങളയെയും അമ്മയെയും ഒക്കെ അഴിഞ്ഞാടി നടക്കുമ്പോൾ ഓർത്തിരുന്നെങ്കിൽ ഇത് പോലെ ആകുമായിരുന്നോ”മിത്ര അല്പം രോക്ഷത്തോടെ പറഞ്ഞു നിർത്തി.

  “ആ പെണ്ണ് അങ്ങനെ ആയിപോയതിൽ ഇവർ എന്ത് ചെയ്യാനാ മാഡം… പാവങ്ങൾ…”മറുപടിയായി ജിസ്ന പറഞ്ഞു.

  “മ്മ്…കേസ് അന്വേഷിച്ചത് ജോർജ് സാറും സാറിനെ അസ്സിസ്റ്റ് ചെയ്തത് ഞാനുമാണ്… എന്തൊക്കെയാ അറിഞ്ഞത്… കണ്ടവരുടെ കൂടെ മയക്കുമരുന്നും ഒക്കെ ആയി…. ആരുടൊക്കെയോ കൂടെ… ഛെ…”മിത്ര അറപ്പോടെ പകുതിക്ക് നിർത്തി.

  “ഹാ… വിട്ടുകള മിത്ര… നമ്മൾ ഇത് പോലെ എത്ര കേസുകൾ കണ്ടിട്ടുണ്ട്…. ഒന്നാമത് ദേ ഒരു മഞ്ഞപത്രക്കാരി കൂടെയുണ്ട് ഇവൾ എന്തേലും കിട്ടാൻ കാത്തിരിക്കുവാണ്”ജോർജ് ജിസ്നയെ ഇടംകണ്ണ്കൊണ്ട് നോക്കി ഒന്ന് കളിയാക്കി ചിരിച്ചു.

Recent Stories

The Author

Santa

12 Comments

  1. സ്നേഹിതൻ 💗

    അടിപൊളി കഥ നിർത്തിയിട്ട് പോകരുത്🥰🥰

    1. ഇല്ല… ഇച്ചിരി ലേറ്റ് ആവും… എനിക്ക് ആരോഗ്യപരമായി കുറച്ചു പ്രേശ്നങ്ങൾ ഉണ്ട് ഇപ്പോൾ… ട്രീറ്റ്മെന്റ് ടൈമിൽ ആയോണ്ട് നെക്സ്റ്റ് പാർട്ട് കുറച്ചു വൈകും 🙏🏻🙏🏻🙏🏻

  2. Superb..waiting for the next part…

    1. താങ്ക് യൂ 😍😍😍😍

  3. സൂപ്പർ ഹീറോ….. ♥️♥️♥️♥️♥️♥️

    1. താങ്ക് യൂ 😍😍😍😍

  4. എനിക്ക് ഫിക്ഷൻ stories ഇഷ്ടമാണ് i like this story
    അടുത്ത ഭാഗത്തിനായി വെയ്റ്റ് ചെയ്യുന്നു

    1. സന്തോഷം ഈ വാക്കിന്… ഒരുപാട് സ്നേഹത്തോടെ… അടുത്തത് ഉടനെ തരുവാൻ ഞാൻ ശ്രെമിക്കാം 😍😍😍

  5. Muhammed suhail n c

    Super ayittund 😍😍😍😍😍😍😍😍😍😍

    1. സപ്പോർട്ടിന് ഒരായിരം നന്ദി…. 😍😍😍

  6. ❤️❤️❤️❤️❤️veriety theam super hero thakarkatte

    1. താങ്ക് യൂ…. സന്തോഷം സ്നേഹം… കൂടെ നിൽക്കുന്നതിന് 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com