ദി സൂപ്പർഹീറോ 2 [Santa] 157

Views : 6465

  “ജോർജ് സാറേ വേണ്ടാ….”ജിസ്ന വിരലാട്ടി കൊണ്ട് തമാശരൂപേണ പറഞ്ഞു.

  “മാഡം…മാത്യു സാർ വന്നില്ലയോ…”മുൻപിൽ കിടക്കുന്ന പോലീസ് വണ്ടിയിലേക്ക് ശ്രെദ്ധ കൊടുത്ത് ജിസ്ന ചോദിച്ചു.

  “പിന്നെ വന്നിട്ടുണ്ട്… ആരും അറിയാതെ രണ്ടെണ്ണം വീശാൻ പോയതല്ലെ… ഞാൻ അറിയില്ലെന്നാ മൂപ്പരുടെ വിചാരം”ചിരിച്ചുകൊണ്ട് പള്ളിയുടെ പുറകിലേക്ക് കണ്ണ് കൊണ്ട് ആഗ്യം നൽകി മിത്ര.

  “ഞാൻ എന്നാലേ കൈയ്യോടെ പിടിച്ചേച്ചും വരാം… ജോർജ് സാറേ ഇപ്പോൾ വരാമേ”ജിസ്ന ഇരുവരോടുമായി പറഞ്ഞു പള്ളിയുടെ ഒരു കോണിലെ മതിലിനടുത്തേക്ക് നടന്നു.

  ആ മതിൽ കടന്ന് ഒരു പഴയ ഓടിട്ട മോട്ടോർഷെഡിൽ ഒച്ചയും ബഹളവും കേൾക്കാം. ജിസ്ന അങ്ങോട്ടേക്ക് കടന്നു ചെന്നു.മോട്ടോർ ഷെഡിന്റെ ബാക്കിൽ രണ്ടുമൂന്ന് പയ്യന്മാർ കുപ്പിയിൽ നിന്നും ഓരോരുത്തർക്ക് പകർത്തുന്നുണ്ട്. തൊട്ടു മുൻപിൽ ഗ്ലാസും വിനയപൂർവം പിടിച്ചു കൊണ്ട് മാത്യുവും.

  “മാത്യു സാറേ… തകർപ്പൻ ഒരുക്കങ്ങളാണല്ലോ ജോർജ് സാറിന്റെ വക…” ജിസ്നയുടെ ചോദ്യം കേട്ടാണ് മാത്യു തിരിഞ്ഞു നോക്കുന്നത്.

  “ഹാ… ഇതാര് ജിസ്ന കൊച്ചോ…”മാത്യു കള്ളചിരിയോടെ കൈയ്യിലിരുന്ന ഗ്ലാസ്‌ പുറകിലേക്ക് പിടിച്ചു.

  “അതൊക്കെ എന്നാത്തിനാ മാറ്റുന്നേ…ഞാൻ ക്യാമറയൊന്നും എടുത്തിട്ടില്ലെന്നേ…”ജിസ്നയും ചിരിച്ചുകൊണ്ട് പറഞ്ഞു.

  “ഉവ്വാ… നീ എന്തായാലും പത്രക്കാരിയല്ലിയോ… നാളെ നീയിത് ഒളിക്യാമറയും വല്ലോം വച്ചു നിന്റെ ആ മഞ്ഞപത്രത്തിൽ അടിച്ചു വിട്ടാല്ലേ ഞാൻ പെടും മോളേ…പെൻഷൻ പറ്റാൻ രണ്ടുകൊല്ലം കൂടിയേ ഉള്ളു…”

  “അത് ഓർമ്മയിൽ വേണം… അല്ലാതെ ഈ പോലീസ് യൂണിഫോമിൽ മദ്യപിക്കുന്നത് ആരെങ്കിലും സോഷ്യൽ മീഡിയയിൽ ഇടുമേ… ഞങ്ങൾ പത്രക്കാർ തന്നെ വേണമെന്നില്ല ഇപ്പോൾ…”ജിസ്ന രണ്ടുകൈയ്യും കെട്ടി നിന്നു. പിന്നെ ചുറ്റിനും നോക്കി.വീണ്ടും അവൾ സംസാരം തുടർന്നു.

  “അല്ല… നിങ്ങൾ എല്ലാ പോലീസുകാരും കൂടി ഇങ്ങോട്ട് വന്നാൽ കള്ളന്മാർക്കൊക്കെ കോള്ളടിക്കുമല്ലോ..”

  “ഡ്യൂട്ടിയിലാണ്… നമ്മുടെ എസ് ഐ മിത്ര മാഡം സി ഐ സാറിനെ കണ്ടിട്ട് പോകുവാൻ കയറിയതാ…ഞങ്ങൾക്കൊക്കെ രാത്രിയിലാണ് പാർട്ടി സി ഐ സാറുടെ വക.”പുറകിൽ പിടിച്ച ഗ്ലാസ് വായിലോട്ടു അടുപ്പിച്ചു ഒറ്റ വലിക്ക് അതിലെ മദ്യം വായിലോട്ടു കമിഴ്ത്തി. ചവർപ്പ് കാരണം മുഖം ഒന്ന് കുടഞ്ഞു ജിസ്നയെ നോക്കി തുടർന്നു.

  “അപ്പോഴാ ദേ ഇവിടുത്തെ പിള്ളേർ രണ്ടെണ്ണം അടിച്ചിട്ട് പോകാമെന്നു പറഞ്ഞത്…എന്നതാണെന്നറിയില്ല അടിക്കാൻ വിളിച്ചാൽ ഇല്ലായെന്ന് പറയുവാൻ തോന്നത്തില്ലെന്നേ…”

  അപ്പോഴേക്കും മാത്യുവിന്റെ കൈയ്യിലേ ഫോൺ റിങ് ചെയ്യുവ്വാൻ തുടങ്ങി. മാത്യു ഗ്ലാസ്‌ അവിടെ ഉണ്ടായിരുന്ന പയ്യന്മാർക്ക് നൽകി ഫോൺ അറ്റൻഡ് ചെയ്തു.

  “ഹലോ…. ആ…ഇപ്പോൾ തന്നെ വന്നേക്കാം…നീയാ കൊച്ചനെ വിട്ട് ഒരു കംപ്ലയിന്റ് സ്റ്റേഷനിൽ കൊടുക്ക്…ആ ശരി” മാത്യു ഫോൺ കട്ട് ചെയ്ത് പാന്റിന്റെ പോക്കറ്റിലേക്കിട്ടു.

  “എന്നതാണ്… വല ഹോട്ട് ന്യൂസ്‌ ആണോ…”ജിസ്ന മാത്യുവിനോട് ചോദിച്ചു.

  “ഒരു മിസ്സിങ് കേസ്…ഞാൻ അറിയുന്ന ആളാണ്… അതാണ് നേരിട്ട് വിളിച്ചത്…ഒരു പെൺകൊച്ചാണ്… വല ഒളിച്ചോട്ടവും ആവും… ഇപ്പോൾ അതൊക്കെ ഹോട്ട് ന്യൂസ്‌ ആണോടോ…സ്ഥിരം കാഴ്ച്ചയല്ലേ” മാത്യു അവിടെ നിന്നും മിത്രയുടെ അടുത്തേക്ക് നടന്നു ഒപ്പം ജിസ്നയും.

  പള്ളിയുടെ മുൻപിൽ വച്ചു ജിസ്ന പതിയെ നിന്നു. മാത്യു പള്ളിയുടെ മുൻപിൽ നിൽക്കുന്ന മിത്രയോട് എന്തൊക്കെയോ പറയുന്നു. അവർ ഇരുവരും ഉടനെ ജീപ്പിലേക്ക് കയറി പോകുന്നു.

  പള്ളിയുടെ അകത്തു നിന്ന ജോർജിന്റെ അരികിലേക്ക് അവൾ നടന്നു. അയാൾക്കരികിലായി നിന്നു ചെവിയോരം നിന്ന് ജിസ്ന മൊഴിഞ്ഞു.

  “ഗേൾ നമ്പർ സെവന്റി ഡൺ…. “

  ഇരുവരുടെയും മുഖത്ത് ക്രൂരതയാർന്ന ചിരി നിറഞ്ഞു.

           **********************

  പള്ളിക്കടുത്ത് തന്നെയുള്ള ഒരു ചെറിയ വീടും പറമ്പും ജോർജ് വാങ്ങിയിട്ടുണ്ട്. അതിനുള്ളിലെ മുറിയിൽ ജോർജും അയാളുടെ മരുമകനും അവിടുത്തെ എം എൽ എ യുമായ ജസ്റ്റിൻ ഇരിക്കുന്നുണ്ട്. കൂട്ടത്തിൽ ജിസ്നയും.

  “ചാച്ചാ…ഇന്ന് തന്നെ ലോഡ് അയക്കണം… വിശ്വനാഥൻ സാർ ചെവിതല കേൾപ്പിക്കുന്നില്ല “

  മുൻപിലെ ഒരു കബോർഡിൽ നിന്നും പോൾ ജോൺ സിംഗിൾ മാൾട്ട് വിസ്ക്കി എടുത്ത്‌ മൂന്ന് ഗ്ലാസ്സിലേക്ക് പകർത്തി രണ്ടെണ്ണം ജോർജ് ഇരുവർക്കും നൽകി.ശേഷം അവരുടെ മുൻപിലെ സോഫയിലേക്ക് ഇരുന്നു.

  “ജസ്റ്റിൻ പറഞ്ഞത് ശരിയാ…”തനിക്ക് നൽകിയ ഗ്ലാസിലെ മദ്യം പതിയെ തന്റെ ചുണ്ടിനോട് ചേർത്തു ജിസ്ന പറഞ്ഞു തുടങ്ങി.

  “ഒന്നാമത് വിശ്വാനാഥൻ സാറിന്റെ ഓരോ നീക്കങ്ങളും ആ പെണ്ണും കൂട്ടരും അറിഞ്ഞ സ്ഥിതിക്ക് വച്ചോണ്ടിരിക്കുന്നത് ആപത്താണ്.”

Recent Stories

The Author

Santa

12 Comments

  1. സ്നേഹിതൻ 💗

    അടിപൊളി കഥ നിർത്തിയിട്ട് പോകരുത്🥰🥰

    1. ഇല്ല… ഇച്ചിരി ലേറ്റ് ആവും… എനിക്ക് ആരോഗ്യപരമായി കുറച്ചു പ്രേശ്നങ്ങൾ ഉണ്ട് ഇപ്പോൾ… ട്രീറ്റ്മെന്റ് ടൈമിൽ ആയോണ്ട് നെക്സ്റ്റ് പാർട്ട് കുറച്ചു വൈകും 🙏🏻🙏🏻🙏🏻

  2. Superb..waiting for the next part…

    1. താങ്ക് യൂ 😍😍😍😍

  3. സൂപ്പർ ഹീറോ….. ♥️♥️♥️♥️♥️♥️

    1. താങ്ക് യൂ 😍😍😍😍

  4. എനിക്ക് ഫിക്ഷൻ stories ഇഷ്ടമാണ് i like this story
    അടുത്ത ഭാഗത്തിനായി വെയ്റ്റ് ചെയ്യുന്നു

    1. സന്തോഷം ഈ വാക്കിന്… ഒരുപാട് സ്നേഹത്തോടെ… അടുത്തത് ഉടനെ തരുവാൻ ഞാൻ ശ്രെമിക്കാം 😍😍😍

  5. Muhammed suhail n c

    Super ayittund 😍😍😍😍😍😍😍😍😍😍

    1. സപ്പോർട്ടിന് ഒരായിരം നന്ദി…. 😍😍😍

  6. ❤️❤️❤️❤️❤️veriety theam super hero thakarkatte

    1. താങ്ക് യൂ…. സന്തോഷം സ്നേഹം… കൂടെ നിൽക്കുന്നതിന് 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com