ജാനകി.18 [Ibrahim] 181

Views : 9906

ജാനകി.18

Author :Ibrahim

[ Previous Part ]

 

വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ എനിക്ക് വേണ്ടി കാത്തു നിൽക്കുന്ന അച്ഛനെയും അമ്മയെയും നീലുവിനെയും ആണ് കാണുന്നത്. അമ്മക്ക് ആയിരിക്കും ഏറ്റവും വിഷമം അത്രയും ഒച്ചയും ബഹളവുമായി കഴിഞ്ഞിരുന്ന വീടായിരുന്നു. എന്റെ ഉള്ളിലുള്ള വിഷമം മുഖത്ത് പ്രകടമായത് കൊണ്ടാവാം അമ്മയുടെ മുഖത്തും പെട്ടെന്ന് തന്നെ ഒരു മങ്ങൽ പ്രത്യക്ഷപ്പെട്ടു..

ഞാൻ വേഗം ഫയലുകളും ബാഗും ഒക്കെ സോഫയിൽ വെച്ചിട്ട് മുഖം ഒന്ന് കഴുകി കയ്യും സോപ്പിട്ടു കഴുകി ടേബിളിൽ വന്നിരുന്നു..

 

“””മോള് ഫ്രഷ് ആയിട്ട് വന്നോ എന്നിട്ട് കഴിക്കാമെന്ന്””” പറഞ്ഞപ്പോൾ അത് വേണ്ടമ്മേ നല്ല വിശപ്പ് പറഞ്ഞു കൊണ്ട് ഞാൻ ഭക്ഷണം പ്ലേറ്റിൽ ഇടാൻ തുടങ്ങി..

“”അമ്മ വിളമ്പി തരാം എന്നും പറഞ്ഞു കൊണ്ട് അമ്മ എനിക്ക് വിളമ്പി തന്നു..””

 

കഴിക്കുമ്പോൾ മുഴുവൻ ശ്രീയേച്ചി ആയിരുന്നു മനസ്സിൽ..

കഴിക്കുന്നതിൽ അല്ല ശ്രദ്ധ എന്ന് തോന്നിയിട്ടാവും അമ്മ പെട്ടെന്ന് സൈലന്റ് ആയതു.

പിന്നെ ഞാൻ അമ്മയോട് ഓരോന്നൊക്കെ പറഞ്ഞു കൊണ്ട് ഭക്ഷണം കഴിച്ചു. പിന്നെ പാത്രങ്ങൾ കൊണ്ട് വെക്കാനും കഴുകി വെക്കാനുമൊക്കെ ഞാൻ അമ്മയുടെ കൂടെ നടന്നു. അമ്മ വേണ്ട എന്ന് പോലും പറഞ്ഞില്ല കാരണം അത്രയും ആഗ്രഹിക്കുന്നു അമ്മ എന്റെ സാന്നിധ്യം…

 

 

ജാനകി തന്നെ ശ്രീജയുടെ ആയിരുന്നു മനസ്സിൽ…..

അവളുടെ മാറ്റം.

കാണാൻ പോലും വല്ലാത്ത മാറ്റം. ആദ്യം കണ്ടപ്പോൾ ശരിക്ക് മനസിലായില്ല പക്ഷെ അവൾക്കുള്ള പെരുമാറ്റം അത് ശ്രീജയെ ശരിക്കും ഞെട്ടിച്ചു.

“””
ഞാൻ ആയിരുന്നു ഞാൻ മാത്രം ആയിരുന്നു ദുഷിച്ച ചിന്തകളായി നടന്നത്. അവൾക്ക് നല്ലൊരു ജീവിതം കിട്ടുന്നതിനും എല്ലാത്തിനും അവളോട് അസൂയ ആയിരുന്നു. അമ്മ മരിച്ചു കിടക്കുമ്പോൾ പോലും അവളെ ഞാൻ വെറുതെ വിട്ടില്ല.”””എന്നുള്ള ചിന്തകളിൽ ശ്രീജയുടെ മനസ് ആകെ ഉഴറി നടന്നു…

“””പക്ഷെ ജയിച്ചത് അവളാണ് അവൾക്ക് ഇപ്പോൾ സ്നേഹിച്ചു വീർപ്പു മുട്ടിക്കാൻ ചുറ്റും ആളുകളുണ്ട് പരിചരിക്കാൻ പരിചാരകരുണ്ട് എനിക്ക് ആരാണുള്ളത് ആരുംഇല്ല ഞാൻ ആട്ടി ഓടിച്ച ഉപദ്രവിച്ച അവൾക്ക് മാത്രം ആണ് ഒരു തരി എങ്കിലും തന്നോട് അലിവ്ള്ളത്…”””

അതൊക്കെ ഓർക്കുമ്പോൾ ശ്രീജക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി തുടങ്ങി..

Recent Stories

The Author

Ibrahim

17 Comments

Add a Comment
 1. ❤❤❤❤

 2. ആഹാ വന്നല്ലോ വനമാല

 3. നന്നായിട്ടുണ്ട്. 🥰

 4. Nice twist
  Karma is a watch dog 🐶🐕

 5. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

  Adipoli

 6. തൃശ്ശൂർക്കാരൻ 🖤

  ❤❤❤❤❤

 7. She’s a good girl. 👍👍👍

 8. ഇബ്രാഹിം

  👍

 9. നന്നായിട്ടുണ്ട്… 😄❤❤. ഇങ്ങനെ പോട്ടെ..
  🥰🥰🥰🥰

  1. ഇബ്രാഹിം

   🤩👍👍

 10. Nannayi. Janaki polichu

  1. ഇബ്രാഹിം

   😄😄

 11. ❣️❣️❣️❣️❣️❣️❣️

  1. ചില വാചകങ്ങൾ ഒന്ന് ശ്രദ്ധിക്കണേ…. വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറി പോകുന്നു….

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com