ജാനകി.18 [Ibrahim] 187

Views : 12826

 

“””നീ അതൊന്നും കവറിൽ നിന്നെടുത്തു മാറ്റി വെച്ചില്ലേ “””എന്നുള്ള അമ്മായിയുടെ ചോദ്യം ആണ് ശ്രീജയെ ചിന്തകളിൽ നിന്ന് ഉണർത്തിയത് തന്നെ.

“”””അല്ലെങ്കിൽ തന്നെ മൊത്തം ചീഞ്ഞതാവും കവറിൽ നിന്ന് എടുത്തു മാറ്റി വെച്ചില്ലേൽ പിന്നെ ഒന്നിനും കൊള്ളൂല”””” എന്ന് പറഞ്ഞു. ശ്രീജ വേഗം കവറിൽ നിന്ന് മുറത്തിലേക്ക് ചെരിഞ്ഞിട്ടു..

“‘”
മ്മ് ഒക്കെ ചീഞ്ഞതാണ് ഇതൊക്കെ ഒന്ന് നല്ലോണം നോക്കി എടുത്തുടായിരുന്നോ നിനക്ക്..”””

പാതി വിലക്ക് കിട്ടുന്നത് ഇത്രയും ഒക്കെയേ ഗുണ മേന്മ ഉണ്ടാവുള്ളൂ എന്ന് പറയാൻ വന്നതാണ് പിന്നെ അത് വേണ്ട എന്ന് വെച്ചു.

“””ആ നീ മീൻ വാങ്ങിയായിരുന്നോ.”””

“”ആ””

 

“”””എന്നാ വേഗം അത് മുറിച്ചു കറി ആക്കാൻ നോക്ക് ഉച്ചക്ക് തന്നെ ഒട്ടും വയറു നിറഞ്ഞില്ല..”””

ഉച്ചക്ക് ഒരു കലം ചോറ് തിന്നതാ എന്നിട്ട് പറയുന്നത് കേട്ടില്ലേ.ശ്രീജ മനസ്സിൽ പറഞ്ഞു…

“””വൃത്തി ആയിട്ടൊക്കെ ഉണ്ടാക്കി വെക്കാൻ നോക്ക്.

സീരിയൽ തുടങ്ങാനായി എന്ന് പറഞ്ഞു കൊണ്ട് അവരു പോയി.””””

ഉണ്ടാക്കുന്ന ഭക്ഷണം വെട്ടി വിഴുങ്ങി കുറ്റം പറഞ്ഞ തന്നെ തന്നെ ആയിരുന്നു ശ്രീജ അവരിൽ കണ്ടത്..

 

“”””അമ്മ പോയപ്പോൾ ആകെ ശൂന്യത ആയിരുന്നു.”” ഞാൻ””‘ നന്നായി ശ്രദ്ധിക്കാത്തത് കൊണ്ട് തന്നെ ആവും അമ്മ അത്രയും നേരത്തെ പോയത് എന്നുള്ള കുറ്റബോധം ശ്രീജയെ വല്ലാതെ തളർത്തി..

 

 

അമ്മയുടെ അനിയത്തിയും ചേച്ചി യും ഒക്കെകൂടെ പോകാൻ വിളിച്ചുവെങ്കിലും ശ്രീജ പോയില്ല. പക്ഷെ അമ്മയുടെ ആങ്ങള നിർബന്ധം പിടിച്ചു അവളെ ഇങ്ങോട്ട് കൂട്ടി വന്നതാണ്

 

വന്നപ്പോൾ ഒക്കെ നല്ല സ്നേഹം ആയിരുന്നു..

ഒരു ദിവസം അമ്മായി മുറിയിൽ വന്നിട്ട് ആ വീടും സ്ഥലവും മോള് മാമന്റെ പേർക്ക് എഴുതി കൊടുത്തേക്ക് മോൾക്ക്‌ എന്തിനാ വീട്. ഇനി ഇതാണ് നിന്റെ വീടെന്ന് പറഞ്ഞു. ഇനി ഇപ്പോൾ മോളെ കെട്ടാൻ ഒരുത്തനും വന്നില്ലെങ്കിൽ പോലും ഇവിടെ സുഖമായി കഴിയാലോ എന്ന് പറഞ്ഞു.

“”””
അത് അമ്മായി ആ വീട് എന്റെയോ അമ്മയുടെയോ പേരിൽ അല്ല അത് ജാനകി യുടെ പേരിലാണ്. “””

അത് കേട്ടപ്പോൾ ഉള്ള അവരുടെ മുഖം ഒന്ന് കാണേണ്ടതായിരുന്നു..

അപ്പോൾ അമ്മയുടെ പേരിൽ നിന്ന് മാറ്റുമ്പോൾ മാമന്റെ പേരിലേക്ക് ആക്കാൻ വേണ്ടിയാണ് അവര് എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് എന്നുള്ള കാര്യം ശ്രീജക്ക് അപ്പോൾ ആണ് മനസിലായത്……

Recent Stories

The Author

Ibrahim

17 Comments

  1. ❤❤❤❤

  2. ആഹാ വന്നല്ലോ വനമാല

  3. നന്നായിട്ടുണ്ട്. 🥰

  4. Nice twist
    Karma is a watch dog 🐶🐕

  5. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    Adipoli

  6. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤❤

  7. She’s a good girl. 👍👍👍

  8. ഇബ്രാഹിം

    👍

  9. നന്നായിട്ടുണ്ട്… 😄❤❤. ഇങ്ങനെ പോട്ടെ..
    🥰🥰🥰🥰

    1. ഇബ്രാഹിം

      🤩👍👍

  10. Nannayi. Janaki polichu

    1. ഇബ്രാഹിം

      😄😄

  11. ❣️❣️❣️❣️❣️❣️❣️

    1. ചില വാചകങ്ങൾ ഒന്ന് ശ്രദ്ധിക്കണേ…. വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറി പോകുന്നു….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com