ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ [ജോ] 82

Views : 4192

ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ

Author :ജോ

“കൊടൈക്കനാല് കണ്ടിട്ടുണ്ടോ നീയ്?” പുതപ്പിന് മീതെ വലംകൈയിൽ കൂടി ഒരു വിരലിഴഞ്ഞു മുകളിലേക്ക് വന്നു.

“അവിടത്തെ കാട്ടരുവിയും കാട്ടുചോലയും കണ്ട് നമുക്ക് ഒരുമിച്ച് കുന്ന് കേറണം. കേറി കേറി കേറി…” കൈമുട്ടിന് മുകളിലോട്ട് ചൂണ്ടുവിരലും നടുവിരലും നടന്നു കയറി.
കണ്ണുംപൂട്ടി തന്നെ ഞാൻ കിടന്നു.

“അങ്ങനെ കേറി കേറി ഏറ്റവും മുകളിലെത്തണം.” വലം ചെവിയുടെ തുമ്പിൽ ചൂണ്ടുവിരൽ കൊണ്ട് ഒരൊറ്റ തട്ട്!

“വിഷ്ണുവേട്ടാ..” ഉറക്കം മുറിയുന്ന ഈർഷ്യയിൽ തല വെട്ടിച്ചു മാറ്റിക്കൊണ്ട് മുഖം തലയിണയിൽ അമർത്തിപ്പിടിച്ചു. ദേഹത്തൊരു ഭാരം അമർന്നു വരുന്നത് അറിയുന്നുണ്ടായിരുന്നു.

“അവിടൊരു കാര്യമുണ്ട്.
ആകാശവും ഭൂമിയും ചുംബിക്കുന്നത് കണ്ടിട്ടുണ്ടോ നീ?”

എനിക്കെന്തോ ചിരി വന്നു.

ആകാശവും ഭൂമിയും ചുംബിക്കുമെന്നോ!
ഈയിടെയായി സാഹിത്യം പറച്ചില് കൂടുതലാണ് ഇങ്ങേർക്ക്.

“മഴ വല്ലതും ആയിരിക്കും,
ഞാൻ കേട്ടിട്ടുണ്ട്.” കണ്ണ് തുറക്കാതെ തന്നെ അടഞ്ഞ സ്വരത്തിൽ പറഞ്ഞു.

കാതരുകിൽ ചെറുചൂടുള്ള നിശ്വാസം അറിഞ്ഞു തുടങ്ങി.

“മഴയല്ല പെണ്ണേ…
ആകാശവും ഭൂമിയും നേരിട്ട് ചുംബിക്കും. അത് നമ്മളാരും കാണാതിരിക്കാൻ ചുറ്റും കോടയിറങ്ങും.
അത്രയും മനോഹരമായി ഞാൻ പോലും നിന്നെ ചുംബിച്ചിട്ടുണ്ടാവില്ല.” ഇക്കിളി കൂട്ടാനെന്ന പോലെ കാതിന്പിന്നിൽ ചെറിയൊരു മുത്തം.

“നമുക്ക് പോയാലോ അങ്ങോട്ട്…?”

“ഒന്ന് അടങ്ങിക്കിടന്നേ ഏട്ടാ… ഇല്ലേൽ ഞാൻ എഴുന്നേറ്റ് പോവുമേ..”
അത്രയും നേരം പറ്റിച്ചേർന്നു നിന്ന ചെറുചൂടുള്ള ശരീരവും നിശ്വാസവും പെട്ടെന്ന് അകന്നു.

ഞാൻ കണ്ണ് തുറന്ന് പയ്യെ തലതിരിച്ചു നോക്കി.

മറുവശം തിരിഞ്ഞു കിടപ്പുണ്ട് ആള്.
പിണങ്ങിക്കിടക്കുകയാവും.

Recent Stories

The Author

ജോ

9 Comments

 1. ♥️♥️♥️♥️♥️♥️

 2. സത്യത്തിൽ ഈ കഥയുടെ ഒറിജിനൽ ഓണർ ആരാ 🤨

  1. 🐺 𝕷𝖔𝖓𝖊 𝖂𝖔𝖑𝖋🐺

   Wonder nirthiyo?

  2. Neeyalle paranhe adichu mattiyathaanennu😠 nee thanne para🤨

   1. PL ൽ ഇതേ കഥ നിളയുടെ പേരിലാണ് ആദ്യം കണ്ടത്. ഇവിടെ വേറൊരു പേരിലും 😐

 3. 𓆩ᴍɪᴋʜᴀ_ᴇʟ𓆪

  Onnum manasilayilla

 4. ഒരു പിടിയും കിട്ടിയില്ല.

 5. Enthappo ivide sambhaviche

  1. തെണ്ടി.. രാവിലെ തന്നെ sed ആക്കി കളഞ്ഞു 🥲🥲

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com