ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ [ജോ] 82

Views : 4226

വന്നാലും ഒന്നും പറയാറില്ല.
വായിലാരോ മെഴുകുരുക്കി ഒട്ടിച്ചു വച്ച പോലെ അങ്ങനെ തന്നെ ഇരുന്നു കളയും.

എന്നെ നോക്കി കണ്ണുരുട്ടിയിട്ട്  മറുവശത്തേക്ക് തിരിഞ്ഞു കിടന്നു.

അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ..
കിടക്കയിൽ വലിഞ്ഞു കയറി മുഖത്തേക്ക് പതിയെ ഊതി.

“ഈൗ… എന്തൊരു നാറ്റം..
പോയി പല്ല് തേക്കെടി.” കണ്ണു വലിച്ചു തുറന്ന് മൂക്കും പൊത്തി പിന്നോട്ടാഞ്ഞു കളഞ്ഞു.

ഞാൻ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു.

എന്നോട് കളിച്ചാൽ ഇങ്ങനിരിക്കും.

എന്നെ കണ്ണുരുട്ടി നോക്കുന്നത് കാണെ ചിരി കൂടി വന്നു. കുലുങ്ങിച്ചിരിച്ചുകൊണ്ടാണ് ബാത്റൂമിലേക്ക് നടന്നത്. തിരിച്ചിറങ്ങിയപ്പോഴും ആ ചിരി നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല. ഈയിടെയായിട്ട് ഇങ്ങനെയാണ്. ചിരിച്ചു തുടങ്ങിയാൽ പെട്ടെന്ന് ചിരി നിർത്താൻ കഴിയാറില്ല.

അപ്പോഴൊക്കെ വിഷ്ണുവേട്ടൻ ചോദിക്കുന്നത് കേൾക്കും, ഇതിന്റെ സ്വിച്ച് എവിടെയാന്ന്…

“നിങ്ങക്കിന്ന് എങ്ങോട്ടും പോണ്ടേ മനുഷ്യാ…” വീണ്ടും ചുരുണ്ടു കൂടുന്നത് കണ്ട് ഞാൻ ടിപ്പിക്കൽ ഭാര്യയായി.

“താമസിച്ച് ചെന്നിട്ട് ഇപ്പോ ഉള്ള പണി കളയാൻ നിൽക്കണ്ട.”

അത് കേട്ടിട്ടാവണം കട്ടിലിൽ നിന്നെഴുന്നേറ്റു. കൈയിൽ പിടിച്ച് വലിച്ച് ചേർത്തു പിടിച്ച് വലം കവിളിൽ ഒരു കടി!

“ഔച്!” ഞാൻ കവിളും പൊത്തി നിന്നു.

“ഇനി കുരുത്തക്കേട് കാണിക്കരുത്. കേട്ടല്ലോ..”

പയ്യെ തലയാട്ടി.

“നീയെന്താ ഒരുമാതിരി കോലം കെട്ടി നിൽക്കുന്നെ..
ആ വളയൊക്കെ എടുത്ത് ഇട്ടിട്ട് പുറത്തോട്ടിറങ്ങിയ മതി…”

ഡ്രായറിൽ തലേന്ന് രാത്രി ഊരി വച്ച രണ്ട് സ്വർണ്ണവളയെടുത്ത് ഇട്ടിട്ട് ഞാൻ ഏട്ടനെ തിരിഞ്ഞു നോക്കി.

ചിരിച്ചു കാണിച്ചിട്ട് ബാത്റൂമിൽ കയറുന്നത് കണ്ടു.

“ഏട്ടാ.. ഇന്നേലും ഇവിടുന്ന് കഴിക്കണേ.. എന്റെ വീട് ആയോണ്ടാണോ…” മറുപടി കിട്ടിയില്ല.

ഞാൻ വാതിലിന്റെ കുറ്റി മാറ്റി പുറത്തിറങ്ങി. തൊട്ട് മുന്നിൽ തന്നെ അമ്മ നിൽപ്പുണ്ട്.
മുഖം ചുളിച്ച് എന്നെ നോക്കി.
അതേ പടി ആ കണ്ണുകൾ അകത്തേക്കും പാളി.

അമ്മയ്ക്ക് മരുമകനെ അത്ര പഥ്യമില്ല. കല്യാണം ആലോചിച്ച സമയത്ത് പ്രവാസിയായിരുന്നു ഏട്ടൻ. പിന്നീട് പിരിച്ചു വിട്ട തൊഴിലാളികളിൽ ഏട്ടനുമുണ്ടായിരുന്നു.
അവിടന്ന് അങ്ങോട്ട് തുടങ്ങിയതാണ് ഇഷ്ടക്കേട്.

Recent Stories

The Author

ജോ

9 Comments

  1. ♥️♥️♥️♥️♥️♥️

  2. സത്യത്തിൽ ഈ കഥയുടെ ഒറിജിനൽ ഓണർ ആരാ 🤨

    1. 🐺 𝕷𝖔𝖓𝖊 𝖂𝖔𝖑𝖋🐺

      Wonder nirthiyo?

    2. Neeyalle paranhe adichu mattiyathaanennu😠 nee thanne para🤨

      1. PL ൽ ഇതേ കഥ നിളയുടെ പേരിലാണ് ആദ്യം കണ്ടത്. ഇവിടെ വേറൊരു പേരിലും 😐

  3. 𓆩ᴍɪᴋʜᴀ_ᴇʟ𓆪

    Onnum manasilayilla

  4. ഒരു പിടിയും കിട്ടിയില്ല.

  5. Enthappo ivide sambhaviche

    1. തെണ്ടി.. രാവിലെ തന്നെ sed ആക്കി കളഞ്ഞു 🥲🥲

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com