അർജുന യുദ്ധം 🔥 [Cowboy] 332

Views : 26032

അർജുന യുദ്ധം 🔥

Author :Cowboy

“ടാ…

ഒന്ന് നിന്നേ, എനിക്കൊരു കാര്യം പറയാനുണ്ട്..”

അതായിരുന്നു അവൾ എന്നോട് ആദ്യമായിട്ട് പറഞ്ഞ വാക്കുകൾ..

കോളേജിലെ കാണാൻ കൊള്ളാവുന്ന സുന്ദരിക്കൊച്ചുങ്ങളുടെ ഇടയിലെ ഒരു കൊച്ചു സുന്ദരി, ഭാമ..

അവളോട് മിണ്ടാനും കൂട്ടുകൂടാനും ചെക്കമ്മാര് ക്യു ആണ്, സ്ഥലത്തെ പ്രമാണിയും, നാട്ടുകാരുടെ ആശ്രയവും ഒക്കെ ആയ ദിവാകരപ്പണിക്കരുടെ ഇളയ മോള്,അതിനുമപ്പുറം ആദിത്യയുടെ മുറപ്പെണ്ണ്…

 

അല്ലാ ഇവളിതെന്തിനാ എന്നെ വിളിക്കുന്നെ, തെല്ലൊരു സങ്കോചത്തോടെ ഞാൻ അവൾക്ക് കാതോർത്തു,

“എടാ നീയിപ്പോ ഫ്രീയാണോ”

ഓ എനിക്കെന്ത് പണിയാ, നീ പറഞ്ഞോ..

ഒരു പുഞ്ചിരിയോടെ അവൾക്ക് മറുപടി കൊടുത്തു…

“എനിക്ക് നിന്റെയൊരു ഹെല്പ് വേണം”

എന്റെ ഹെൽപ്പോ, അതും ദി ഗ്രേറ്റ്‌ ദിവാകരപ്പണിക്കരുടെ മോൾക്കോ, അല്പം സങ്കോചത്തോടെ ഞാൻ ചോദിച്ചു..

മ്മ് നിന്റെ ഹെല്പ് വേണം, വലിയ ഭാവവ്യത്യാസമില്ലാതെ അവളുടെ മറുപടിയും വന്നു…

എന്നാ പറ, എന്നെക്കൊണ്ട് പറ്റാവുന്നതാണെ ഞാൻ ചെയ്തു തരാം, ഇയാള് കാര്യം പറ…

 

കാര്യം ഒന്നിച്ചു രണ്ടാം വർഷം ആണ് ഡിഗ്രി എങ്കിലും എന്നോടിത് വരെ അവള് മിണ്ടിയിട്ടില്ല, അവളെന്നല്ല ക്ലാസ്സിലെ ഒട്ടുമുക്കാൽ തരുണീമണികൾക്ക് പോലും എന്നെ ശരിക്ക് അറിയാൻ വഴിയില്ല, ശരിക്കും ഒരു അന്തർമുഖൻ ആയത് കൊണ്ടാവാം,ആ അതെന്തേലും ആവട്ടെ,അവൾക്ക് എന്ത്‌ ഹെൽപ്പാണാവോ വേണ്ടത് വല്ല കുരിശും ആയിരിക്കോ?

 

നിനക്ക്‌ ആദിയേട്ടനെ അറിയോ,

അല്പം ഭയത്തോടെയാണ് അവൾ അത്‌ ചോദിച്ചത്,

ഹ അങ്ങേരെ അറിയാത്തവരായി ഈ പഞ്ചായത്തില് ആരേലും ണ്ടോ പോരാത്തതിന് തന്റെ ഭാവി കെട്ട്യോനല്ലേ…

 

കണ്ടോ ഇതാണ് ഞാൻ ആരോടും ഒന്നും പറയാത്തത്, ആ കിഴങ്ങൻ അങ്ങനെ പറഞ്ഞോണ്ട് നടന്നിട്ട് എനിക്കിപ്പോ എവിടേം നടക്കാൻ പറ്റാതായിട്ടുണ്ട്, ദേഷ്യപ്പെട്ട് കൊണ്ടാണ് അവളത് പറഞ്ഞത്…

അപ്പൊ നിങ്ങള് തമ്മില് ഒന്നൂല്ലേ..

എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ അജൂ നീ..

ശെടാ, അവളുടെ സംസാരം കേട്ട് കിളി പോയി നിന്ന ഞാൻ പെട്ടെന്ന് ഞെട്ടി,

ഭാമേ നീ ഒന്ന് പോയേ, ഇന്നാള് നിന്നോട് മിണ്ടീന്നും പറഞ്ഞിട്ടാ നിന്റെ ആദിയേട്ടൻ ആ എബിയെ തല്ലിക്കൊല്ലാറാക്കിയത്, അത്‌ മറന്നിട്ടില്ലല്ലോ നീ,

Recent Stories

The Author

Cowboy

33 Comments

Add a Comment
 1. നിതീഷേട്ടൻ

  നന്നായിട്ടുണ്ട്🌼😍

  1. താങ്ക്സ് ബ്രോ 💜

 2. Nyz bro nannayitt ind… Waiting for NXT part
  Oru paade late akkathey tharanny bro…

  1. താങ്ക്സ് ബ്രോ,പെട്ടെന്ന് ണ്ടാവും 💜

 3. Super 😍😍😍😍👍👍👍

 4. Neyyatinkara kurup🥸🥸🥸

  Thee item aananennu thonnunnu …enthayalum waiting aanu..pettannu thanne next part vannotte.👍🏻👍🏻👍🏻❤️❤️❤️

 5. °~💞അശ്വിൻ💞~°

  ❤️❤️❤️🔥🔥🔥

  1. Bro adhtha part Epo varum

 6. Wow..excited…
  Kidilam💥💥❗

  1. Next part eppol varumm broo

 7. താങ്ക്സ് ബ്രോ 💜

 8. താങ്ക്സ് 💜

 9. തുടക്കം കൊള്ളാം . 💙❤️

  1. താങ്ക്സ് ബ്രോ

 10. രുദ്രൻ

  തുടക്കം കൊള്ളാം ബ്രോ. ഒരു അപേക്ഷയുണ്ട് ഇടക്ക്വെച്ച് നിർത്തി പോകരുത്. പിന്നെ അടുത്ത പാർട്ട്‌ വൈകിപ്പിക്കരുത്

  1. ഇല്ല ബ്രോ, അടുത്ത പാർട്ട്‌ കൊടുത്തിട്ടുണ്ട്, 💜

 11. Nannayitund.. Thrilladippich nirthi. Nalla ezhuth apo adutha partil kanam

  1. പിന്നല്ല 😍

 12. Super ❣️❣️❣️

 13. Poli. Emnu kittum baki??

  1. ഇട്ടിട്ടുണ്ട് ബ്രോ, വരും 😍

 14. Thudarum…
  My question when ….
  I am waiting

  1. വരും ബ്രോ 💜

 15. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

  നല്ല തുടക്കം ..♥️

  1. താങ്ക്സ് ബ്രോ 💜

 16. Starting super

  1. താങ്ക്സ് ബ്രോ 💜

 17. സൂര്യൻ

  കൊള്ളാം

  1. താങ്ക്സ് ബ്രോ 💜

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com