അർജുന യുദ്ധം 🔥 5[cowboy] 260

Views : 8030

അർജുന യുദ്ധം 🔥 5

Author :Cowboy

 

‘എടാ,അജൂ പൊറത്ത് നിന്റെ മറ്റവള് വന്ന് നിപ്പുണ്ട്,കൂടെ ഏതോ സ്ത്രീയും’..
അൻവർ ഒരു ആക്കിയ ചിരിയും ചിരിച്ച് അർജുനോടായി പറഞ്ഞു…

മറ്റവളോ,യേത് മറ്റവള്..
കാലത്ത് തന്നെ മനുഷ്യനെ വട്ടാക്കല്ലേ അനൂ..

അല്ലടാ ദേ ഭാമ പുറത്തിരിപ്പുണ്ട്,
എന്നെ കണ്ടിട്ടില്ല..
ഇനീപ്പോ പുതിയ എന്തേലും പണിയും കൊണ്ടാവോ വന്നത്,
ഏതായാലും നീ ചെന്ന് സംസാരിക്ക്,ഇനീപ്പോ ശരിക്കും പെണ്ണിന് പ്രണയം തോന്നീട്ട് അമ്മയെയും കൂട്ടി ചെക്കനാലോചിച്ചു വന്നതാണെങ്കിലോ യേത്..

നിനക്കിത് എന്തിന്റെ കഴപ്പാണ് അനൂ..
അല്ലാ അവള് എന്തിനായിരിക്കും വന്നത്,
ആ പോയി നോക്കാം വാ..

അർജുൻ മുറിയിൽ നിന്നും ഇറങ്ങി,പിറകേ അൻവറും..

അമ്മേ അമ്മയിത് എന്ത് ഭാവിച്ചാ,എന്തിനാ ഇവിടെ വന്നത്..
ഭാമയുടെ സംസാരത്തിൽ ഷോപ്പിങ് മുടങ്ങിയ നീരസം നന്നേ പ്രതിഫലിക്കുന്നുണ്ടായിരുന്നു..

ആഹാ ആരാ ഇത്..

അർജുന്റെ സ്വരം കേട്ടതോടെ ഭാമയോട് എന്തോ പറയാനൊരുങ്ങിയ സ്മിത അത് വിഴുങ്ങിക്കളഞ്ഞു..

അജൂ..
ഭാമയുടെ സ്വരത്തിൽ ആശ്ചര്യം പ്രകടമായിരുന്നു..

അർജുൻ അല്ലേ..
സ്മിത ഒരു സംശയത്തോടെ അർജുനോടായി തിരക്കി..

മ്മ്..അർജുൻ മറുപടി ഒരു മൂളലിലൊതുക്കി..

ഞാൻ മോന്റെ അച്ഛൻ പറഞ്ഞിട്ടാണ്..

അറിയാം..
അർജുന്റെ മുഖത്തെ ഭാവം നിർവചിക്കാൻ പാടുപെട്ടു കൊണ്ട് ഭാമ അവനെ നോക്കി..

എനിക്കറിയാം മോനെന്നോട് ദേഷ്യമാണെന്ന്..
ഒന്നും മനഃപൂര്വമായിരുന്നില്ല..
സ്മിതയുടെ സ്വരം ഇടറിയിരുന്നു…

വേണ്ടാ,
ഞാനെന്താ വേണ്ടത് അത് പറ..
അവന്റെ നിസ്സംഗത അവരെ ഒന്നമ്പരപ്പിച്ചെങ്കിലും അവർ അവനോടായി പറഞ്ഞു തുടങ്ങി..

മോനെ എന്റെ മോളെ രക്ഷിക്കണം,അവൻ ആദിത്യൻ,
അവന്റെ ലക്ഷ്യവും ആഗ്രഹവും വേറെ എന്തൊക്കെയോ ആണ്,ആരോട് പറയണമെന്ന് അറിയില്ല,അതാ മോനെ കാണാൻ വന്നത്..

മ്മ്..
ഞാൻ നോക്കിക്കോളാം..
അജുവിന്റെ വാക്കുകളിലെ ദൃഢത ഭാമയിൽ ആശ്വാസവും അതെ സമയം നേരിയ ഭയവും ഉണ്ടാക്കി..

Recent Stories

The Author

cowboy

18 Comments

Add a Comment
 1. എഴുതൊക്കെ തകൃതിയായി നടക്കട്ടെ പേജ് കൂട്ടി മാസ് കാണിക്കു ബ്രോ താമസിച്ചാൽ 50പേജ് നിർബന്ധം ഹഹഹ

 2. രുദ്രൻ

  ബ്രോ. എന്ന് വരും ബാക്കി

  1. എഴുതിക്കൊണ്ടിരിക്കിന്നു ബ്രോ,പെട്ടെന്ന് വരും 💜

   1. കട്ട വെയ്റ്റിംഗ് ആണ് 👍👍❤️❤️❤️❤️

    1. പേജ് കൂട്ടണ്ടേ ബ്രോ ലതാണ് 😁

 3. നീ കുറച്ചു സമയം എടുത്താലും പേജ് കൂട്ടി തരാൻ നോക്കുക . ഇത് ഇങ്ങനെ വായിക്കുമ്പോൾ പിന്നെ വായിക്കാൻ ഇന്ട്രേസ്റ് വരില്ല .

  പിന്നെ . situation changing, dialogues
  ഇവക്ക് ഒരു അടയാളം കൊടുക്കണം. അത് വലിയ ഒരു -ve ആണ്

  കുറച്ചു വിട്ട് വിട്ടെങ്കിലും എഴുതാം 💕💙

 4. ❤❤❤❤

 5. Dear Sir

  Please stop writing this story!

  Eventhough the plot of the story interesting, these kind of 3-4 pages parts kills the interest in the story.
  Btw, if you are short of time, wait till you get sufficient time and then write a meaningful part.
  Best wishes.

 6. ക്ഷമിക്കണം,പേജ് കൂട്ടി എഴുതാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല,കുറച്ച് പ്രോബ്ലംസ് വന്നത് കൊണ്ട് എഴുത്ത് നടന്നില്ല..
  കാത്തിരിപ്പിന്റെ ഒരു മുശിപ്പ് ഒഴിവാക്കാൻ വേണ്ടിയാണ് എഴുതിക്കഴിഞ്ഞ അത്ര പോസ്റ്റിയത്,
  അർജുന്റെ മാസ്സ് ഇവിടെ തുടങ്ങി വച്ചു,ഇനി നമ്മ പൊളിക്കും..

  എല്ലാവരോടും ഒരുപാട് സ്നേഹം 💜

 7. രുദ്രൻ

  കൊള്ളാം നന്നായിട്ടുണ്ട്

  1. ❤️Vipin❤️

   പകുതിക്ക് വെച്ച് നിർത്തരുത് എനിക്ക് ഇഷ്ടപെട്ട കഥകൾ പകുതിക്ക് വെച്ച് നിർത്തി പൊയവരുണ്ട് ആ കൂട്ടത്തിൽ ഈ കഥ ആവരുത്

 8. ഗ്യാപ് കൂടുതൽ കഥ കുറവ് മച്ചാനെ അധികം കഥ തുടർന്ന് കൊണ്ട് പോകാൻ ഉള്ള ഐഡിയ ആണോ ഇതു നല്ല കഥ ആയി പോയി അല്ലെ വായിക്കാതിരിക്കരുന്നു ഒന്ന് പേജ് കൂട്ട് ബ്രോ ♥😁😁😁

 9. Kolllam onnumillatha part samayam eduthalum ichiri lengthy part mathi illel vayikknulla mood ang povum

 10. Bro ith 6th part alle.. 5 missing aayallo..
  Onnoode onnu nokkikke

  1. കഴിഞ്ഞ പാർട്ടിൽ 4th and 5th parts mix ആക്കിയ ഇട്ടത്

 11. എന്തോന്നെടെ ട്രൈലെർ മാത്രമേ ഉള്ളു പടം പകുതി മാത്രമേ ഉള്ളോ

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com