അർജുന യുദ്ധം 🔥 5[cowboy] 268

Views : 9893

നിങ്ങൾക്ക് പോവാം..
അവന്റെ ശല്യം ഉണ്ടാവില്ല ഇനി..

അവരുടെ മറുപടിക്ക് കാത്തു നിൽക്കാതെ അർജുൻ തിരിഞ്ഞു നടന്നു..

ഭാമേ,
എനിക്ക് നിങ്ങളോട് കുറച്ചു നേരം സംസാരിക്കാമോ..

അർജുൻ പോയി എന്നുറപ്പിച്ച ശേഷം അൻവർ ഭാമയോടെന്നോണമായി സ്മിതയെ നോക്കി പറഞ്ഞു..

മോനെന്താ അറിയണ്ടേ..

അൻവറിന്റെ ചോദ്യം തന്നോടാണെന്ന് മനസ്സിലായ സ്മിത അൻവറിനെ നോക്കി കണ്ണുതുടച്ചു..

അമ്മേ,അവനൊരു ദുരൂഹതയാണ്..
ഒരിക്കലും വായിച്ചെടുക്കാൻ പറ്റാത്ത ഒരു പുസ്തകം,അമ്മയ്ക്കറിയാമോ അവനെപ്പറ്റി..

അൻവറിന്റെ ചോദ്യത്തിനുള്ള ഉത്തരമറിയാൻ ഭാമയും വെമ്പി നിൽക്കുന്നുണ്ടായിരുന്നു..

അവനെന്താണെന്നുള്ള ചോദ്യത്തിനുള്ള ഉത്തരം മോന് ഉടനെ ലഭിക്കും..
കുറച്ചു കാത്തിരുന്നാൽ മാത്രം മതി..
പക്ഷെ ഒന്നറിയാം,
അവൻ തുനിഞ്ഞിറങ്ങിയാൽ
സംഹാരമായിരിക്കും,ഒരു ശക്തിക്കും തടയാൻ പറ്റാത്ത വിധം…

സ്മിതയുടെ വാക്കുകളിലെ ആ കനൽ അൻവറിനെ ശരിക്കും അമ്പരിപ്പിച്ചു..

മ്മ്,അമ്മ പൊക്കോളൂ,
അവനെപ്പറ്റി ഞാൻ അറിയേണ്ടതൊക്കെ അമ്മ പറഞ്ഞല്ലോ,ബാക്കി ഞാൻ കണ്ടെത്തിക്കോളാം..

ഒരു പുഞ്ചിരിയോടെ അൻവർ അവരെ യാത്രയാക്കി…

അമ്മേ,എന്തൊക്കെയാ ഇവിടെ നടക്കുന്നെ..
അജൂനെ അമ്മയ്ക്ക് എങ്ങനെ അറിയാം..

ഒക്കെ പറയാം മോളെ..
സമയമാവട്ടെ..
പക്ഷെ അത് വരേയ്ക്കും മോള് അവനെപ്പറ്റി ഒന്നും ചോദിക്കരുത്..

എന്നാലും അമ്മേ..

ഒരെന്നാലും ഇല്ല..
ഇനി ആ ടോപിക് വേണ്ട..

കടുത്ത നിരാശയോടെ ഭാമ കാറിന്റെ ജനാലചില്ലുകളിലൂടെ പുറത്തോട്ട് നോക്കിയിരുന്നു..

സീതേ,നിന്റെ മോൻ,അവൻ പകരം ചോദിക്കും,നമുക്കുണ്ടായ നഷ്ടങ്ങൾക്ക് എണ്ണിയെണ്ണി നമ്മുടെ മോൻ പകരം ചോദിക്കും..

സ്മിതയുടെ കണ്ണുകൾ തിളങ്ങി…

അവർ വന്നു പോയതിൽ പിന്നെ അർജുനിലെ ഭവമാറ്റം അൻവറിനെ ശരിക്കും ചിന്താകുഴപ്പത്തിലാക്കിയിരുന്നു…

Recent Stories

The Author

cowboy

21 Comments

  1. കൊച്ചിക്കാരൻ

    ചങ്ങാതി ഇതിന്റെ തുടർച്ച ഇനിയും നീളുമോ

  2. ബ്രോ എന്നാ കഥ അടുത്ത പാർട്ട്‌ വരുന്നേ എന്തേലും oru update thaaaaaa

    1. കൊറച്ച് തിരക്കായിപ്പോയി ബ്രോ, വിട്ടിട്ടില്ല, എന്തായാലും ണ്ടാവും
      💜

  3. എഴുതൊക്കെ തകൃതിയായി നടക്കട്ടെ പേജ് കൂട്ടി മാസ് കാണിക്കു ബ്രോ താമസിച്ചാൽ 50പേജ് നിർബന്ധം ഹഹഹ

  4. രുദ്രൻ

    ബ്രോ. എന്ന് വരും ബാക്കി

    1. എഴുതിക്കൊണ്ടിരിക്കിന്നു ബ്രോ,പെട്ടെന്ന് വരും 💜

      1. കട്ട വെയ്റ്റിംഗ് ആണ് 👍👍❤️❤️❤️❤️

        1. പേജ് കൂട്ടണ്ടേ ബ്രോ ലതാണ് 😁

  5. നീ കുറച്ചു സമയം എടുത്താലും പേജ് കൂട്ടി തരാൻ നോക്കുക . ഇത് ഇങ്ങനെ വായിക്കുമ്പോൾ പിന്നെ വായിക്കാൻ ഇന്ട്രേസ്റ് വരില്ല .

    പിന്നെ . situation changing, dialogues
    ഇവക്ക് ഒരു അടയാളം കൊടുക്കണം. അത് വലിയ ഒരു -ve ആണ്

    കുറച്ചു വിട്ട് വിട്ടെങ്കിലും എഴുതാം 💕💙

  6. ❤❤❤❤

  7. Dear Sir

    Please stop writing this story!

    Eventhough the plot of the story interesting, these kind of 3-4 pages parts kills the interest in the story.
    Btw, if you are short of time, wait till you get sufficient time and then write a meaningful part.
    Best wishes.

  8. ക്ഷമിക്കണം,പേജ് കൂട്ടി എഴുതാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല,കുറച്ച് പ്രോബ്ലംസ് വന്നത് കൊണ്ട് എഴുത്ത് നടന്നില്ല..
    കാത്തിരിപ്പിന്റെ ഒരു മുശിപ്പ് ഒഴിവാക്കാൻ വേണ്ടിയാണ് എഴുതിക്കഴിഞ്ഞ അത്ര പോസ്റ്റിയത്,
    അർജുന്റെ മാസ്സ് ഇവിടെ തുടങ്ങി വച്ചു,ഇനി നമ്മ പൊളിക്കും..

    എല്ലാവരോടും ഒരുപാട് സ്നേഹം 💜

  9. രുദ്രൻ

    കൊള്ളാം നന്നായിട്ടുണ്ട്

    1. ❤️Vipin❤️

      പകുതിക്ക് വെച്ച് നിർത്തരുത് എനിക്ക് ഇഷ്ടപെട്ട കഥകൾ പകുതിക്ക് വെച്ച് നിർത്തി പൊയവരുണ്ട് ആ കൂട്ടത്തിൽ ഈ കഥ ആവരുത്

  10. ഗ്യാപ് കൂടുതൽ കഥ കുറവ് മച്ചാനെ അധികം കഥ തുടർന്ന് കൊണ്ട് പോകാൻ ഉള്ള ഐഡിയ ആണോ ഇതു നല്ല കഥ ആയി പോയി അല്ലെ വായിക്കാതിരിക്കരുന്നു ഒന്ന് പേജ് കൂട്ട് ബ്രോ ♥😁😁😁

  11. Kolllam onnumillatha part samayam eduthalum ichiri lengthy part mathi illel vayikknulla mood ang povum

  12. Bro ith 6th part alle.. 5 missing aayallo..
    Onnoode onnu nokkikke

    1. കഴിഞ്ഞ പാർട്ടിൽ 4th and 5th parts mix ആക്കിയ ഇട്ടത്

      1. S got it

  13. എന്തോന്നെടെ ട്രൈലെർ മാത്രമേ ഉള്ളു പടം പകുതി മാത്രമേ ഉള്ളോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com